
ക്രൂസ് കപ്പലുകളെ സ്വീകരിക്കാൻ ഒരുങ്ങി ഓൾഡ് ദോഹ തുറമുഖം
ക്രൂസ് ഷിപ്പുകളും നാവിക കപ്പലുകളും വിവിധ പരിപാടികളുമായി കൂടുതൽ സജീവമാകാനൊരുങ്ങി ഓൾഡ് ദോഹ തുറമുഖം. പ്രാദേശികമായും ആഗോളതലത്തിലും പ്രധാന സമുദ്ര കേന്ദ്രമാക്കി ഓൾഡ് ദോഹ തുറമുഖത്തെ മാറ്റുമെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല അറിയിച്ചു. കലണ്ടർ ഷെഡ്യൂൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രഥമ ഖത്തർ ബോട്ട് ഷോ വൻ വിജയമായതായും അദ്ദേഹം പറഞ്ഞു. പ്രഥമ ഖത്തർ ബോട്ട് ഷോ ആയിരങ്ങളെ ആകർഷിക്കുന്നതായിരുന്നു. 495 പ്രദർശകരും ബ്രാൻഡുകളുടെയും പങ്കാളിത്തം പ്രദർശനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി…