കൊച്ചിയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിലായി. പൊന്നുരുന്നിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 24 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തത്. എംഡിഎംഎ എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്നാണ് പ്രതികൾ പോലീസിന് നല്കിയ മൊഴി. പാലാരിവട്ടം പോലീസാണ് യുവാക്കളെ പിടികൂടിയത്.
കൊച്ചിയിൽ എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ
