വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു; മുനമ്പം ഭൂപ്രശ്‌നത്തിൽ ട്രിബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നത് വിലക്കി

കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്ക കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ലങ്കിലും അന്തിമ ഉത്തരവ് ഹൈക്കോടതി ഉത്തരവിന് വിധേയമായിട്ടായിരിക്കും. വഖഫ് ബോർഡ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഹർജിയിൽ ഫറൂഖ് കോളജ് മാനേജ്മെന്റിന് ഹൈക്കോടതി നോട്ടീസ് അയച്ചു. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ട്രൈബ്യൂണലിന് മുമ്പാകെ പറവൂർ സബ് കോടതിയിലെ മുൻ ഉത്തരവിന്റെ രേഖകൾ വിളിച്ചുവരുത്തണം എന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ്…

Read More

ശക്തമായ പൊടിക്കാറ്റ്, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ദില്ലിയിൽ മുന്നറിയിപ്പ്

ദില്ലി: വെള്ളിയാഴ്ച വൈകുന്നേരം ദില്ലിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഒരു പൊടിക്കാറ്റ് വീശിയടിച്ചു. പൊടിക്കാറ്റിന് പിന്നാലെ മഴയും പെയ്തതോടെ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകിയെന്നും അധികൃതർ അറിയിച്ചു. കുറഞ്ഞ ദൃശ്യപരതയും പ്രക്ഷുബ്ധമായ കാലാവസ്ഥയും കാരണം ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകളെ ബാധിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ദില്ലിയിൽ കനത്ത മഴ, ആലിപ്പഴ വീഴ്ച, ശക്തമായ…

Read More

കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭർത്താവും മകളും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

കോട്ടയം: എരുമേലിയിൽ വീടിന് തീപിടിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടുപേർ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലൻ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചക്ക് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മകൻ ആയ ഉണ്ണിക്കുട്ടൻ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടർന്ന് സത്യപാലനാണ് തീ കത്തിച്ചതെന്നാണ് പൊലീസ് നിഗമനം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് തീയണച്ച് പരിക്കേറ്റവരെ പുറത്തെടുത്തത്. തീയിട്ടത് ആരെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക…

Read More

നടിയെ ആക്രമിച്ച കേസ്; അന്തിമ വാദത്തിന് സമയം വേണമെന്ന് സർക്കാർ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി മെയ്‌ 21 നു വീണ്ടും പരിഗണിക്കും. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നൽകുകയും ചെയ്തു. ഈ അപേക്ഷ മെയ്‌ 21നാണ് പരിഗണിക്കുക. കേസിലെ മുഖ്യപ്രതി പൾസർ സുനി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഏഴര വർഷത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. അതേസമയം, നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ…

Read More

എറണാകുളത്ത് രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച നിലയിൽ

എറണാകുളം തൃക്കാക്കര കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറിൽ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യൂസഫ്ഖാൻ-ചാമ്പ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി കുഞ്ഞുമായി കിടന്നുറങ്ങുന്നതിനിടെ അമ്മ മുലപ്പാര്‍ കൊടുത്തിരുന്നു. ഇതിനിടയിൽ അമ്മ ഉറങ്ങിപ്പോയെന്നാണ് പറയുന്നത്. രാവിലെ കുട്ടി ഉണരാതെ വന്നതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപ്തരിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടത്തിയശേഷം മാതാപിതാക്കൾക്ക് വിട്ട് നൽകും.

Read More

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേർ ജീവനൊടുക്കിയ സംഭവം ആത്മഹത്യ

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേർ ജീവനൊടുക്കിയ സംഭവം ആത്മഹത്യ. നാലുപേരുടേതും തൂങ്ങിമരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും തൂങ്ങിമരിച്ചത് ആകാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അതേസമയം മരിച്ച രേഷ്മ രണ്ട് മാസം ഗർഭിണിയാണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഉപ്പുതറ ഒൻപതേക്കർ പട്ടത്തമ്പലം വീട്ടിൽ സജീവ് മോഹനൻ(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(5), ദിയ(4) എന്നിവരെയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ ആരോപണത്തിൽ ഉപ്പുതറ…

Read More

ബി.ജെ.പിക്ക് കൈകൊടുത്ത് എ.ഐ.എ.ഡി.എം.കെ; നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടും

അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കെ നിർണായക നീക്കവുമായി എ.ഐ.എ.ഡി.എം.കെ രം​ഗത്ത്. നേരത്തെ സഖ്യകക്ഷിയായിരുന്ന ബി.ജെ.പിക്കൊപ്പമാകും തെരഞ്ഞെടുപ്പ് നേരിടുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സീറ്റ് വിഭജനമുൾപ്പെടെ മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് അമിതാ ഷാ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷനുമായ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുക. തമിഴ്നാട്ടിലെ യഥാർഥ പ്രശ്നങ്ങൾ മറച്ചുവെച്ച് ഡി.എം.കെ സർക്കാർ സനാതന ധർമത്തിന്‍റെയും ത്രിഭാഷ പദ്ധതിയുടെയും പേരിൽ വിവാദമുയർത്തുകയാണെന്നും അമിതാ ഷാ ചെന്നൈയിൽ വ്യക്തമാക്കി….

Read More

കോട്ടയം എരുമേലിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതര പരിക്ക്

കോട്ടയം എരുമേലിയില്‍ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എരുമേലി സ്വദേശി സീതമ്മയാണ് മരിച്ചത്. 50 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവര്‍…

Read More

വഖഫ് നിയമത്തിനെതിരെ പ്രതിഷേധവുമായി തെലങ്കാന കോൺഗ്രസും മുസ്‍ലിം വ്യക്തി നിയമബോര്‍ഡും

വഖഫ് നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ശക്തമാകുമ്പോൾ പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. തെലങ്കാനയിലും പ്രതിഷേധം കനക്കുകയാണ്. കോൺഗ്രസ് നേതാക്കളും അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡ് ഉൾപ്പെടെയുള്ള മറ്റ് സംഘടനകളും ചേർന്ന് ഏപ്രിൽ 13 ന് ഹൈദരാബാദിൽ ‘വഖഫ് ബച്ചാവോ മാർച്ച്’ നടത്തും. ഡോ. അംബേദ്കറുടെ പ്രതിമയ്ക്ക് അടുത്തുള്ള ഹുസൈൻ സാഗറിന് സമീപം ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയാണ് പ്രതിഷേധം. വഖഫ് ബോർഡിലും വഖഫ് ട്രിബ്യൂണലിലും അനാവശ്യമായ മാറ്റങ്ങൾ വരുത്തുകയും അധികാരം ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടെന്നും…

Read More

മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപണം; ഛത്തീസ്ഗഢിൽ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം

ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ സഭയുടെ നഴ്‌സിങ് കോളജിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. ഹിന്ദു വിദ്യാർഥിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ച വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ജാഷ്പൂരിൽ ഹിന്ദു ആക്രോശ് റാലി സംഘടിപ്പിച്ചത്. സാലിയാതോലിയിൽ നിന്ന് ആരംഭിച്ച റാലി സ്തംഭ് ചൗക്കിലാണ് സമാപിച്ചത്. റാലിക്ക് ആചാര്യ രാകേഷ്, ബജ്‌റംഗ് ദൾ ജില്ലാ പ്രസിഡന്റ് വിജയ് ആദിത്യ സിങ് ജുദേവ് എന്നിവർ…

Read More