
തിയറ്ററിൽ കളഞ്ഞുകിട്ടിയ നാല് ലക്ഷം രൂപ തിരികെ നൽകിയ എട്ടുവയസ്സുകാരിക്ക് ദുബായ് പൊലീസിന്റെ ആദരം
ദുബായിൽ സിനിമ ഹാളിൽ കളഞ്ഞുകിട്ടിയ 17,000 ദിർഹം (ഏകദേശം4 ലക്ഷത്തോളം രൂപ) തിരിച്ചുനൽകിയ എട്ടുവയസ്സുകാരിയെ ദുബായ് പൊലീസ് ആദരിച്ചു. ഈജിപ്ത് സ്വദേശിയായ ലിലി ജമാൽ റമദാനാണ് പൊലീസിന്റെ അഭിനന്ദനവും ആദരവും നേടിയത്. സിനിമ കാണാൻ ടിക്കറ്റുകൾ വാങ്ങാൻ പോയ മാതാപിതാക്കളെ ലിലി കൗണ്ടറിനടുത്ത് കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് പണം വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ മാതാപിതാക്കളെ വിവരം അറിയിച്ചു. നോക്കിയപ്പോൾ വലിയ തുകയാണെന്ന് മനസ്സിലായി. ഉടൻ തന്നെ പണമെടുത്ത് കുടുംബത്തോടൊപ്പം അൽ റാഷിദിയ പൊലീസ് സ്റ്റേഷനിൽ ചെന്നു….