സംസം കൊണ്ടുപോകൽ: നിർദേശങ്ങൾ ഓർമപ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

സംസം വെള്ളം വിമാനങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിർദേശങ്ങൾ ഓർമപ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. സുരക്ഷിതമായും ഗുണമേന്മ നഷ്ടപ്പെടാതെയും സംസം വെള്ളം വിമാനങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നത് എളുപ്പമാക്കുന്ന നിർദേശങ്ങളാണ് മന്ത്രാലയം ഓർമപ്പെടുത്തിയത്. തീർത്ഥാടകർ വിമാനത്താവളങ്ങളിലെ ഔദ്യോഗിക വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ സംസം വാങ്ങാൻ പാടുള്ളൂ. പ്രത്യേകം തയ്യാറാക്കിയ കൺവെയർ ബെൽറ്റുകൾ വഴിയാണ് ബോട്ടിലുകൾ ലഗേജിലേക്ക് നൽകേണ്ടത്. സുരക്ഷിതമായും ഗുണമേന്മ നഷ്ട്ടപ്പെടാതെയും സംസം വെള്ളം നാട്ടിലെത്തിക്കാനായി ലഗേജിന് കൂടെ സംസം പാക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്. ഇത്തരം പ്രവർത്തി…

Read More

സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിൽ

സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിൽ മാസത്തിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. വർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമായിരിക്കും ഏപ്രിലെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ‘രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിലാണ്,’ സൗദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയിലെ (എൻസിഎം) വിദഗ്ധനായ അഖീൽ അൽ അഖീൽ വ്യക്തമാക്കി. കാലാവസ്ഥാ വകുപ്പിന്റെ വിവരങ്ങൾ പ്രകാരം ഈ മാസം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അസീർ, അൽ ബഹ, പടിഞ്ഞാറൻ ഭാഗത്തുള്ള മക്ക,…

Read More

പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി 

റിയാദിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിന്റെ സ്ഥിരത നിലനിർത്തുന്നതിനായി സഊദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുതിയ നടപടികൾക്ക് നിർദേശം നൽകി. റിയാദിലെ ഭൂമിയുടെ വിലയിലും വാടകയിലും ഉണ്ടായ ഗണ്യമായ വർദ്ധനവാണ് ഇതിന് കാരണം. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയും (RCRC), എക്കണോമിക് ആൻഡ് ഡെവലപ്മെന്റ് അഫയേഴ്സ് കൗൺസിലും നഗരത്തിലെ ഹൗസിംഗ് മാർക്കറ്റ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികൾ.  ഈ നടപടികളുടെ ഭാഗമായി, റിയാദിന്റെ വടക്കൻ പ്രദേശങ്ങളിൽ ഭൂമി ഇടപാടുകളിലുള്ള നിയന്ത്രണങ്ങൾ…

Read More

മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച് ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 1,200 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ‘അ​ൽ ത​ൻ​ഫീ​ത്തി’ ലോ​ഞ്ചി​ൽ പ്ര​തി​വ​ർ​ഷം 2,40,000-ല​ധി​കം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ദു​വൈ​ലേ​ജും അ​ൽ ത​ൻ​ഫീ​ത്തി ക​മ്പ​നി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ​ഖു​റൈ​സി​യും പ്രാ​ദേ​ശി​ക സി​വി​ൽ, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Read More

സൗദി അതിർത്തിയിൽ വാഹനാപകടം; കുട്ടികളടക്കം 3 മലയാളികൾ മരിച്ചു

ഒമാനിൽ നിന്ന് ഉംറ കർമം നിർവഹിക്കാൻ സൗദിയിലേക്കു പുറപ്പെട്ട 2 മലയാളി കുടുംബങ്ങളടെ കാറുകൾ സൗദി അതിർത്തിയായ ബത്തയിയിൽഅപകടത്തിൽപെട്ടു. അപകടത്തിൽ ഉമ്മയും മകളും ഉൾപ്പെടെ 3 പേർ മരിച്ചു. പയ്യോളി സ്വദേശിയും രിസാല സ്റ്റഡി സർക്കിൾ ഒമാൻ നാഷനൽ സെക്രട്ടറിയുമായ ശിഹാബിന്റെ ഭാര്യ ഷഹല (30) മകൾ ആലിയ (7) , ഒപ്പമുണ്ടായിരുന്ന കുടുംബ സുഹൃത്ത് കണ്ണൂർ മമ്പറം സ്വദേശി മിസ്ഹബിന്റെ മകൻ ദക്വാൻ (6) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മിസ്ഹബിന്റെ ഭാര്യയ്ക്കും മകൾക്കും പരുക്കേറ്റു. വെള്ളിയാഴ്ച…

Read More

സൗദിയിൽ നിയമ ലംഘനം: ഒരാഴ്ചയ്ക്കിടെ പിടിയിലായത് 25362 പേർ.

