പഹൽഗാം ഭീകരാക്രമണം: ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ച് ലോക നേതാക്കൾ

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വേദനയിൽ നിൽക്കുന്ന ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ച് ലോക നേതാക്കൾ. ഭീകരതക്കെതിരെ ഇന്ത്യക്ക് അമേരിക്കയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കശ്മീരിൽ നിന്നുള്ള വാർത്തകൾ വളരെ ഭീതിജനകമാണെന്നും, ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഈ ക്രൂരാക്രമണത്തെ ശക്തമായി അപലപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും…

Read More

മകന്റെ മരണത്തിൽ ഉത്തരം കിട്ടാതെ വിജയകുമാറും മീരയും യാത്രയായി

മകൻ ഗൗതമിന്റെ മരണത്തിൽ ഉത്തരം കിട്ടാതെയാണ് കോട്ടയം തിരുവാതുക്കലിലെ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ടത്.2017 ജൂൺ മൂന്നിനാണ് ഗൗതമിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിലെ കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ക്രോസിൽ ദേഹമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ജൂൺ രണ്ടിന് രാത്രി സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റായിരുന്നു ഗൗതമിന്റെ മരണം. എന്നാൽ, ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു ലോക്കൽ പൊലീസും ക്രംബ്രാഞ്ചും കണ്ടെത്തിയത്. എന്നാൽ മകന്റെ…

Read More

ലഹരി വ്യാപനം തടയുക പ്രാഥമിക ലക്ഷ്യം’;സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്ന് മന്ത്രി എംബി രാജേഷ്

ലഹരി വ്യാപനം തടയുക എന്നതാണ് സർക്കാറിന്റെ പ്രാഥമിക ലക്ഷ്യം അതിനാൽ നടി വിൻസി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ലഹരി പരിശോധനയിൽ സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയോന്നുമില്ലെന്നും പരിശോധന ഒഴിവാക്കാൻ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല അദ്ദേഹം പറഞ്ഞു.എക്‌സൈസ് നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി

Read More

വിൻ സിയുടെ വെളിപ്പെടുത്തലിൽ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ

സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ തുറന്നുപറച്ചിൽ ഗൗരവമുള്ളതാണെന്നും അതിൽ സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത വിൻ സിയുടെ സമീപനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയാകേണ്ട ഒന്നാണ് സിനിമാ മേഖല. അതിന് മങ്ങലേൽപ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. സിനിമാ മേഖലയിലെ നിയമവിരുദ്ധ…

Read More

പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ സംഭവത്തിൽ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകാൻ പോലീസ്

കൊച്ചിയിലെ ഹോട്ടലിൽ നടന്ന ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയ സംഭവത്തിൽ നോട്ടീസ് നൽകി വിളിപ്പിക്കാൻ പോലീസ് തീരുമാനം. വെള്ളിയാഴ്ച തന്നെ ഷൈനിന് നോട്ടീസ് കൈമാറും. ഇറങ്ങിയോടിയത് എന്തിനാണെന്നും ഒളിച്ച് കടന്ന് സംസ്ഥാനം വിട്ടത് എന്തിനാണെന്നും വിശദീകരിക്കാണമെന്നാണ് പോലീസിന്റെ ആവശ്യം. ഷൈനിന്റെ പേരിൽ നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് പോയി നടനെ പിടികൂടേണ്ട ആവശ്യമില്ലെന്ന് നാർക്കോട്ടിക്‌സ് എസിപി അബ്ദുൾ സലാം പറഞ്ഞു. തുടർ നടപടികൾ മേലുദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം…

Read More

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. 840 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000 കടന്നു. ഇന്ന് ദുഃഖ വെള്ളി പ്രമാണിച്ച് വിപണി അവധിയായതിനാൽ സ്വർണവിലയിൽ ഇന്ന് മാറ്റമൊന്നും വന്നിട്ടില്ല. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം…

Read More

വിൻസിയുടെ വെളിപ്പെടുത്തൽ ഇൻസ്റ്റ സ്റ്റോറിയാക്കി ഷൈൻ ടോം ചാക്കോ

കുറച്ച് ദിവസമായി മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പേരാണ് നടൻ ഷൈൻ ടോം ചാക്കോയുടേത്. അതിനിടയിൽ ഷൈനിന്റെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും ചർച്ചയാകുകയാണ്. സിനിമ സെറ്റിൽ ഒരു നടനിൽ നിന്നും മോശം അനുഭവം നേരിട്ടെതായി നടി വിൻ സി അലോഷ്യസ് തുറന്നു പറഞ്ഞിരുന്നു. അതിനിടയിൽ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഹോട്ടലിൽനിന്ന് ഇറങ്ങിയോടുന്നതിന് ഒരു മണിക്കൂർ മുമ്പ് ഷൈൻ ഇട്ട ഇൻസ്റ്റ…

Read More

പഞ്ചാബ് കിങ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആവേശ ജയം.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് ആവേശ ജയം. 112 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിറങ്ങിയ കൊൽക്കത്ത 15.1 ഓവറിൽ വെറും 95 റൺസിന് ഓൾഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനുമാണ് പഞ്ചാബിന് ജയമൊരുക്കിയത്. 28 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 37 റൺസെടുത്ത ആംഗ്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. കൊൽക്കത്തക്ക് ഏഴു റൺസിനിടെ ഓപ്പണർമാരായ സുനിൽ നരെയനെയും (5), ക്വിന്റൺ ഡിക്കോക്കിനെയും (2)…

Read More

നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച്ഇ.ഡി

നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ എന്നിവർക്കെതിരെ ഡൽഹി റോസ് അവന്യു കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്സ്‌മെന്റ്. സോണിയ ഗാന്ധിയാണ് കേസിലെ ഒന്നാം പ്രതി. രാഹുൽ ഗാന്ധി കേസിലെ രണ്ടാം പ്രതിയാണ് .കേസ് ഏപ്രിൽ 25ന് കോടതി പരിഗണിക്കും. നാഷനൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ, യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2023 നവംബറിൽ, ഡൽഹി മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ…

Read More

വിമർശനങ്ങളെ കാറ്റിൽപ്പറത്തി, ഗുഡ് ബാഡ് അഗ്ലി ആ വമ്പൻ നേട്ടത്തിലെത്തി

അജിത് കുമാർ നായകനായി വന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. വമ്പൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി 100 കോടി ക്ലബിൽ ഇടംനേടിയിരിക്കുകയാണ്. ആദിക് രവിചന്ദറാണ് സംവിധാനം നിർവഹിച്ചത്. അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാർ നായകനായി വരുമ്പോൾ ചിത്രത്തിൽ നായിക തൃഷയാണ്. പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനിൽ, ഉഷ ഉതുപ്പ്, രാഹുൽ ദേവ്, റെഡിൻ കിംഗ്‌സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്,…

Read More