
വിവാഹശേഷം കണ്ടിട്ടില്ല, അവള്‍ ഞങ്ങളെ നിരാശരാക്കി; കന്നഡ നടി രന്യയെ തള്ളി പിതാവ്
ബെംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്തവേ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായ കന്നഡ നടി രന്യ റാവുവിനെ തള്ളിപ്പറഞ്ഞ് പിതാവും ഡിജിപി (പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍)യുമായ കെ രാമചന്ദ്ര റാവു. രന്യ തങ്ങളെ നിരാശപ്പെടുത്തിയെന്നും വിവാഹശേഷം രന്യയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രന്യയുടേയോ ഭര്‍ത്താവിന്റെയോ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്നും ടൈസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞു. നാല് മാസം മുമ്പ് രന്യ ജതിന്‍ ഹുക്കേരിയെ വിവാഹം കഴിച്ചതായി അദ്ദേഹം പറഞ്ഞു. അതിന് ശേഷം അവൾ തങ്ങളെ കാണാന്‍…