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി സൗദി ഭരണകൂടം. ഒരാഴ്ച്ചയ്ക്കിടയിൽ 25362 പേരെഅറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. മാർച്ച് 20 മുതൽ 26 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് അറസ്റ്റ് നടന്നത്. ഇതിൽ 18504 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2854 പേരെ. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4004 പേരെയാണ് അറസ്റ്റ് ചെയ്തത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച…

Read More

സൗദി അറേബ്യയുടെ എണ്ണേതര കയറ്റുമതിയിൽ വർധനവ്

സൗദി അറേബ്യയുടെ എണ്ണേതര കയറ്റുമതിയിൽ പത്ത് ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തി. ജനുവരിയിലെ കണക്കുകളാണ് പുറത്തു വന്നത്. സൗദിയിൽ നിന്ന് നേരിട്ട് കയറ്റുമതി ചെയ്യുന്ന കണക്കുകളിലും വർധനവാണ്. 13.1 ശതമാനം വർധനവാണ് മേഖലയിൽ ഉണ്ടായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട അന്താരാഷ്ട്ര വ്യാപാര റിപ്പോർട്ടിലാണ് കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്. രാസവസ്തുക്കളുടെ കയറ്റുമതിയിൽ മാത്രം 14.4% ന്റെ വർധനവാണ്, പ്ലാസ്റ്റിക്, റബ്ബർ, അനുബന്ധ ഉൽപ്പന്നങ്ങളിൽ വർധന 10.5% ന്റേതാണ്. യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ, വാഹനങ്ങളുടെ പാർട്സുകൾ എന്നിവയുടെ കയറ്റുമതിയും…

Read More

ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ആഹ്വാനം

മാർച്ച് 29 ശനിയാഴ്ച വൈകീട്ട് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം അന്ന് റമദാൻ 29 ആയതിനാലാണ് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നത്. നഗ്‌ന നേത്രങ്ങളിലൂടെയോ ടെലിസ്‌കോപ്പിലൂടെയോ അന്നേദിവസം മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയിൽ ഹാജറായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതിവ്യക്തമാക്കി.

Read More

പെരുന്നാൾ ദിനങ്ങളിൽ റിയാദ് മെട്രോ സമയം പുനഃക്രമീകരിച്ചു

പെരുന്നാൾ ദിവസങ്ങളിൽ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് റിയാദ് മെട്രോ ട്രെയിൻ സർവിസിൻറെ പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ശനിയാഴ്ച (മാർച്ച് 29) രാവിലെ 10 മുതൽ പുലർച്ചെ രണ്ട് വരെയായിരിക്കും സർവിസ്. ഞായറാഴ്ച (മാർച്ച് 30) മുതൽ ബുധനാഴ്ച ഏപ്രിൽ രണ്ട് വരെ രാവിലെ 10 മുതൽ അർധരാത്രി വരെയും ഏപ്രിൽ മൂന്ന് മുതൽ നാല് വരെ രാവിലെ ആറ് മുതൽ അർധരാത്രി വരെയും ആയിരിക്കുമെന്നും അതോറിറ്റി വിശദീകരിച്ചു. ഈദ് ദിനങ്ങളിൽ രാവിലെ…

Read More

ലോക കപ്പിനായി ഒരുക്കുന്ന കിങ് ഫഹദ് സ്റ്റേഡിയത്തിന്റെ മേൽ കൂര പൂർണമായും നീക്കം ചെയ്തു

സൗദിയിലെ റിയാദിൽ ലോകക്കപ്പിനായി ഒരുക്കുന്ന കിങ് ഫഹദ് സ്റ്റേഡിയത്തിന്റെ മേൽ കൂര പൂർണമായും നീക്കം ചെയ്തു. പുനർ നിർമാണം വേഗത്തിലാക്കി അടുത്ത വർഷമാണ് സ്റ്റേഡിയം തുറന്നു നൽകുക. എഴുപതിനായിരം പേർക്ക് ഇരിക്കാവുന്നതാകും സ്റ്റേഡിയം. റിയാദിലെ ഖുറൈസ് റോഡിൽ ബഗ്ലളഫിലാണ് കിങ് ഫഹദ് സ്റ്റേഡിയം. 2027 ഏഷ്യൻ കപ്പ്, 2034 ഫിഫ ലോകക്കപ്പ് എന്നിവയുടെ വേദി. ഇതിനു മുന്നോടിയായി അടുത്ത വർഷം നിർമാണം പൂർത്തിയാക്കും. അതിനായാണ് നിർമാണ ജോലികൾ വേഗത്തിലാക്കിയത്. നേരത്തെ പുൽമൈതാനവും ട്രാക്കുകളും നീക്കി നിലമൊരുക്കി സ്റ്റേഡിയത്തിന്…

Read More