
സൗദി കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡൻ്റ് കൂടിക്കാഴ്ച ; സ്ട്രാറ്റജിക് പാർട്ണർ കൗൺസിൽ രൂപീകരിക്കും
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിന് റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ ഒരുക്കിയ സ്വീകരണ ചടങ്ങിന് ശേഷമായിരുന്നു ചർച്ച. അനുബന്ധമായി വിപുലമായ ഉഭയകക്ഷി യോഗവും നടന്നു. ഇരു രാജ്യങ്ങളും തമ്മിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിൽ കൗൺസിൽ രൂപവത്കരിക്കാൻ തീരുമാനമായി. ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സമഗ്രമാക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള സംയുക്ത ഏകോപന ശ്രമങ്ങളും അവലോകനം ചെയ്തു….