
മനുഷ്യ അവയവ കൈമാറ്റം പരീക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി ഒമാൻ എയർപോർട്ട്സ്
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മനുഷ്യ അവയവങ്ങൾ കൈമാറുന്നതിനുള്ള പരീക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി ഒമാൻ എയർപോർട്ട്സ്. ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, മറ്റ് പ്രസക്തമായ അധികാരികൾ എന്നിവരുമായി സഹകരിച്ച് നടപ്പാക്കുന്ന ദേശീയ അവയവം മാറ്റിവെക്കൽ പദ്ധതിയെ പിന്തുണക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായിരുന്നു ഈ പരീക്ഷണ പ്രവർത്തനം. മനുഷ്യാവയവങ്ങളുടെയും ടിഷ്യൂകളുടെയും കൈമാറ്റം വേഗത്തിലാക്കുക, ട്രാൻസ് പ്ലാൻറ് നടപടിക്രമങ്ങൾക്കായി അവയുടെ സുരക്ഷിതവും സമയബന്ധിതവുമായ വരവ് ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഈ സംരംഭത്തിലൂടെ, സുപ്രധാന അവയവങ്ങളുടെ വേഗത്തിലുള്ളതും സുരക്ഷിതവുമായ ഗതാഗതം…