കേരളം ചുട്ടു പൊള്ളുന്നു; ഇടുക്കിയിൽ യുവി നിരക്ക് 9; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ താപനില മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് ഒൻപത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മല‌പ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ യുവി ഇൻഡക്സ് ആറ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, ജില്ലകളിൽ അഞ്ചും കാസർകോട് മൂന്നുമാണ് യുവി നിരക്ക്.  യുവി ഇൻഡക്സ് 0 മുതൽ 5 വരെയാണെങ്കിൽ മനുഷ്യനു ഹാനികരമല്ല….

Read More

മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പ്രാർത്ഥിച്ച സംഭവം ഇന്ത്യൻ പാരമ്പര്യത്തെ ചൂണ്ടിക്കാണിക്കുന്നു; പ്രകാശ് ജാവേദ്ക്കർ

നടൻ മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പോയി പ്രാർത്ഥിച്ച സംഭവത്തിൽ മോഹൻലാലിനെ പിന്തുണച്ച്കേരള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കർ . ഇന്ത്യൻ പാരമ്പര്യത്തെയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു മമ്മുട്ടിക്ക് വേണ്ടി ശബരിമലയിൽ പോയി മോഹൻലാൽ വഴിപാട് നടത്തിയതിനെതിരെ ചില കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് ജാവേദക്കറുടെ പിന്തുണ. ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയത് വാർത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട്…

Read More

മോഹൻലാൽ- ശോഭന ജോഡി; തരുൺ മൂർത്തിയുടെ തുടരും ട്രെയ്‌ലർ പുറത്ത്

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ വർഷങ്ങൾക്ക് ശേഷം മോഹൻലാലും-ശോഭനയും ജോഡികളായി എത്തുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഒരു ഫാമിലി/കോമഡി ഡ്രാമയാണ് സിനിമ എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. എന്നാൽ പോലും ട്രെയ്‌ലറിൻറെ അവസാനം നിഗൂഢത ഒളിപ്പിക്കാനും അണിയറപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. മോഹൻലാൽ ട്രെയ്‌ലറിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വിൻറേജ് മോഹൻലാൽ ഭാവങ്ങളും ട്രെയ്‌ലറിൽ നിഴലിച്ച് കാണാം. ടാക്‌സി ഡ്രൈവറായി എത്തുന്ന മോഹൻലാലിൻറെ ഭാര്യയായാണ് ശോഭന എത്തുന്നത്. , ബിനു പപ്പു,മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയ്‌ലറിൽ കാണാം. ഫർഹാൻ ഫാസിൽ, ഇർഷാദ്…

Read More

മലയാളത്തിന്റെ ഇന്നച്ചൻ ഓർമയായിട്ട് രണ്ട് വർഷം

തമാശകളുടെ ചക്രവർത്തി, മലയാളികളുടെ പ്രിയപ്പെട്ട ഇന്നച്ചൻ ഓർമയായിട്ട് രണ്ട് വർഷം പിന്നിടുന്നു. എന്നാൽ ഇന്നച്ചൻ തീർത്ത ചിരിമേളം ഒരിക്കലുംമരിക്കുന്നില്ല. 50 വർഷത്തോളമാണ് അദ്ദേഹം മലയാള സിനിമകളിൽ ചിരി പടർത്തിയത്. 1972ൽ നൃത്തശാല എന്ന ചിത്രത്തിൽ പത്രക്കാരന്റെ വേഷം ചെയ്തായിരുന്നു മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലെക്ക് അദ്ദേഹം എത്തുന്നത്. പിന്നീട് 40 ചിത്രങ്ങളിൽ വരെ ഇന്നച്ചൻ ഒരു വർഷം അഭിനയിച്ചരുന്നു.മാന്നാർ മത്തായിയും, കിട്ടുണ്ണിയും, കെ കെ ജോസഫും ,ഡോ. പശുപതിയും സ്വാമി നാഥനും തുടങ്ങി അദ്ദേഹം മനോഹരമാക്കിയ വേഷങ്ങൾ ഒട്ടനവധി….

Read More

കാണാതായ മലയാളി തീർഥാടകയെ മക്കയിൽ കണ്ടെത്തി

മക്കയിൽ നിന്നും കാണാതായ കണ്ണൂർ കൂത്തുപറമ്പ് ഉള്ളിവീട്ടിൽ റഹിമ(60)യെ കണ്ടെത്തി. കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായ മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഹറമിനു സമീപത്തു നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിൽ മകനും മരുമകളുമൊത്ത് ഹറമിൽ ത്വവാഫ് നടത്തിയതിനുശേഷം ഹോട്ടലിലേക്ക് മടങ്ങും വഴിയാണ് റഹിമ കൂട്ടം തെറ്റിപ്പോയത്. ഹറമിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഖൂദൈ പാർക്കിനു സമീപത്തെ ബസ് സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് കണ്ടെത്തിയത്. തിരക്കേറിയ ഭാഗത്തെ തിരിച്ചിലിനിടെ ബസ്…

Read More

ആക്ഷേപഹാസ്യത്തിന് പരിധിവേണം, അല്ലെങ്കില്‍ തിരിച്ചടിയുണ്ടാവും; കുനാല്‍ കമ്രയ്ക്കെതിരേ ഏക്‌നാഥ് ഷിന്ദേ

