ചെന്നൈയ്ക്ക് വീണ്ടും തോല്‍വി; ചെപ്പോക്കില്‍ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 155 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്. സീസണിലെ ഹൈദരാബാദിന്റെ മൂന്നാം ജയമാണിത്. ചെന്നൈയുടെ ഏഴാം തോല്‍വിയും. 44 റണ്‍സെടുത്ത ഇഷാൻ കിഷാനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. നേരത്തെ ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 19.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് ചെന്നൈയെ തകര്‍ത്തത്. 25 പന്തില്‍ 42 റണ്‍സെടുത്ത…

Read More

അന്താരാഷ്ട്ര ട്വന്‍റി-20യിൽ നിന്നും വിരാട് കോഹ്ലി നേരത്തെ വിരമിച്ചു; വിരാടിന് 2026 വരെ കളിക്കാനുള്ള മികവുണ്ടെന്ന് റെയ്ന

അന്താരാഷ്ട്ര ട്വന്‍റി-20യിൽ നിന്നും വിരാട് കോഹ്ലി നേരത്തെ വിരമിച്ചുവെന്ന് മുൻ ഇന്ത്യൻ സൂപ്പർതാരം സുരേഷ് റെയ്ന പറഞ്ഞു. വിരാടിന് 2026 വരെ കളിക്കാനുള്ള മികവുണ്ടെന്നും റെയ്ന വ്യക്തമാക്കി. 2024ൽ ഇന്ത്യ നേടിയ ട്വന്‍റി-20 ലോകകപ്പിന് ശേഷമാണ് വിരാട് കോഹ്ലി അന്താരാഷ്ട്ര ട്വന്‍റി-20യിൽ നിന്നും വിരമിക്കുന്നത്. അദ്ദേഹത്തോടൊപ്പം ക്യാപ്റ്റൻ രോഹിത് ശർമയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും വിരമിച്ചു. അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്ലി വളരെ നേരത്തെ തന്നെ വിരമിച്ചതായി ഞാൻ ഇപ്പോഴും കരുതുന്നു. നിലവിൽ അദ്ദേഹം…

Read More

ഏഷ്യൻ അത്‍ലറ്റിക്സ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, നീരജ് മത്സരിക്കില്ല

ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ ചേർന്ന സെലക്ഷൻ‌ കമ്മിറ്റി യോ​ഗത്തിനു ശേഷമാണ് ടീം പ്രഖ്യാപനം. മെയ് 27 മുതൽ 31 വരെ ദക്ഷിണ കൊറിയയിലാണ് പോരാട്ടം. സ്റ്റാർ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഏഷ്യൻ പോരിൽ പങ്കടുക്കുന്നില്ല. ഫെഡറേഷൻ പ്രഖ്യാപിച്ച പട്ടികയിൽ നീരജ് ഇല്ല. ഫെഡറേഷൻ കപ്പ് ദേശീയ അത്‌‍‍ലറ്റിക്സ് വിജയത്തിലൂടെ നിരവധി താരങ്ങൾ യോ​ഗ്യത നേടിയിട്ടുണ്ട്. യോ​ഗ്യതാ മാർക്ക് കടക്കാനാവാത്തവരുടെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. പോരാട്ടത്തിൽ ഇന്ത്യയുടെ…

Read More

ലഹരി വിരുദ്ധ സന്ദേശ യാത്ര മെയ് 5 ന്; ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. മെയ് 5 ന് കാസർഗോഡ് ആരംഭിക്കുന്ന യാത്ര കായിക മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പര്യടനം നടത്തും. കിക്ക് ഡ്രഗ് എന്നതാണ് ആപ്തവാക്യം. ജില്ലകളിൽ വിവിധയിടങ്ങളിൽ കാടുപിടിച്ചും മറ്റും അന്യമായ കളിക്കളങ്ങൾ വീണ്ടെടുത്ത് കളിക്കാൻ സജ്ജമാക്കും. സ്‌പോർട്‌സ് കിറ്റുകളും ഇവിടങ്ങളിൽ നൽകും. തദ്ദേശ സ്ഥാപന സ്‌പോർട്സ് കൗൺസിലുകളും ജില്ലാ സ്‌പോർട്‌സ് കൗൺസിലും…

Read More

ഹൈദരാബാദിനെ തകർത്ത് മുംബൈ, മിന്നും പ്രകടനവുമായി വീണ്ടും ഹിറ്റ്മാൻ

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കഷ്ടകാലം തുടരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മുംബൈയോട് ഏഴുവിക്കറ്റിന്റെ കനത്ത പരാജയമാണ് ഹൈദരാബാദിന് നേരിടേണ്ടി വന്നത്. ഹൈദരാബാദ് ഉയർത്തിയ 143 റൺസ് വിജയ ലക്ഷ്യം മുംബൈ 15.4 ഓവറിൽ മറികടക്കുകയായിരുന്നു. മുംബൈക്കായി തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശർമ മികച്ച പ്രകടനമാണ് പുറത്തെടുത്തത് (46 പന്തിൽ 70). വിജയത്തോടെ 9 മത്സരങ്ങളിൽ നിന്നും 10 പോയന്റും മികച്ച റൺറേറ്റുമായി മുംബൈ മൂന്നാംസ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളിൽ നിന്നും നാല് പോയന്റ് മാത്രമുള്ള…

