കർണാടകയിലെ ഹംപിയിൽ വിദേശ ടൂറിസ്റ്റിനെ അടക്കം രണ്ട് പേരെ കൂട്ടബലാത്സംഗം ചെയ്തു

കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ ഇസ്രായേലി വനിതയെയും ഹോംസ്റ്റേ ഉടമയായ വനിതയെയും മൂന്നംഗ അക്രമി സംഘം കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാക്കളെ തുംഗഭദ്ര നദിയില്‍ തള്ളിയിട്ടായിരുന്നു അതിക്രമം. ഒരാള്‍ മുങ്ങി മരിച്ചു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി 11.30ഒടെ നക്ഷത്ര നിരീക്ഷണത്തിനായാണ് വിനോദസഞ്ചാരികളുടെ സംഘം ഹോംസ്റ്റേ ഉടമക്കൊപ്പം നദിക്കരയിലെത്തിയത്. ഇസ്രായേലി വനിത, അമേരിക്കയിൽനിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഈ സമയം ബൈക്കിൽ ഇവിടെയെത്തിയ…

Read More

‘മെഡിക്കൽ-എഞ്ചിനീയറിംഗ് പഠനം കുട്ടികൾക്ക് ലാഭത്തിനായി തമിഴിൽ ആരംഭിക്കൂ’, സ്റ്റാലിനെതിരെ അമിത് ഷാ

 ഹിന്ദി ഭാഷ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന വാദവും വിവാദവും തമിഴ്‌നാട്ടിൽ വലിയ വികാരമാണ് രാഷ്‌ട്രീയ മണ്ഡലത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. സ്റ്റാലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് തമിഴിൽ എഞ്ചിനീയറിംഗ്-മെഡിക്കൽ വിദ്യാഭ്യാസം അവതരിപ്പിക്കണമെന്ന് അദ്ദേഹം സ്‌റ്റാലിനോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ റാണിപേട്ടിൽ സിഐഎസ്‌എഫ് 56-ാമത് റേസിംഗ് ഡേ ആഘോഷം ഉദ്‌ഘാടനം ചെയ്യവെയാണ് അമിത് ഷാ വിമർശനം ഉന്നയിച്ചത്. സിഐഎസ്‌എഫ് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ അവരുടെ പ്രാദേശിക ഭാഷയിൽ എഴുതാൻ അനുവദിച്ചത് മോദി സർക്കാരാണെന്ന് ഷാ…

Read More

സംസ്ഥാനങ്ങളിലെ സ്കുകളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ  12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി

സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജുക്കേറ്റർമാരെ നിയമനത്തിൽ നിർണ്ണായക ഇടെപലുമായി സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ സ്കുകളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ  12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാനാണ് സൂപ്രീം കോടതി നിർദ്ദേശം. ഇവരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. സുപ്രീം കോടതി ജസ്റ്റിസ് സുധാൻഷൂ ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.  കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള അധ്യാപക-വിദ്യാർത്ഥി അനുപാതം അനുസരിച്ച് പ്രൈമറി, സെക്കൻഡറി…

Read More

മുഖത്ത് ഏറ്റവുമധികം രോമമുള്ള പുരുഷൻ; ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യക്കാരൻ

മുഖത്ത് ഏറ്റവുമധികം രോമമുള്ള പുരുഷനെന്ന ഗിന്നസ് ലോക റെക്കോ‌‌ഡ് നേടി 18 വയസുള്ള ഇന്ത്യക്കാരൻ. ഒരു ചതുരശ്ര സെന്റിമീറ്ററിൽ 201.72 രോമങ്ങളുള്ള ലളിത് പട്ടീദാർ ആണ് റെക്കോ‌ഡ് സ്വന്തമാക്കിയത്. ഹൈപ്പർട്രൈക്കോസിസ് എന്ന അപൂർവ രോഗാവസ്ഥ കാരണമാണ് ലളിതിന്റെ മുഖത്തിന്റെ 95 ശതമാനവും രോമങ്ങൾകൊണ്ട് നിറഞ്ഞത്. ഇതിനെ ‘വെർവുൾഫ് സിൻഡ്രോം’ എന്നും വിളിക്കുന്നു. ലോകത്തിൽ ഇതുവരെ 50 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അപൂർവ രോഗാവസ്ഥ കാരണം കുട്ടിക്കാലം മുതൽ തന്നെ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ലളിതിന് നേരിടേണ്ടി വന്നിട്ടുണ്ട്. സഹപാഠികൾ…

Read More

സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഇനി കേസ് എടുക്കരുതെന്ന് സുപ്രീം കോടതി

സനാതന ധർമ്മ പരാമർശത്തിൽ തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസ് എടുക്കരുതെന്ന് സുപ്രീംകോടതി. രാജ്യത്തൊട്ടാകെ കേസുകൾ രജിസ്റ്റർ ചെയ്തതിനെതിരെ ഉദയനിധി നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകള്ക്ക് പുറമെ അടുത്തിടെ ബിഹാറിൽ കൂടി പുതിയ കേസ് രജിസ്റ്റർ ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ്, കോടതിയുടെ അറിവോടയല്ലാതെ ഇനി കേസ് എടുക്കുരുതെന്ന നിർദ്ദേശം സുപ്രീംകോടതി നൽകിയത്. ഏതെങ്കിലും മതത്തിനെതിരായിരുന്നില്ല തൻറെ പരാമർശമെന്നും സമൂഹത്തിലെ അസമത്വം തുറന്ന് കാട്ടാനാണ് ശ്രമിച്ചതെന്നും ഉദയനിധി കോടതിയെ ബോധിപ്പിച്ചു….

