ചാലക്കുടി ഫെഡറൽ ബാങ്ക്ജീവനക്കാരെ ബന്ദിയാക്കി 15ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം 15 ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതി റിജോ ആന്റണിക്കെതിരെയായ കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 4നാണ് ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം റിജോ ആന്റണി 15 ലക്ഷം രൂപ കവർന്നത്….

Read More

പാലക്കാട് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട് മങ്കര മഞ്ഞക്കരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കൽ കെ.ജി.കൃഷ്ണദാസിന്‍റെ ഭാര്യ ശുഭാ ഭായ് ആണ് മരിച്ചത്. 50 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 10.15നാണ് സംഭവം നടന്നത്. വീട്ടിലെ ഗ്രൈന്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷോക്കേറ്റത്. ഷോക്കേറ്റ് നിലത്ത് വീണ് കിടക്കുന്നതായി കണ്ട ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. സംഭവത്തെ തുടർന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ചു. വയറിങിലെ അപാകമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More

ഐഎസ്എല്ലിൽ ഇന്ന് മോഹൻ ബഗാന്‍ ബെംഗളൂരു എഫ്സിയെ നേരിടും

ഐഎസ്എൽ കിരീടപ്പോരാട്ടത്തിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് ഫൈനൽ തുടങ്ങുക. 162 മത്സരങ്ങൾക്കും 465 ഗോളുകൾക്കും ഒടുവിൽ ഐഎസ്എൽ പതിനൊന്നാം സീസണിലെ കിരീടപ്പോരിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ബെംഗളൂരു എഫ്സിയും നേർക്കുനേർ എത്തുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി ഐ എസ് എൽ ഷീൽഡ് ഷെൽഫിലെത്തിച്ച മോഹൻ ബഗാൻ ലക്ഷ്യമിടുന്നത് ഇരട്ടക്കിരീടം. സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ്സി സെമിയിൽ എഫ് സി ഗോവയെ തോൽപ്പിച്ചപ്പോൾ ജംഷെഡ്പൂർ…

Read More

തൊടുപുഴ ബിജു വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഇടുക്കി തൊടുപുഴ ബിജു വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രവിത്താനം സ്വദേശി എബിനാണ് അറസ്റ്റിലായിരിക്കുന്നത്. ഒന്നാം പ്രതി ജോമോന്‍റെ അടുത്ത ബന്ധുവാണ് എബിൻ. എബിനോടാണ് കുറ്റകൃത്യം നടപ്പാക്കിയെന്ന് പ്രതി ജോമോൻ ആദ്യം അറിയിച്ചത്. അതേസമയം ഒന്നാം പ്രതി ജോമോൻ്റെ ഭാര്യയുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് അഞ്ച് ദിവസത്തെ ആസൂത്രണത്തിനൊടുവിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എറണാകുളത്ത് വെച്ച് ഗൂഡാലോചന നടത്തിയ…

Read More

കേസ് കൈകാര്യം ചെയ്യാൻ വീണാ വിജയന് അറിയാം,ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട; വി ശിവൻകുട്ടി

മാസപ്പടി കേസിൽ വീണാ വിജയനെതിരായ എകാലോജിക് കുറ്റപത്രം സിപിഐയുടെ വിഷയമല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചതിന് പിന്നാലെ,ബിനോയ് വിശ്വത്തിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത്.വീണാ വിജയന്റെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാൻ വീണക്ക് അറിയാമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ്. പിണറായിക്ക് എൽഡിഎഫ് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടന്നും ശിവൻ കുട്ടി പറഞ്ഞു. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിണറായിയുടെ പേര്…

Read More

കുതിപ്പ് തുടർന്ന് സ്വർണ വില

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ സ്വർണ വില പവന് 70,000 രൂപ കടന്നു. 70,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയർന്ന് 8770 ആയി. കഴിഞ്ഞ മൂന്നു ദിവസമായി വൻ കുതിപ്പാണ് സ്വർണ വിലയിലുണ്ടായത്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയ പവൻ വില ഇന്നലെ 1480 രൂപ കൂടി ഉയർന്നു.

Read More

മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറ് തീവ്രവാദികളെ പ്രത്യേക ഓപ്പറേഷനുകളിലായി അറസ്റ്റ് ചെയ്തെന്ന് പോലീസ്

മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറ് തീവ്രവാദികളെ പ്രത്യേക ഓപ്പറേഷനുകളിലായി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാങ്‌പോക്പി ജില്ലകളിൽ നിന്ന് വെള്ളിയാഴ്ചയാണ് അറസ്റ്റ് നടന്നതെന്ന് അവർ പറഞ്ഞു. ബിഷ്ണുപൂരിലെ ലെയ്‌മരം മാമാങ് ലെയ്‌കൈയിൽ നിന്ന് കാങ്‌ലെയ് യോവ്ൾ കണ്ണ ലുപ്പ് എന്ന സംഘടനയിലെ ഒരു കേഡറെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തീവ്രവാദി ലെയ്‌ചോംബാം പക്പി ദേവി (37) നിരോധിത ഗ്രൂപ്പിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഭീഷണിപ്പെടുത്തുന്നതിലും ഉൾപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു….

Read More

തഹാവൂര്‍ റാണ കേരളത്തിൽ എത്തിയതിൽ വിശദമായ അന്വേഷണം

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയാണ് റാണയുടെ ദക്ഷിണേന്ത്യന്‍ ബന്ധത്തെക്കുറിച്ചും, പ്രത്യേകിച്ച് കേരളത്തിലെത്തിയത് സംബന്ധിച്ചും ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുന്നതെന്ന റിപ്പോർട്ടുകൾ വരുന്നത്. നിലവില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഐബിയും റാണയെ ചോദ്യംചെയ്യുന്നുണ്ട്. 2008-ലെ ബെംഗളൂരു സ്‌ഫോടനത്തിലും കേരളത്തില്‍നിന്ന് ഭീകരരെ റിക്രൂട്ട് ചെയ്തകേസിലും റാണയുടെ പങ്ക് വിശദമായി അന്വേഷിക്കാനാണ് ഏജന്‍സികളുടെ തീരുമാനം. 2008 നവംബര്‍ 16-നാണ് തഹാവൂര്‍…

Read More

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി. രാഷ്ട്രപതിക്ക് സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയിൽ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടു. ഇതാദ്യമായാണ്‌ നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയ പരിധി നിശ്ചയിക്കുന്നത്. ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201 ആം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഈ…

Read More

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറും ഉള്‍പ്പെടും. വധിച്ച ഭീകരരിൽ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തുകയായിരുന്നു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടൽ. ജമ്മുവിലെ അഖ്നൂര്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. ഇവിടങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

Read More