മത വിദ്വേഷ പരാമർശ കേസ്: പിസി ജോർജ് ഇന്ന് ഹാജരാകും 

ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ഇന്ന് ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട ഇൻസ്പെക്ടർക്ക് മുന്നിലാണ് ഹാജരാവുക. രാവിലെ പത്ത് മണിക്ക് ബിജെപി പ്രവർത്തകർക്കൊപ്പമാകും പി സി ജോർജ് പൊലീസ് സ്റ്റേഷനിലെത്തുക. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം…

Read More

ഇന്ന് കോൺഗ്രസ് നേതൃയോഗം;  തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പ്രധാന അജണ്ട

കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓൺ ലൈനായാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ട. എങ്കിലും ശശി തരൂരിന്റെ തുടർച്ചയായുള്ള വെല്ലുവിളിയും ചർച്ചക്ക് വരാൻ ഇടയുണ്ട്. സംസ്ഥാനത്ത് നേതൃപദവി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ തരൂർ നിരന്തരം പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്. അതെ സമയം തരൂരിന്റെ പ്രശ്നങ്ങൾ തീർത്തു ഒപ്പം നിർത്തണം എന്നും വാദം ഉണ്ട്. കെപിസിസി നടപടിക്ക് നിർദേശം നൽകില്ല. പ്രശ്നം ഹൈക്കമാണ്ട് പരിഹരിക്കണം എന്നാണ്…

Read More

അതിഷി മര്‍ലേന ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ്; ഈ പദവിയിലേക്ക് എത്തുന്ന ആദ്യ വനിത

ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേന ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ഡൽഹി സർക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്തെ വനിതാ നേതാവ് എത്തുന്നത്. ഇന്ന് നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. ബിജെപിയുടെ വനിതാ മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കെതിരെ പ്രതിപക്ഷത്തെ ഇനി അതിഷി മര്‍ലേന നയിക്കും. തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാവുമെന്നും…

Read More

പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് വൻ ദുരന്തം; 6 മരണം; 78 പേർക്ക് പരിക്ക്

പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് വൻ ദുരന്തം. ആറ് പേർ മരിച്ചു. 78 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേൽക്കൂര വീണത്. അപകട കാരണം വ്യക്തമല്ല. ലാ ലിബർറ്റാഡ് മേഖലയിലെ റിയൽ പ്ലാസ ട്രുജില്ലോ ഷോപ്പിംഗ് മാളിലെ ഫുഡ് കോർട്ടിന്‍റെ ഇരുമ്പ് മേൽക്കൂരയാണ് നിലംപൊത്തിയത്. നിരവധി പേർ ആ സമയത്ത് മാളിലുണ്ടായിരുന്നു. അഞ്ച് പേർ സ്ഥലത്തും ആറാമത്തെയാൾ ആശുപത്രിയിലും മരിച്ചുവെന്ന് പ്രതിരോധ മന്ത്രി വാൾട്ടർ അസ്റ്റുഡില്ലോ വാർത്താ…

Read More

ശശി തരൂർ അനാഥനാകില്ലെന്ന് തോമസ് ഐസക്; പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കണമെന്ന് കെ മുരളീധരൻ

കോണ്‍ഗ്രസ് വിട്ടാലും കേരള രാഷ്ട്രീയത്തില്‍ ശശി തരൂര്‍ അനാഥനാകില്ലെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. തരൂര്‍ ഇത്രകാലം കോണ്‍ഗ്രസില്‍ തുടര്‍ന്നത് അത്ഭുതമാണെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം ശശി തരൂരിന് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് കൂടെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞത്. ‘സത്യം തുറന്നുപറയാന്‍ പറ്റാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലെങ്കില്‍ ശശി തരൂര്‍ വേറെ വഴികള്‍ നോക്കുന്നതില്‍ അത്ഭുതമില്ല. കോണ്‍ഗ്രസ് വിട്ടുവെന്നതുകൊണ്ട് അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ അനാഥനാകില്ല. കോണ്‍ഗ്രസില്‍ നിന്നുവന്ന എത്രപേരെയാണ് (സി.പി.എം)…