Read More

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു; ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറുന്നതിന് വിലക്ക്

ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറുന്നതിന് വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ ബാങ്കുകള്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സൗദി അറേബ്യ നിര്‍ദേശിച്ചു. സൗദി സെന്‍ട്രല്‍ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിട്ടി (സാമ) യാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ബാങ്ക് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥാപനങ്ങളുടെ വിശ്വാസ്യതക്കും വേണ്ടിയാണ് നടപടിയെന്ന് സാമ അറിയിച്ചു. വാട്‌സാപ്പ് വഴി നിര്‍ദേശങ്ങള്‍ കൈമാറരുതെന്നതിന് പുറമേ ബദല്‍ സംവിധാനം കണ്ടെത്തണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്വന്തം ലൈവ് ചാറ്റ് സംവിധാനങ്ങളോ…

Read More

ഉത്തർപ്രദേശ് നിയമസഭയിൽ ഗുഡ്കയും പാൻ മസാലയും നിരോധിച്ചു; ലംഘിക്കുന്നവർക്ക് 1000 രൂപ പിഴ

ഉത്തർപ്രദേശ് നിയമസഭയിലും പരിസരത്തും ഗുഡ്ക, പാൻമസാല തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിച്ചു. നിയമസഭക്കുള്ളിൽ അംഗങ്ങൾ പാൻമസാല ചവച്ച് തുപ്പിയതിനെതിരെ കഴിഞ്ഞ ദിവസം സ്പീക്കർ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. വിലക്ക് ലംഘിക്കുന്നവർക്ക് 1000 രൂപ പിഴ ചുമത്തുമെന്നും സ്പീക്കർ സതീഷ് മഹാന പറഞ്ഞു. ഇന്നലെ എംഎൽഎമാർ നിയമസഭയുടെ കാർപറ്റിൽ പാൻമസാല ചവച്ചുതുപ്പുന്നതിനെതിരെ സ്പീർക്കർ വിമർശനമുന്നയിച്ചിരുന്നു.ഒരു എംഎൽഎ തുപ്പുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സ്പീക്കർക്ക് ലഭിച്ചിരുന്നു. അപമാനം ഒഴിവാക്കാൻ എംഎൽഎയുടെ പേര് സ്പീക്കർ വെളിപ്പെടുത്തിയിരുന്നില്ല. ഇന്ന് സഭ ആരംഭിക്കുന്നതിന് മുമ്പ് അംഗങ്ങളെ…

Read More

വിവാഹശേഷം കണ്ടിട്ടില്ല, അവള്‍ ഞങ്ങളെ നിരാശരാക്കി; കന്നഡ നടി രന്യയെ തള്ളി പിതാവ്

ബെംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്തവേ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായ കന്നഡ നടി രന്യ റാവുവിനെ തള്ളിപ്പറഞ്ഞ് പിതാവും ഡിജിപി (പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍)യുമായ കെ രാമചന്ദ്ര റാവു. രന്യ തങ്ങളെ നിരാശപ്പെടുത്തിയെന്നും വിവാഹശേഷം രന്യയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രന്യയുടേയോ ഭര്‍ത്താവിന്റെയോ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്നും ടൈസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞു. നാല് മാസം മുമ്പ് രന്യ ജതിന്‍ ഹുക്കേരിയെ വിവാഹം കഴിച്ചതായി അദ്ദേഹം പറഞ്ഞു. അതിന് ശേഷം അവൾ തങ്ങളെ കാണാന്‍…

Read More

മാധബി പുരി ബുച്ചിന് താത്കാലിക ആശ്വാസം; കേസെടുക്കാനുളള ഉത്തരവ് 4 ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ മുൻ മേധാവി മാധബി പുരി ബുച്ചിനെതിരെ  കേസെടുക്കാനുള്ള കീഴ്കോടതി  ഉത്തരവ് താല്‍കാലികമായി സ്റ്റേ ചെയ്ത് മുംബൈ ഹൈകോടതി. മുംബൈയിലെ സ്പെഷ്യൽ ആന്റികറപ്ഷൻ ബ്യൂറോ(എ.സി.ബി) കോടതിയുടെ നിര‍്ദ്ദേശമാണ് അന്തിമ വിധിയുണ്ടാകുംവരെ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മാധബി പുരി ബുച്ചിനും അഞ്ച് ഉദ്യോഗസ്ഥര്ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു എസിബി കോടതിയുടെ നിര്‍ദ്ദേശം.  സെബി  ഡയറക്ടർബോർഡ് അംഗമായിരിക്കെ ഓഹരി വിപണി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന കണ്ടെത്തലിലാണ് കോടതി ഇത്തരത്തില്‍ നിര്‍ദ്ദേശിച്ചത്….

Read More

‘എത്രത്തോളം മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുന്നുവെന്നാണ് നോക്കുന്നത്, മെലിഞ്ഞ ആളുകളെയാണ് വേണ്ടതെങ്കില്‍ മോഡലുകളെ തിരഞ്ഞെടുക്കൂ’; ഗാവസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മക്കെതിരേ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ബിസിസിഐ സെക്രട്ടറി ദേവജിത സൈകിയ കഴിഞ്ഞ ദിവസം ഷമയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ ഷമയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. മികച്ച രീതിയില്‍ കളിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും മെലിഞ്ഞ ആളുകളെ മാത്രമാണ് വേണ്ടതെങ്കില്‍ മോഡലുകളെ തിരഞ്ഞെടുക്കൂവെന്നും ഗാവസ്‌കര്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.ഞാന്‍ എപ്പോഴും പറയാറുണ്ട്, നിങ്ങള്‍ക്ക് മെലിഞ്ഞ ആളുകളെ മാത്രമാണ് വേണ്ടതെങ്കില്‍ മോഡലിങ് കോമ്പറ്റീഷനില്‍…

Read More