അറ്റകുറ്റ പണികൾക്കായിസുൽഫി സ്ട്രീറ്റ് ഭാഗികമായി അടച്ചു

മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ സുൽഫി സ്ട്രീറ്റ് അറ്റകുറ്റ പണികൾക്കായി ഈ മാസം 23 വരെ ഭാഗികമായി അടച്ചതായി അധികൃതർ അറിയിച്ചു. സുൽഫി സ്ട്രീറ്റിൽ നിന്നും അൽ ഖുദ് ഭാഗത്തേക്കുള്ള റൗണ്ട് എബൗട്ട് വരെയുള്ള റോഡാണ് അടച്ചിടുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് താത്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവർ ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്ന് മസ്‌കത്ത് നഗരസഭ അഭ്യർഥിച്ചു.

Read More

മസ്‌കത്തില്‍ ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി; 65 വാഹനങ്ങള്‍ പിടിച്ചെടുത്തു

ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുമായി മസ്‌കത്ത്. അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടര്‍ന്ന് 65 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, പൊതുസമാധാനത്തിന് ഭംഗംവരുത്തിയതിന് നിരവധി പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. മസ്‌കത്ത് ഗവര്‍ണറേറ്റ്’ പൊലീസ് കമാന്‍ഡ്, ബൗഷര്‍, സീബ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്‌പെഷല്‍ ടാസ്‌ക് പൊലീസ് യൂനിറ്റുകളുമായി സഹകരിച്ചായിരുന്നു നടപടി. നിയമവിരുദ്ധമായ ഡ്രിഫ്റ്റിങ്, ശബ്ദ മലീനീകരണം, രാത്രി വൈകിയും പൊതു തടസ്സങ്ങള്‍ സൃഷ്ടിക്കല്‍ തുടയിയ കുറ്റകൃത്യങ്ങള്‍ക്കെതിരെയാണ് നടപടികള്‍ സ്വീകരിച്ചത്. അറസ്റ്റിലായ വ്യക്തികള്‍ക്കെതിരായ നിയമ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

Read More

ഒമാനിൽ സ്വ​ദേ​ശി​ക​ൾ​ക്ക് ഈ ​വ​ർ​ഷം 45,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ

സ്വ​ദേ​ശി​ക​ൾ​ക്ക് ഈ ​വ​ർ​ഷം 45,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ൽ പ​രി​ശീ​ല​ന​ത്തി​നും യോ​ഗ്യ​ത​ക്കു​മാ​യി 11,000, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ 10,000, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 24,000 എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ വാ​ർ​ഷി​ക വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ഹ​ദ് ബി​ൻ സ​ഈ​ദ് ബ​വോ​യ്നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള ജോ​ലി സം​ബ​ന്ധ​മാ​യ പ​രി​ശീ​ല​ന​ത്തി​നും വേ​ത​ന സ​ബ്‌​സി​ഡി​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​ലാ​ണ് മ​ന്ത്രാ​ല​യം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നേ​ട്ട​ങ്ങ​ളും 2025…

Read More

മസ്‌കത്തിലെ ആമിറാത്ത് അല്‍ ജൂദ് റോഡ് ഭാഗികമായി അടച്ചു

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തില്‍ വികസന പ്രവർത്തനങ്ങൾക്കായി അല്‍ ജൂദ് റോഡ് ഭാഗികമായി അടച്ചു. അല്‍ ഇഹ്‌സാന്‍ റൗണ്ട് എബൗട്ട് മുതല്‍ ഒമാന്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗത്തേക്കുള്ള പാതയാണ് അടച്ചിടുന്നത്. ഈ മാസം 23 വൈകുന്നേരം വരെ റോഡ് അടഞ്ഞുകിടക്കും. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് താത്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മസ്‌കത്ത് നഗരസഭ അഭ്യര്‍ഥിച്ചു.

Read More

ഇന്ത്യന്‍ നേവി കപ്പല്‍ സലാലയില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു

സലാല തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യന്‍ നാവിക കപ്പലായ ഐ എന്‍ എസ് തര്‍കാഷില്‍ യോഗ പരിശീലനം ഒരുക്കി. കപ്പലിന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സലാലയിലും യോഗ പ്രദര്‍ശനം ഒരുക്കിയത്. കപ്പല്‍ ജീവനക്കാരും പ്രദേശത്തെ ഇന്ത്യന്‍ സമൂഹവും യോഗ പ്രദര്‍ശനത്തില്‍ പങ്കാളികളായി. യോഗ പരിശീലകരും സംഘവും സെഷന് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മസ്‌കത്ത് തുറമുഖത്ത് എത്തിയ വിവിധ ഇന്ത്യന്‍ നാവിക സേന കപ്പലുകളിലും ഇന്ത്യന്‍ എംബസിയുടെ കീഴഇല്‍ യോഗ സെഷന്‍ ഒരുക്കിയിരുന്നു.

