
സൗദിയിലെ നാഷനൽ അഡ്രസില്ലാത്ത പാഴ്സലുകൾ സ്വീകരിക്കരുത്; ഷിപ്പിങ് കമ്പനികൾക്ക് നിർദേശം നൽകി പൊതുഗതാഗത അതോറിറ്റി
സൗദി പോസ്റ്റ് ഓരോ വ്യക്തിക്കും നൽകുന്ന നാഷനൽ അഡ്രസ് ഇല്ലാത്ത ഷിപ്പ്മെൻറുകൾ സ്വീകരിക്കരുതെന്ന് ഷിപ്പിങ് കമ്പനികൾക്ക് നിർദേശം നൽകി പൊതുഗതാഗത അതോറിറ്റി. എല്ലാ പാഴ്സൽ ഷിപ്പിങ് കമ്പനികളും ദേശീയ വിലാസം രേഖപ്പെടുത്താത്ത തപാൽ ഷിപ്പ്മെൻറ് സ്വീകരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുത്. അടുത്ത വർഷം ജനുവരി മുതൽ നിർദേശം നിയമമായി പ്രാബല്യത്തിൽവരുമെന്നും അതോറിറ്റി വ്യക്തമാക്കി. പാഴ്സൽ ഷിപ്പിങ് മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡെലിവറി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള…