തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . പ്രതി സുകാന്ത് ഐ ബി ഉദ്യോഗസ്ഥയുടെ കയ്യിൽ നിന്നും പലപ്പോഴായി കൈപറ്റിയത് മൂന്ന് ലക്ഷം രൂപ.പെൺകുട്ടിയുടെ കുടുംബം ആരോപിച്ച മാനസിക ശാരീരിക പീഡിനത്തിന്റെ തെളിവുകളും ലഭിച്ചു.
പ്രതി സുകാന്തിനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് തിരുവനന്തപുരം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു.
വിഷയത്തിൽ രണ്ട് ടീമായി അന്വേഷണം നടക്കുകയാണ് അപകടത്തിൽ പെൺകുട്ടിയുടെ ഫോൺ തകർന്ന നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് അതിൽ നിന്നുള്ള വിവരങ്ങൾ എടുക്കാൻ സാധിച്ചിട്ടില്ല എന്നും ഡിസിപി പറഞ്ഞു. സുകാന്ത് താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇയാളുടെ മൊബൈലും ഐപാടും ലഭിച്ചിട്ടുണ്ട്, ഇവ കൂടി പരിശോധനയ്ക്ക് വിധേയമാക്കും.
സുകാന്തും മാതാപിതാക്കളും ഇപ്പോഴും ഒളിവിൽ തന്നെയാണുള്ളത്. ഇവർ രാജ്യം വിട്ട് പോകാതിരിക്കാൻ ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തും ഇവർക്കായി അന്വേഷണം നടത്തുകയാണ് ഡിസിപി വ്യക്തമാക്കി.