Read More

കേന്ദ്രം കടലിനെ വിൽപനയ്ക്കു വച്ചിരിക്കുകയാണ്; കേരള സർക്കാർ പ്രതികരിക്കാതിരിക്കുന്നതിൽ അദ്‌ഭുതം; കെ.സി.വേണുഗോപാൽ

കേന്ദ്ര സർക്കാർ കടൽ മണൽ ഖനനവുമായി മുന്നോട്ടു പോകുമ്പോൾ കേരള സർക്കാർ പ്രതികരിക്കാതിരിക്കുന്നതിൽ തനിക്ക് അദ്‌ഭുതമുണ്ടെന്ന് കെ.സി.വേണുഗോപാൽ എംപി. കൊല്ലം ഡിസിസി സംഘടിപ്പിച്ച രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ കൂടിയപ്പോൾ കടൽ ഖനനത്തിനെതിരെ പ്രമേയം പാസ്സാക്കാൻ സിപിഎം തയാറായില്ല. ഖനനത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്വീകരിച്ചത് പോലെയുള്ള ശക്തമായ നടപടി സ്വീകരിക്കാൻ പിണറായി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023ലെ ബ്ലൂ ഇക്കോണമി പോളിസിയുടെ മറവിൽ കേന്ദ്രസർക്കാർ കടലിനെ വിൽപനയ്ക്കു വച്ചിരിക്കുകയാണ്. ഖനനം ചെയ്യാനുള്ള…

Read More

ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം‌

മയക്കുമരുന്നിനും മറ്റു ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. പോലീസ് ആസ്ഥാനത്ത് പോയവർഷത്തിലെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുമരുന്ന് കേസുകളില്‍ ആദ്യ പത്തുദിവസത്തെ അന്വേഷണം നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിയുടെ കേന്ദ്രങ്ങളാകാതിരിക്കാന്‍…

Read More

ട്രാഫിക് നിയമലംഘനം നടത്തിയ പോലീസുകാർ ഉടൻ പിഴയടക്കണമെന്ന് ഡിജിപിയുടെ അന്ത്യശാസനം

ട്രാഫിക് നിയമലംഘനം നടത്തിയ പൊലീസുകാരെല്ലാം വൈകാതെ പിഴ അടയ്ക്കണമെന്ന് കർശന നിർദ്ദേശം നൽകി ഡിജിപി. എന്നാൽ വിഐപികൾക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിൽ അമിത വേഗത്തിൽ പോയാലും റെഡ് സിഗ്നൽ മറികടന്നാലും പിഴ ഈടാക്കുന്നതായിരിക്കില്ല. പിഴയൊടുക്കാൻ പോലീസുകാർ തയ്യാറാകുന്നില്ലെന്ന് മാധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഡിജിപിയുടെ നിർദ്ദേശം വന്നിരിക്കുന്നത്. ഡിജിപിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനത്തിന് നാലായിരത്തലിധികം പെറ്റികളാണ് ആസ്ഥാനത്ത് എത്തിയത്. നിയമം ലംഘിച്ച പോലീസുകാരിൽ നിന്ന് തന്നെ…

Read More

മസ്തകത്തിന് പരിക്കേറ്റ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും

അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും. മരണകാരണം ഹൃദയസ്തംഭനം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിലയിരുത്തൽ. മുറിവിലെ അണുബാധ മസ്തകത്തിലേക്കും ബാധിച്ചുവെന്നും തുമ്പിക്കൈയിലേക്കും അണുബാധ വ്യാപിച്ചിരുന്നുവെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടിൽ പറയുന്നു. മുറിവിന് 65 സെന്റീമീറ്റർ ചുറ്റളവും 15 സെന്റീമീറ്റർ വ്യാസവുമുണ്ടായിരുന്നുവെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടത്തിലെ വിലയിരുത്തൽ.

Read More

വയനാട് പുനരധിവാസം; രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാർഡ് പത്തിൽ 42, പതിനൊന്നിൽ 29, പന്ത്രണ്ടിൽ 10 കുടുംബങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പട്ടിക പൂർത്തീകരിച്ചത്. ഇതോടെ ടൗൺഷിപ്പിൽ 323 കുടുംബങ്ങളായി. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

Read More