പത്തനംതിട്ട കലഞ്ഞൂരിൽ എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. പ്രദേശവാസിയായ പ്രവീൺ ആണ് പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായത്
ബുധനാഴ്ച രാത്രിയാണ് കലഞ്ഞൂർ ഹൈസ്‌കൂൾ ജംഗ്ഷന് സമീപമുള്ള കേരള ഗ്രാമിൺ ബാങ്കിന്റ എടിഎമ്മിൽ മോഷണശ്രമം ഉണ്ടായത്. എടിഎമ്മിന്റെ അടിഭാഗം തകർത്ത് പണം കൈലാക്കാൻ ശ്രമിക്കുന്നതിനിടയിൽ സുരക്ഷ അലാറം അടിച്ചതോടെ ഇയാൾ കടന്ന് കളഞ്ഞു. 2003 ൽ മദ്യലഹരിയിൽ കലഞ്ഞൂർ ഹൈസ്‌കൂളിന്റ ഗ്ലാസ് അടിച്ച് തകർത്ത സംഭവം ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ പ്രവീൺ എന്ന് കൂടൽ പൊലീസ് പറഞ്ഞു.