പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് 13 വയസുള്ള പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ച നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലണ് സംഭവം നടന്നത്. കാപ്പ ചുമത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഗുണ്ട മുഹമ്മദ് റയിസാണ് അറസ്റ്റിലായത്. അതേസമയം പോലീസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് എടുത്തുചാടി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കാര്യമായ പരിക്കേൽക്കാതെ തന്നെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ വീടിന് കുറച്ച് അകലെയായിട്ടാണ് പെണ്‍കുട്ടിയുടെ…

Read More

തിയേറ്റർ കോംപ്ലക്‌സുകളിലേക്ക് മദ്യവും? ഒരുക്കങ്ങൾ തുടങ്ങി? പിവിആർ ഐനോക്‌സ് അപേക്ഷ നൽകിയെന്ന് റിപ്പോർട്ട്

ദില്ലി: ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസിനായി പിവിആർ ഐനോക്‌സ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോർട്ട്. പിവിആർ ഐനോക്‌സ് തീയേറ്ററുകളിലേക്കുളള തിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇതിനെ ചെറുക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്. നിലവിൽ സിനിമാ തീയേറ്ററുകളിലേക്ക് മദ്യമോ കൊണ്ടു വരുന്ന മറ്റ് തരത്തിലുള്ള ഭക്ഷണ സാധനങ്ങളോ പോലും അനുവദനീയമല്ല. എന്നാൽ പുതിയ മാറ്റം നിലവിൽ വന്നാൽ സിനിമക്ക് മുൻപോ അതിനു ശേഷമോ മദ്യപിക്കാൻ കഴിയും. അപ്പോഴും തീയേറ്ററുകൾക്കകത്ത്…

Read More

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ 4 പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്.

Read More

ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി വൈദ്യുതി കരാർ ഒപ്പിട്ട് വൈദ്യുതി മന്ത്രി

ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി വൈദ്യുതി കരാർ ഒപ്പിട്ടു. സോളാർ എനർജി കോർപ്പറേഷനുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് കരാർ ഒപ്പിട്ടത്. സൗരോര്‍ജമടക്കം പകല്‍ അധികമുള്ള വൈദ്യുതി ബാറ്ററിയില്‍ സംഭരിച്ച് രാത്രി തിരിച്ചുനല്‍കുന്ന പദ്ധതിയാണ് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി.

Read More

യുഎസും റഷ്യയും തമ്മിൽ തടവുകാരുടെ കൈമാറ്റ പ്രക്രിയ യുഎഇയിൽ ആരംഭിച്ചു

അബുദാബി: അമേരിക്കയ്ക്കും റഷ്യൻ ഫെഡറേഷനും ഇടയിലുള്ള തടവുകാരുടെ കൈമാറ്റത്തിലെ മധ്യസ്ഥ ശ്രമങ്ങൾ വിജയിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രഖ്യാപിച്ചു. ഒരു റഷ്യൻ പൗരനെയും ഒരു യുഎസ് പൗരനെയും കൈമാറ്റം ചെയ്ത പ്രക്രിയയിൽ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളുടെ പ്രതിനിധികൾ പങ്കെടുത്തു. യുഎഇയിൽ അർപ്പിച്ച വിശ്വാസത്തിനും യുഎസും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള ഏകോപനത്തിൽ നടത്തിയ തടവുകാരുടെ കൈമാറ്റ പ്രക്രിയയുടെ സ്ഥലമായി അബുദാബിയെ നിശ്ചയിച്ചതിനും യുഎസ്, റഷ്യൻ ഫെഡറേഷൻ സർക്കാരുകളോട് മന്ത്രാലയം നന്ദി അറിയിച്ചു. കൂടാതെ, തടവുകാരുടെ കൈമാറ്റ…

Read More

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ; സുപ്രീംകോടതി 16ന് പരിഗണിക്കും

