വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

ഹജ്ജ് സീസണിൽ വിസിറ്റ് വിസകളിലെത്തിയവർക്ക് താമസ സൗകര്യമോ അഭയമോ നൽകാൻ ശ്രമിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വീടുകൾ, ഷെൽട്ടറുകൾ, തീർഥാടക താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിപ്പിക്കുകയോ, ഹജ്ജ് കഴിയുന്നതുവരെ അവരെ ഒളിപ്പിച്ച് വെക്കുകയോ അല്ലെങ്കിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും അവർക്ക് താമസിക്കാൻ ആവശ്യമായ സഹായം നൽകുകയോ ചെയ്യുന്നവർക്കാണ് പിഴ. നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴകൾ വ്യത്യാസപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More

അബ്ദുൾറഹീമിന്റെ മോചനം; കേസ് വീണ്ടും മാറ്റിവച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. ഓൺലൈനായിരുന്നു കേസ് പരിഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു. വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് വൈകുകയാണ്. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ നിയമ സഹായ സമിതി…

Read More

125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാൻ റിയാദ് എയർ; 11 കമ്പനികളുമായി ധാരണ

സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നൽകാൻ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി 11 കമ്പനികളുമായി റിയാദ് എയർ ധാരണയിലെത്തി. ഈ വർഷം രണ്ടാം പകുതിയോടെ വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിയാദ് എയറിന്റെ ആഗോളതലത്തിലുള്ള വളർച്ചയുടെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റിയാദ് എയറിന്റെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്‌സിബിഷനിൽ വെച്ചായിരുന്നു ഇതിനായുള്ള കരാറുകളിൽ ഒപ്പുവെച്ചത്. 11 യാത്രാ…

Read More

മക്കയിലേക്ക് എൻട്രി പെർമിറ്റില്ലാത്ത യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്ക് ഒരു ലക്ഷം റിയാൽ പിഴ

മക്കയിലേക്ക് പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കൊണ്ടുപോയാൽ ഒരു ലക്ഷം റിയാൽ പിഴ. ഹജ്ജ് പെർമിറ്റോ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ ഒരു യാത്രക്കാരനെയും കൊണ്ടുപോകാൻ പാടില്ലെന്ന് ഗതാഗത അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ എല്ലാ വാഹനയുടമകൾക്കും ഈ നിർദേശം ബാധകമാണ്. ദുൽഖഅദ് ഒന്ന് (ഏപ്രിൽ 29) മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ആളുകളുടെ യാത്രകൾ നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഇതെന്നും ഗതാഗത അതോറിറ്റി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ…

Read More

പെർമിറ്റില്ലാതെ ഹജ്ജിനെത്തിയാൽ 20,000 റിയാൽ പിഴ

പെർമിറ്റ് ഇല്ലാതെ ഹജ്ജിനെത്തിയാൽ 20,000 റിയാൽ പിഴയാണ് ശിക്ഷയെന്ന് സൗദി ആഭ്യന്തര വകുപ്പിൻറെ മുന്നറിയിപ്പ്. എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ‘പെർമിറ്റ് ഇല്ലാതെ ഹജ്ജ് പാടില്ല’ എന്ന കാമ്പയിനിൻറെ ഭാഗമാണിതെന്നും പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ മക്കയിലേക്ക് കടക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 20,000 റിയാൽ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏത് തരം സന്ദർശന വിസകളിൽ രാജ്യത്ത് എത്തിയവരായാലും ഹജ്ജ് പെർമിറ്റില്ലാതെ (തസ്‌രീഹ്) മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് കുറ്റകരമാണ്. മക്ക നഗര…

Read More

സൗദി അറേബ്യയിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

സൗദി അറേബ്യയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത. സൗദിയിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴയ്ക്കും ആലിപ്പഴം പൊഴിയുന്നതിനും ശക്തമായ കാറ്റ് വീശുന്നതിനും സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദിൽ മിതമായതോ കനത്തതോ ആയ മഴയും ശക്തമായ കാറ്റും ഉണ്ടാകും. തെക്ക് പടിഞ്ഞാറൻ മേഖലയിലെ…