തനിക്കെതിരേ സ്റ്റാൻഡ്അപ് കൊമേഡിയൻ കുനാൽ കമ്ര നടത്തിയ പരാമർശത്തെത്തുടർന്നുള്ള വിവാദങ്ങളിൽ മറുപടിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ. ആക്ഷേപഹാസ്യങ്ങൾക്ക് ഒരുപരിധി വേണമെന്ന് ബിബിസി മറാഠി സംഘടിപ്പിച്ച ഒരു പരിപാടിയിൽ അദ്ദേഹം പ്രതികരിച്ചു. പരാമർശങ്ങളിൽ മാന്യതവേണമെന്നും ഇല്ലെങ്കിൽ അടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും ഷിന്ദേ പറഞ്ഞു. ‘അഭിപ്രായസ്വാതന്ത്രമുണ്ട്. ആക്ഷേപഹാസ്യം മനസിലാവും. എന്നാൽ, അതിനൊരു പരിധി വേണം. ഇത് ഒരാൾക്കെതിരെ സംസാരിക്കാൻ കരാറെടുത്തത് പോലെയാണ്. ആ വ്യക്തിയും ഒരു മാന്യത പാലിക്കണം, അല്ലെങ്കിൽ അടിക്ക് തിരിച്ചടിയുണ്ടാവും’, എന്നായിരുന്നു ഷിന്ദേയുടെ വാക്കുകൾ. ഇതേ…

Read More

രണ്ട് മലയാളികൾ ഉൾപ്പെടെ 7 ഇന്ത്യക്കാർ; ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ ചരക്കു കപ്പൽ റാഞ്ചി

രണ്ട് മലയാളികൾ ഉൾപ്പെടെ 10 കപ്പൽ ജീവനക്കാരെ ആഫ്രിക്കയിൽ വച്ച് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർക്കോട് കോട്ടിക്കുളം ​ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർ​ഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേരും 3 വിദേശികളുമടക്കം 10 കപ്പൽ ജീവനക്കാരെയാണ് തട്ടിക്കൊണ്ടു പോയത്. ആഫ്രിക്കയിലെ ലോമോ തുറമുഖത്തു നിന്നു കാമറൂണിലേക്ക് പോയ ചരക്കു കപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. 18 ജീവനക്കാരിൽ 10 പേരെ തട്ടിക്കൊണ്ടു പോയ ശേഷം കപ്പൽ ഒഴിവാക്കിയെന്നാണ്…

Read More

യാക്കോബായ സഭ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇന്ന് ചുമതലയേല്‍ക്കും

യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേല്‍ക്കും. ലബനന്‍ തലസ്ഥാനമായ ബേയ്‌റൂട്ടില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ശുശ്രൂഷകള്‍ക്ക് തുടക്കമാവുക. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയര്‍ക്കീസ് ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ബെയ്‌റൂട്ട് അറ്റ്ചാനെ കത്തീഡ്രലിലാണ് ചടങ്ങുകള്‍. സഭയിലെ മുഴുവന്‍ മെത്രാപ്പൊലീത്തമാരും സഹകാര്‍മികരാകും. വചനിപ്പ് തിരുനാള്‍ ദിവസമാണ് സ്ഥാനാരോഹണമെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 9ന് വചനിപ്പ് തിരുനാളിന്റെ ഭാഗമായി നടക്കുന്ന വി.കുര്‍ബാനയ്ക്ക് പാത്രിയാര്‍ക്കീസ് ബാവ മുഖ്യകാര്‍മികനാകും. പാത്രിയാര്‍ക്കീസ് ബാവയുടെ…

Read More

റിലീസിനുമുന്നേ 50 കോടി ക്ലബ്ബിലേക്ക് എമ്പുരാൻ ;അഡ്വാൻസ് കളക്ഷൻ കണക്കുകൾ പുറത്തുവിട്ട് മോഹൻലാൽ.

മോഹൻലാൽ നായകനായി മാർച്ച് 27ന് തിയേറ്ററിൽ എത്തുന്ന ചിത്രമാണ് എമ്പുരാൻ.എമ്പുരാന് വൻ ബുക്കിംഗാണ് ലഭിക്കുന്നത്. 58 കോടി രൂപയാണ് ചിത്രം ഓപ്പണിംഗ് വീക്കെൻഡ് പ്രീ സെയിലായി മാത്രം നേടിയിരിക്കുന്നത്.പ്രീ സെയിലിൽ കിട്ടിയ കളക്ഷൻ കണക്കുകൾ മോഹൻലാൽ പുറത്തുവിട്ടു.. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാൽ ചിത്രത്തിന്റെ പ്രധാന ആകർഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും ഓപ്പണിംഗ് കളക്ഷൻ കളക്ഷൻ എമ്പുരാൻ ഉറപ്പിച്ചതോടെ ആരാധകർ ആവേശത്തിലാണ്.

Read More

നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്: ഒന്നാം പ്രതി ഷൈബിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ്

പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വര്‍ഷം, ഒന്‍പത് മാസം തടവ്, ആറാം പ്രതി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവ് എന്നിങ്ങനെ മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതി ശിക്ഷാ വിധി പ്രസ്താവിച്ചു. പ്രതികള്‍ പിഴയും ഒടുക്കണം. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി കണ്ടെത്തിയിരുന്നു. ഒന്‍പത് പ്രതികളെ വെറുതെവിട്ടിരുന്നു. 2020…

Read More