Read More

ഒമാന്‍റെ വിവിധ പ്രദേശങ്ങളില്‍ നേരിയ മഴ, കാലാവസ്ഥ മുന്നറിയിപ്പ്

ഒമാന്‍റെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. ഒമാനിലെ വടക്കൻ ബാത്തിനയിലെ ലിവയിലും ശിനാസിലുമാണ് മഴ ലഭിച്ചത്. ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും വടക്കൻ ഗവര്‍ണറേറ്റുകളിലും അറേബ്യൻ കടല്‍ത്തീരത്തിന്‍റെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ദാഹിറ, ബുറൈമി, വടക്കന്‍ ബത്തിന ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നുണ്ട്. തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി വൈ​കി​യും പു​ല​ർ​ച്ച​യും താ​ഴ്ന്ന…

Read More

ഒമാനിൽ ഔദ്യോഗിക പ്ലാറ്റ്‌ഫോമിനോട് സാമ്യംതോന്നുന്ന രീതിയിൽ വ്യാജ വെബ്‌സൈറ്റ് നിർമിച്ച് തട്ടിപ്പ്

ഒമാനിൽ ഔദ്യോഗിക പ്ലാറ്റ്ഫോമിനോട് സാമ്യംതോന്നുന്ന രീതിയിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്നതടക്കമുള്ള തട്ടിപ്പ് രീതിക്കെതിരെ റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഔദ്യോഗികമാണെന്ന് തെറ്റിധരിച്ച് ബാങ്കിങ് വിവരങ്ങളടക്കം പലരും ഇതിൽ നൽകുകയും ചെയ്യുന്നു. ഇങ്ങനെ തട്ടിയെടുക്കുന്ന പണം എക്സ്ചേഞ്ച് ഓഫിസുകളിലൂടെയും ഡിജിറ്റൽ കറൻസി ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും ആണ് കൈമാറുന്നത്. സംംഭവവുമായി ബന്ധപ്പെട്ട് രണ്ട് അറബ് പൗരൻമാരെ ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ്…

Read More

ഒമാനിൽ വൈറ്റ്, ഓറഞ്ച് ടാക്സികൾക്ക് ഏപ്രിൽ 1 മുതൽ ലൈസൻസുള്ള ആപ്പുകളുടെ ഉപയോഗം നിർബന്ധം

രാജ്യത്തെ മുഴുവൻ വൈറ്റ്, ഓറഞ്ച് ടാക്സികൾക്കും 2025 ഏപ്രിൽ 1 മുതൽ ലൈസൻസുള്ള ആപ്പുകളുടെ ഉപയോഗം നിർബന്ധമാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു. മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ആവർത്തിച്ചിരിക്കുന്നത്. നിലവിലെ ഈ അറിയിപ്പ് പ്രകാരം ഒമാനിൽ പൊതുഇടങ്ങളിൽ സേവനം നടത്തുന്ന മുഴുവൻ വൈറ്റ്, ഓറഞ്ച് ടാക്‌സികളും 2025 ഏപ്രിൽ 1 മുതൽ ലൈസൻസുള്ള ആപ്പുകളുമായി തങ്ങളുടെ സേവനം സംയോജിപ്പിക്കേണ്ടതാണ്.

Read More

ഗതാഗത നിയമലംഘനം: 519 വാഹനങ്ങൾ പിടിച്ചെടുത്ത് റോയൽ ഒമാൻ പൊലീസ്‌

ഗതാഗത നിയമലംഘകർക്കെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ്. വടക്കൻ ബാത്തിന പൊലീസ് കമാൻഡ് 519 വാഹനങ്ങൾ പിടിച്ചെടുത്തു. പൊതു ക്രമസമാധാനം തടസ്സപ്പെടുത്തൽ, റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കൽ, ഗതാഗതക്കുരുക്ക് ഉണ്ടാക്കൽ എന്നിവയുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനങ്ങളാണ് പിടിച്ചെടുത്തത്. മൂന്ന് കാറുകൾ, 61 മോട്ടോർ സൈക്കിളുകൾ, എട്ട് ഇലക്ട്രിക് ബൈക്കുകൾ, 447 സൈക്കിളുകൾ എന്നിവയുൾപ്പെടെയാണ് പിടച്ചെടുത്തത്. ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. കുറ്റവാളികൾക്കെതിരെ നിലവിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്….

Read More

ഖരീഫ് സീസൺ വിനോദപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പെർമിറ്റ് നേടണം

2025ലെ ഖരീഫ് സീസൺ വിനോദപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പെർമിറ്റ് നേടണമെന്ന് ദോഫാർ മുൻസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. ഇലക്ട്രിക്, ഇൻഫ്‌ലാറ്റബിൾ സവാരികൾ, കുതിര, ഒട്ടക സവാരി വാടക സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിനോദ പ്രവർത്തനങ്ങൾക്കും ഉചിതമായ പെർമിറ്റുകൾ ആവശ്യമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. സ്വകാര്യ ഭൂമിയിലോ, വാടകയ്‌ക്കെടുത്ത സ്ഥലങ്ങളിലോ, പരിപാടി നടക്കുന്ന സ്ഥലങ്ങളിലോ ആകട്ടെ, സുരക്ഷാ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഈ പെർമിറ്റുകൾ നേടിയിരിക്കണമെന്നാണ് അറിയിപ്പ്. ദോഫാർ മുനിസിപ്പാലിറ്റിയിൽ നിന്നും മറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ആവശ്യമായ അംഗീകാരങ്ങളും പെർമിറ്റുകളും ലഭിക്കുന്നതുവരെ മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കുള്ള…

Read More