
വാടക കരാർ സേവനങ്ങൾ ഇനി ‘ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിൽ’
വാടക കരാര്‍ സേവനങ്ങള്‍ ‘ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോമിൽ’ ഇനി ലഭ്യമാകും. മസ്കത്ത് ഗവര്‍ണര്‍ സയ്യിദ് സഊദ് ഹിലാല്‍ അല്‍ ബുസൈദിയുടെ കാര്‍മികത്വത്തില്‍ ലോഞ്ചിങ് നടന്നു. മസ്കത്ത് മുനിസിപ്പാലിറ്റിയും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും സഹകരിച്ചാണ് ‘ലീസ് കോണ്‍ട്രാക്ട് സര്‍വിസ്’ ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയത്. രാജ്യത്തെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോമില്‍ വാടക കരാര്‍ സേവനങ്ങള്‍ ആരംഭിച്ചതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. സാലിഹ് സഈദ് മസാന് പറഞ്ഞു. 48 സര്‍ക്കാര്‍…