കോഴിക്കോട് നഗരത്തിലേക്കു കഞ്ചാവ് വിൽപനയ്ക്കായി എത്തിയ
സ്ത്രീയെ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പിടികൂടി.മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രെയിൻ മാർഗം വിൽപനയ്ക്കായി കൊണ്ടു വന്ന 4.331 കിലോഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.
വെസ്‌റ്റ്ഹിൽ കോനാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ കമറുനീസയെയാണ് റെയിൽവെ സ്‌റ്റേഷൻ റോഡിൽനിന്നും വ്യാഴാഴ്‌ച രാവിലെ പിടികൂടിയത്. പരിശോധനയിൽ ഷോൾഡർ ബാഗിൽനിന്നു കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു
കഞ്ചാവും ബ്രൗൺ ഷുഗറും പിടികൂടിയ കേസിൽ ഇവർക്കെതിരെ കുന്ദമംഗലം സ്റ്റേഷനിൽ കേസ് നേരത്തെ നിലവിലുണ്ട്. ഇതിൽ ഇവർ 5 വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കമറുനീസ ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ജില്ലയിലെ പല ഭാഗങ്ങളിലുമായി വീടുകൾ വാടകയ്ക്ക് എടുത്താണ് ഇവർ ലഹരി കച്ചവടം നടത്തിയിരുന്നത്