Read More

പഹൽഗാം ഭീകരാക്രമണം; ഹൈദരാബാദ്-മുംബൈ മത്സരത്തിൽ ആഘോഷങ്ങളില്ല

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കി. മരിച്ചവരോട് ആദര സൂചകമായി താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാകും കളത്തിലിറങ്ങുക. മാച്ച് ഒഫീഷ്യൽസും ആംബാൻഡ് അണിയും. കളിക്ക് ശേഷമുള്ള വെടിക്കെട്ടോ മത്സരത്തിനിടയിലുള്ള ചീയർ ലീഡർമാരുടെ പ്രകടനങ്ങളോ ഉണ്ടാകില്ല. മത്സരം തുടങ്ങും മുമ്പ് ഭീകരാക്രമണത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കും. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. എട്ട് കളികളിൽ എട്ട് പോയന്റുള്ള മുംബൈ ഇന്ത്യൻസ്…

Read More

ലഖ്‌നോവിനെതിരായ മത്സരത്തിൽ രാജസ്ഥാന്റെ തോൽവിക്ക് കാരണം ഒത്തുകളി; അന്വേഷണം വേണമെന്ന് ആവശ്യം

ശനിയാഴ്ച നടന്ന ലഖ്‌നോ സൂപ്പർജെയ്ന്റിനെതിരായ രാജസ്ഥാൻ റോയൽസിന്റെ തോൽവിക്ക് കാരണം ഒത്തുകളിയെന്ന് ആരോപണം. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ്‌ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ആരോപണം ഉന്നയിച്ചത്. മത്സരത്തിൽ 181 റൺസെന്ന ലഖ്‌നോ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. രണ്ട് റൺസിനാണ് രാജസ്ഥാൻ റോയൽസ് ലഖ്‌നോവിനോട് തോറ്റത്. അവസാന ഓവറിൽ ഒമ്പത് റൺസാണ് രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ ആറ് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യംമറികടക്കാൻ രാജസ്ഥാന് സാധിച്ചിരുന്നില്ല. ഹോം…

Read More

ഫോർമുല വൺ സൗദി ഗ്രാന്റ് പ്രി: മെക്ലാരൻ താരം ഓസ്‌കാർ പിയാസ്ട്രി ജേതാവ്‌

ജിദ്ദയിൽ നടന്ന ആവേശകരമായ ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെക്ലാരൻ താരം ഓസ്‌കാർ പിയാസ്ട്രി വിജയക്കൊടി പാറിച്ചു. റെഡ്ബുൾ റേസിംഗ് താരം മാക്സ് വെർസ്റ്റാപ്പനെ 2.84 സെക്കൻഡിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് പിയാസ്ട്രിയുടെ തകർപ്പൻ വിജയം. ഫെരാരിയുടെ ചാൾസ് ലെക്ലർ മൂന്നാം സ്ഥാനവും മെക്ലാരൻ താരം ലാൻഡോ നോറിസ് നാലാം സ്ഥാനവും കരസ്ഥമാക്കി. മുമ്പെങ്ങുമില്ലാത്ത ആവേശത്തോടെയാണ് ജിദ്ദ ഇത്തവണ ഫോർമുല വൺ മത്സരത്തെ വരവേറ്റത്. മൂന്നു ദിവസങ്ങളിലായി നീണ്ടുനിന്ന മത്സരത്തോടനുബന്ധിച്ച് നഗരം വർണ്ണാഭമായ കാഴ്ചകൾക്കും ആഘോഷങ്ങൾക്കും വേദിയായി. ആകാശത്തും…

Read More

ബംഗ്ലുരുവിനെതിരെയും സഞ്ജു കളിക്കില്ല, രാജസ്ഥാന് കഷ്ടകാലം

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെയുളള രാജസ്ഥാന്റെ അടുത്ത മത്സരത്തിലും ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കില്ലെന്ന് റിപ്പോർട്ട്. ഡൽഹിക്കെതിരെയുളള മത്സരത്തിൽ വാരിയെല്ലിനു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സഞ്ജു ബാറ്റിങിനിടെ കളം വിട്ടത്. നിലവിൽ താരം ചികിത്സയിലാണ്. പൂർണ ആരോഗ്യവാനായി താരം തിരിച്ചെത്താൻ സമയം ഇനിയുമെടുക്കും.പരിക്ക് ഗുരുതരമല്ല. എന്നാൽ വിശ്രമം അനിവാര്യമാണ്. അതിനാൽ തന്നെ താരത്തോട് ജയ്പുരിലെ ടീം ക്യാംപിൽ തുടരാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നു ടീം അധികൃതർ വ്യക്തമാക്കി. ആർസിബിക്കെതിരായ പോരാട്ടത്തിനുള്ള ടീം ബംഗളൂരുവിലേക്ക് പറന്നത് സഞ്ജുവില്ലാതെയാണ്. സീസണിലെ ആദ്യ മൂന്ന് പോരിലും…

Read More

കൊല്‍ക്കത്തയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം; പ്ലേ ഓഫിനോട് അടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം. സീസണിലെ ഗുജറാത്തിന്റെ ആറാം ജയമാണിത്. കൊല്‍ക്കത്തക്കെതിരെ 39 റണ്‍സിന്റെ ജയമാണ് ഗുജറാത്ത് നേടിയത്. ഗുജറാത്ത് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കൊല്‍ക്കത്തയ്ക്കായി അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ(36 പന്തില്‍ 50) മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ അജിന്‍ക്യ രഹാനെ ഒഴികെ കൊല്‍ക്കത്തയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. റഹ്മാനുള്ള…

Read More