കെഎസ്ആർടിസിയിൽ സമ്പൂർണ ഡിജിറ്റൽ പേയ്‌മെന്റ് വരുന്നു

കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റൽ പേയ്‌മെന്റ്‌റ് വരുന്നു. നിലവിൽ ചില സ്വിഫ്റ്റ് ബസുകളിലും ദീർഘദൂര സൂപ്പർഫാസ്റ്റുകളിലും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമുണ്ടെങ്കിലും പതിനായിരക്കണക്കിന് യാത്രക്കാർക്ക് ഉപകാരപ്പെടുംവിധത്തിൽ സംസ്ഥാനത്തുടനീളം ഓർഡിനറികൾ ഉൾപ്പടെ സമ്പൂർണ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്താനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്. രണ്ടുമാസത്തിനുള്ളിൽ ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. എല്ലാ ബസുകളിലും യുപിഐ പേയ്‌മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീൻ ഒരുക്കും. ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പണമടച്ചാൽ മെഷീനിൽ ടിക്കറ്റ് ലഭിക്കുംവിധമാണ് സംവിധാനം. പലപ്പോഴും ചില്ലറയും കൃത്യം കറൻസി നോട്ടുമില്ലാതെ വിഷമിച്ചിരുന്ന…

Read More

റവന്യൂ അവകാശം ലഭിക്കും വരെ മുനമ്പത്തിനൊപ്പം;രാജീവ് ചന്ദ്രശേഖർ

മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം തിരികെ ലഭിക്കുന്നത് വരെ ബിജെപി ഒപ്പം നിൽക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.രാജ്യ ചരിത്രത്തിലെ നാഴികക്കല്ലാണ് വഖഫ് ഭേദഗതി ബില്ല്.പ്രീണന രാഷ്ട്രീയത്തെ പിന്തുണയ്ക്കാനാണ് കേരളത്തിലെ എം പി മാർ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കൂടാതെ ഗോകുലത്തിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമല്ല എന്നും അദ്ദേഹം വക്തമാക്കി.എസ്എഫ്ഐഒ വീണയെ പ്രതിയാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം അദ്ദേഹം വീണ്ടും ഉയർത്തി. ജബൽപൂരിലെ ആക്രമണത്തിന് പിന്നിൽ ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ റവന്യു അവകാശങ്ങൾ…

Read More

വഖഫ് നിയമ ഭേദഗതി ബിൽ കിരൺ റിജിജു ലോക്‌സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം

വഖഫ് ബില്ലിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു.ഒരു മതത്തിന്റെയും സ്വാതന്ത്യ്രത്തിൽ കടന്ന് കയറിയിട്ടില്ലെന്നും വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയതെന്ന് കിരൺ റിജിജു സഭയിൽ പറഞ്ഞു. 284 സംഘങ്ങൾ അഭിപ്രായം വ്യക്തമാക്കി. 97 ലക്ഷം നിർദേശങ്ങൾ ജെപിസിക്ക് ലഭിച്ചു അതെല്ലാം വിശദമായി പരിശോധിച്ചു വെന്നും റിജിജു പറഞ്ഞു.ഈ ബില്ല് കുറേ മാറ്റങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലെത്തിയിട്ടില്ലബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം…

Read More

വൈറലായി കേരള പോലീസിന്റെ ജിബിലി ചിത്രങ്ങൾ

ജിബിലി ട്രെൻഡിന്റെ ഭാഗമായി കേരള പോലീസും.കേരള പോലീസ് ജനങ്ങൾക്ക് സേവനം ചെയ്യുന്നതിന്റെയും അവരോട് സംവദിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് ജിബ്ലി ആനിമേഷൻ രൂപത്തിലേക്ക് മാറ്റിയത്. ചിത്രങ്ങൾ ഇപ്പോൾസാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ് . ട്രെൻഡിനൊപ്പം എന്ന കുറിപ്പോടെയാണ് ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിൽ കേരളാ പോലീസ് വീഡിയോ പങ്കുവെച്ചത്.

