
റംസാനില്‍ മുസ്‌ലിം ജീവനക്കാരുടെ ജോലി സമയം ഒരു മണിക്കൂര്‍ കുറച്ചു; തെലങ്കാന സര്‍ക്കാരിനെതിരെ ബിജെപി
തെലങ്കാനയില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് റംസാന്‍ വ്രതത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മണിക്കൂര്‍ ജോലി സമയം കുറച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. മാര്‍ച്ച് ആദ്യത്തില്‍ തുടങ്ങുന്ന റംസാന്‍ വ്രതാരംഭം മുതല്‍ ഒരു മാസത്തേക്കാണ് ജോലി സമയത്തില്‍ ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. തെലങ്കാന ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍, അധ്യാപകര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് പതിവ് ജോലി സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍…