പെരുമ്പാവൂർ കുറുപ്പംപടിയിൽ അമ്മയുടെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്
10ഉം 12ഉം വയസുള്ള കുട്ടികൾക്ക് അമ്മയും സുഹൃത്തായ ധനേഷും ചേർന്ന് നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിച്ചതെന്നാണ് പുതിയ വിവരം. പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചയി പെൺകുട്ടികൾ മൊഴി നൽകി.
ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായുള്ള വിവരവും പുറത്തുവന്നിരുന്നു. കൂട്ടുകാരിയെ കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂട്ടുകാരിക്ക് പെൺകുട്ടി കൈമാറിയ കത്ത് ക്ലാസ് ടീച്ചർക്ക് ലഭിക്കുകയായിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തുവന്നത്.
2023 മുതൽ തുടർച്ചയായി 2 വർഷമാണ് ധനേഷ് പെൺകുട്ടികളെ പീഡിപ്പിച്ചത്.
കുറുപ്പംപടിയിൽ ഒരു വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ടാക്സി ഡ്രൈവറായ ധനേഷ് കുഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. പെൺകുട്ടികളുടെ അച്ഛൻ രോഗബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മറ്റും ധനേഷിന്റെ ടാക്സിയാണ് വിളിച്ചുകൊണ്ടിരുന്നത്. അങ്ങിനെയാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. പിന്നീട് പെൺകുട്ടികളുടെ അച്ചൻ്റെ മരണത്തിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയായിരുന്നു. പെൺകുട്ടികളുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് പീഡനം തുടർന്നിരുന്നത്.
അതേസമയം,മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. അമ്മയും കേസില്‍ പ്രതി ചേര്‍ക്കപ്പെടാനുള്ള സാധ്യത പരിഗണിച്ച് കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ശിശുക്ഷേമ സമിതി സംരക്ഷണം ഏറ്റെടുത്തത്.