Read More

ഒപ്പം’ സിനിമയിലൂടെ അധ്യാപികയെ അപകീർത്തിപ്പെടുത്തി; ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴ

ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനായെത്തിയ ‘ഒപ്പം’ സിനിമയിൽ അനുവാദമില്ലാതെ അപകീർത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ വിധി. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നൽകാനുമാണ് ചാലക്കുടി മുൻസിപ്പ് എം എസ് ഷൈനി വിധിച്ചത്. കാടുകുറ്റി വട്ടോലി സജി ജോസഫിൻറെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസാണ് പരാതി നൽകിയത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകൾക്ക് നീതി ലഭിക്കണമെന്നും…

Read More

ആശമാരുടെ ഇൻസന്റീവ് വർദ്ധന കേന്ദ്ര പരിഗണനയിൽ ;ജെ.പി നഡ്ഡയുമായി മന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തി.

ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആശമാരുടെ പ്രശ്‌നങ്ങൾ കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തു.ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭ്യർഥനകൾ അദ്ദേഹത്തെ അറിയിച്ചുവെന്നും വീണ ജോർജ് പറഞ്ഞു. ഇൻസെന്റീവ് വർധിപ്പിക്കുന്നതും ആശമാരെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിയുമായി സംസാരിച്ചു.ഇൻസെന്റീവ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു….

Read More

എമ്പുരാൻ വിവാദം ബിസിനസ് തന്ത്രം;സുരേഷ് ഗോപി

എമ്പുരാൻ വിവാദം ബിസിനസ് തന്ത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആളുകളെ പ്രകോപിപ്പിച്ച് പണമുണ്ടാക്കാണ് ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമ. പടം റീ സെൻസർ ചെയ്യാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. റീ എഡിറ്റിങ്ങ് ചെയ്യാമെന്ന് അവർ തന്നെയാണ് പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ചിത്രത്തിനെതിരെ സൈബർ ആക്രമണം നടത്തുമ്പോഴാണ് കേന്ദ്രമന്ത്രിയും സിനിമാ നടനുമായ സുരേഷ് ഗോപിയുടെ ഈ പ്രതികരണം. .

Read More

സിനിമയെ സിനിമയായി കാണണമെന്ന് നടൻ ആസിഫ് അലി.

സിനിമയെ സിനിമയായി തന്നെ കാണണമെന്ന് നടൻ ആസിഫ് അലി പറഞ്ഞു. സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. അത് അങ്ങനെ തന്നെ കാണണം എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എമ്പുരാൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയികൽ ഇപ്പൊ ഒളിച്ചിരുന്ന് കല്ലെറിയുന്നത് പോലെയാണ്നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്ന് പറയും.സിനിമയുടെ സ്വാധീനം എത്രത്തോളം വേണമെന്ന് നമ്മൾ തീരുമാനിക്കണം. സിനിമയായായും നമ്മുടെ ചുറ്റുപാടുകളായാലും നമ്മളെ സ്വാധീനിക്കാൻ പറ്റുന്നത് എന്താണെന്ന്…

Read More

വിവേക് ഒബ്റോയ്​ക്ക് പങ്കാളിത്തമുള്ള കമ്പനിയില്‍ ഇഡി റെയ്​ഡ്

ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടി. വിവേക് ഒബ്റോയ് കാറത്തിനടിയിലെ വിവിധ ഭവനപദ്ധതികളെ പ്രൊമോട്ട് ചെയ്തിരുന്നു. 2023ൽ കേസ് പരിഗണിക്കവേ വിവേക് ഒബ്റോയ് പങ്കാളിയായ കമ്പനിയിൽ അഴിമതി കേസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര പൊലീസിനെ വിമർശിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായുള്ള ഭവനനിർമാണ പദ്ധതിയിൽ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ്…

Read More

ദുരന്തബാധിതർക്ക് ഇനി പുതുജീവിതം;വയനാട് മാതൃക ടൗൺഷിപ്പ് ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൽപ്പറ്റ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു.

Read More