
പൊതുസ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിച്ചാൽ 4000 ദിർഹം വരെ പിഴ
അബുദാബി : പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിക്കുന്നതും അംഗീകാരമില്ലാതെ നോട്ടിസും ലഘുലേഖയും അച്ചടിച്ചോ എഴുതിയോ വിതരണം ചെയ്യുന്നതും അബുദാബി നഗരസഭ നിരോധിച്ചു. നിയമലംഘകർക്ക് 4000 ദിർഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ്. നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിന്റെയും പൊതുസ്ഥലങ്ങൾ വികൃതമാകുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി. അനുമതിയില്ലാതെ അച്ചടിച്ചതോ എഴുതിയതോ ആയ വസ്തുക്കൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി) അറിയിച്ചു. ശുചിത്വം, ഭംഗി, പൊതു സുരക്ഷ എന്നിവ സംരക്ഷിക്കാനാണ് നിയമം കർശനമാക്കിയതെന്നും വിശദീകരിച്ചു….