Read More

ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ആരംഭിച്ചു

ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്‌ക് കാർഡുകളുടെ വിതരണം ആരംഭിച്ചു. ഹജ്ജ് വിസ ലഭിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അവിടങ്ങളിൽ വെച്ച് തന്നെയാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അതതിടങ്ങളലെ ഹജ്ജ് സർവിസ് കമ്പനികൾ വഴി വിതരണം ചെയ്യുന്നത്. ഒന്നര ലക്ഷത്തിലധികം കാർഡുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പ്രതിദിനം 70,000 കാർഡുകൾ വരെ വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കിവരുന്നത്. തീർഥാടകരെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ് ഈ കാർഡ്. പുണ്യസ്ഥലങ്ങളിൽ…

Read More

വിദേശ ചാർട്ടർ ജെറ്റുകൾക്ക് സൗദിയിൽ സർവീസ് നടത്താൻ അനുമതി

വിദേശ ചാർട്ടർ ജെറ്റുകൾക്ക് രാജ്യത്ത് പറക്കാൻ അനുമതി നൽകി സൗദി അറേബ്യ. മെയ് ഒന്നു മുതലാണ് ഇത്തരം ജെറ്റുകൾക്ക് രാജ്യത്ത് ആഭ്യന്തര സർവീസുകൾ നടത്താൻ സൗദി അനുമതി നൽകിയത്.റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചാവും പ്രധാനമായും സർവീസുകൾ. ദീർഘകാലമായി വിദേശ ജെറ്റുകൾക്ക് സൗദിയിലെ നഗരങ്ങൾക്കകത്തുള്ള സർവീസ് നിരോധിച്ചിരുന്നു. ജനറൽ എവിയേഷൻ റോഡ്മാപ്പിന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം. സൗദിയെ പ്രാദേശിക വിമാന, ലൊജിസ്റ്റിക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. സർവീസുകൾ ആരംഭിക്കുന്നതോടെ വിമാനത്താവളങ്ങൾ, ഗ്രൗണ്ട് സർവീസുകൾ, മെയിന്റനൻസ്,…

Read More

ജിദ്ദയിൽ ട്രംപ് ടവർ നിർമ്മാണം ആരംഭിച്ചു

സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആഡംബര ടവറുകളിൽ ഒന്നായിരിക്കും ട്രംപ് ടവർ. ജിദ്ദയിലെ കോർണിഷിലാണ് നിർമാണം. 200 മീറ്റർ ഉയരവും 47 നിലകളിലായി 350 അത്യാഡംബര അപ്പാർട്ട്മെന്റുകളും പെൻറ് ഹൗസുകളുമാണ് ട്രംപ് ടവറിന്റെ ആകർഷണം. രാജ്യത്തെ ആദ്യത്തെ മെമ്പേഴ്സ് ഓൺലി ട്രംപ് ക്ലബ്ബും ഇവിടെയുണ്ടാകും. നാല് വർഷം കൊണ്ട് 2029-ൽ നിർമാണം പൂർത്തിയാകും. ട്രംപ് ഓർഗനൈസേഷനും ദാർ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റും ചേർന്നാണ്…

Read More

ജിദ്ദയിൽ കൂടുതൽ പെയ്ഡ് പാർക്കിംഗ് പ്രാബല്യത്തിൽ

ജിദ്ദയിൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി. ഷറഫിയ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പാർക്കിങ്. തുകയടക്കാതെ വാഹനം പാർക്ക് ചെയ്താൽ വാഹനം പിഴ ഈടാക്കി നീക്കം ചെയ്യും. 3.50 റിയാലാണ് ഒരു മണിക്കൂറിന് പാർക്കിങ് നിരക്ക്. ജിദ്ദയിലെ ഷറഫിയിലെ കൂടുതൽ സ്ഥലങ്ങളിലേക്കാണ് പെയ്ഡ് പാർക്കിംഗ് വർധിപ്പിച്ചത്. മെയ് ഒന്നു മുതൽ ഇവിടങ്ങളിൽ പണമടക്കാതെ പാർക്ക് ചെയ്താൽ പിഴ ഒടുക്കേണ്ടിവരും. വാഹനങ്ങൾ നീക്കം ചെയ്താൽ ഇതിനുള്ള തുകയും നൽകണം. ഗതാഗതക്കുരുക്ക് കുറക്കുക, പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക, ക്രമരഹിതമായ പാർക്കിംഗ്…

Read More