
ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം റദ്ദാക്കിയതിൽ പ്രതികരിച്ച് ട്രംപ്
ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം റദ്ദാക്കിയതിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇന്ത്യ ഉയർന്ന തോതിൽ ടാക്സ് ഈടാക്കുന്നതിനാൽ കൈയിൽ നിറയെ പണമുണ്ടാകുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വരുന്ന 21 മില്യൺ ഡോളർ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് കഴിഞ്ഞ ദിവസം നിർത്തലാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തു വന്നത്. “ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ എന്തിനാണ് നൽകുന്നത്? അവർക്ക് ധാരാളം പണമുണ്ട്. അമേരിക്കയുടെ കാര്യത്തിൽ അവർ ലോകത്തിലെ…