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ ഈ മാസം 16ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. 10 ഹർജികളാണ് ബെഞ്ചിന്റെ പരിഗണനക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്‍റ് മൗലാന അര്‍ഷദ് മദനി, എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി, ഡല്‍ഹി എം.എല്‍.എ അമാനത്തുല്ലാ ഖാന്‍,…

Read More

ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര; പിഴയടക്കാൻ ആവശ്യപ്പെട്ട ടിടിഇയ്ക്ക് മർദ്ദനം

തിരുവനന്തപുരം: ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ഒരു സംഘം യാത്രക്കാർ മർദിച്ചതായി പരാതി. ഐലൻഡ് എക്‌സ്പ്രസിലാണ് സംഭവം. മർദനമേറ്റ ടിടിഇ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്. ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടയിൽ സ്ലീപ്പർ ക്ലാസിൽ നാലഞ്ച് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു. ഇവരുടെ പക്കൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നില്ല. ജനറൽ ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ടിടിഇ ജയേഷ് ആവശ്യപ്പെട്ടപ്പോൾ പണമടക്കാനോ പിഴയടക്കാനോ ഇവർ തയ്യാറായില്ല. മാത്രമല്ല ജയേഷിനെ മർദിക്കുകയും ചെയ്തു. കംപാർട്ട്‌മെന്റിൽ പിടിച്ചുവെച്ച്…

Read More

പ്രണയം വിവാഹത്തിലെത്തിയില്ല, മാവിൻ തോപ്പിൽ ജീവനൊടുക്കി യുവതി;

ലക്ക്‌നൗ: ഉത്തർ പ്രദേശിലെ സഹാറൻപൂരിൽ 19 കാരിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാരിഗഡ് സ്വദേശിനിയായ പ്രീതിയാണ് ആത്മഹത്യ ചെയ്തത്. സഹാറൻപൂരിലെ ഒരു മാവിൻ തോപ്പിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകൻ നിരസിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് പ്രദേശ വാസികളാണ് പ്രീതിയെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ പ്രീതിയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം ലോക്കൽ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച പെൺകുട്ടിയെ തൂങ്ങിയ…

Read More

‘3 ലക്ഷം രൂപയുടെ ഷൂ 5000 രൂപയ്ക്ക് നൽകാം, ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനിൽനിന്ന് കൊണ്ടുവന്നത്’

കൊച്ചി: അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൂന്നു ലക്ഷം രൂപയുടെ ഷൂവാണ് ധരിച്ചതെന്ന സിപിഎം സൈബർ ഗ്രൂപ്പുകളിലെ പ്രചാരണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്ലൗഡ്ടിൽറ്റിന്റെ വിലയേറിയ ഷൂവാണ് സതീശൻ ധരിച്ചതെന്നായിരുന്നു പ്രചാരണം. 3 ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളാണ് സതീശൻറെ ഫോട്ടോയ്‌ക്കൊപ്പം പ്രചരിപ്പിച്ചത്. ”മൂന്ന് ലക്ഷം രൂപയുടെ ഷൂ ഇട്ടെന്നാണ് സിപിഎം സൈബർ ഹാൻഡിലുകളാണ് പ്രചരിപ്പിച്ചത്. ആരു വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാം….

Read More

മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ പകർപ്പ് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി ഇഡി

മാസപ്പടി കേസിൽ നിര്‍ണായക നടപടിയുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രം​ഗത്ത്. എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി. എക്സാലോജിക്-സിഎംആര്‍എൽ ഇടപാടിലെ കുറ്റപത്രത്തിനായാണ് ഇഡി എറണാകുളത്തെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഇഡി അഭിഭാഷകനാണ് അപേക്ഷ നൽകിയത്. കുറ്റപത്രം പരിശോധിച്ചശേഷം അതിവേഗത്തിൽ അന്വേഷണം ആരംഭിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഇഡി ഈ നടപടി. മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്കെതിരായ തെളിവുകള്‍ പരിശോധിച്ച് കള്ളപ്പണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഇതിന്‍റെ തുടര്‍ നടപടികളുടെ…

Read More