കുപ്രസിദ്ധ മോഷ്ടാവ് റോഡ്മാൻ ‘അറസ്റ്റിൽ; പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്

കുപ്രസിദ്ധ മോഷ്ടാവ് മൂർത്തി കോയമ്പത്തൂരിൽ പിടിയിൽ. തേനി സ്വദേശിയായ മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 2 കാറും, 6 ബൈക്കും, 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായി തമിഴ്നാട് പൊലീസ് അറിയിച്ചു.

4 വർഷത്തിനിടെ 68 വീടുകളിൽ നിന്നായി 1500 പവൻ സ്വർണവും 1.76 കോടി രൂപയും ഇയാൾ മോഷ്ടിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടുകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം ബസുകളിൽ മാത്രം യാത്ര ചെയ്യുന്നതായിരുന്നു പതിവെന്നും പൊലീസ് പറയുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് രാജപാളയത്ത് 4 കോടിയുടെ മില്ല് വാങ്ങിയതായും ഭാര്യ പ്രിയയാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *