ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് കുവൈത്ത്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുവൈത്ത് രം​ഗത്ത്. രണ്ട് സൗഹൃദ രാജ്യങ്ങളോടും സംയമനം പാലിക്കാനും സംഭാഷണം, നയതന്ത്രം, സമാധാനപരമായ മാർഗങ്ങൾ എന്നിവയിലൂടെ അവരുടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനും ആഹ്വാനം ചെയ്തു. ഇത് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഏകീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന സമഗ്രവും സുസ്ഥിരവുമായ പരിഹാരങ്ങളിലേക്ക് നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More

തിരിച്ചടിക്കാൻ പാക് സൈന്യത്തിന് നിർദ്ദേശം

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു. ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച്…

Read More

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഇന്ന് തുടക്കം

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഇന്ന് തുടക്കം . ഇന്ത്യൻ സമയം രാത്രി 8നാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാളുകളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ടുകൾ നേടുന്നവർക്ക് പാപ്പാ പദവി ലഭിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ബലിയർപ്പിച്ച ശേഷം, കർദിനാൾമാർ വൈകിട്ട് പോളീൻ ചാപ്പലിനു മുന്നിൽ ലിത്തനി ചൊല്ലിയും പ്രാർത്ഥനാഗാനങ്ങൾ ആലപിച്ചും കോൺക്ലേവ് ആരംഭിക്കും. ബൈബിളിൽ തൊട്ടു സത്യം ചെയ്ത ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഇന്ന് ഒന്നിലധികം വോട്ടെടുപ്പ് നടക്കില്ല….

Read More

ഹജ്ജ് നിയമലംഘനം; മക്കയില്‍ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത് 42 പേരെ

മക്കയിലെ അല്‍-ഹിജ്റ ജില്ലയിലെ ഹജ്ജ് സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ വിവിധ തരം വിസിറ്റ് വിസകള്‍ കൈവശം വച്ചിരുന്ന 42 വിദേശികളെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. നിയമ ലംഘകര്‍ക്ക് ക്ക് അഭയം നല്‍കിയവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളും ഇതിനകം ആരംഭിച്ചതായും ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്ത വ്യക്തികള്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി . അനുമതി…

Read More

ആരാണ് കേണൽ സോഫിയ ഖുറേഷിയും കമാന്റർ വ്യോമികാ സിംഗും?

പഹൽഗാമിലേറ്റ മുറിവിനു തിരിച്ചടി നൽകിയെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം ‌‌മാധ്യമങ്ങൾക്കു മുന്നിലെത്തിയത് ഇന്ത്യൻ സേനയുടെ പെൺകരുത്തിന്റെ രണ്ടു മുഖങ്ങളാണ് – വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങും കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും. ഇന്ത്യയുടെ ആക്രമണ തന്ത്രങ്ങളെപ്പറ്റിയും സൈനിക നീക്കത്തിന്റെ കൃത്യതയെപ്പറ്റിയും സാധാരണ ജനങ്ങളോടുള്ള കരുതലിനെപ്പറ്റിയും സംസാരിക്കുമ്പോൾ ഇന്ത്യയുടെ അഭിമാനം പോലെ ഉറച്ചതായിരുന്നു അവരുടെ ശബ്ദം. കേണൽ സോഫിയ ഖുറേഷി ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതയാണ്…

Read More

ഓപ്പറേഷന്‍ സിന്ദൂര്‍; 11 നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

പാകിസ്ഥാനെതിരായ കനത്ത വ്യോമാക്രമണത്തിന് പിന്നാലെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രികര്‍ക്ക് പ്രത്യേക അറിയിപ്പുമായി ഇന്‍ഡിഗോ കമ്പനി. മെയ് 10-ാം തിയതി വരെ രാജ്യത്തെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ ഒഴിവാക്കി. ശ്രീനഗര്‍, ജമ്മു, അമൃത്‌സര്‍, ലേ, ചണ്ഡിഗഢ്, ധരംശാല, ബിക്കാനര്‍, ജോധ്‌പൂര്‍, ഗ്വാളിയോര്‍, കൃഷ്‌ണഗഢ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കും, അവിടെ നിന്നുമുള്ള വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ കമ്പനി റദ്ദാക്കിയത്. മെയ് 10-ാം തിയതി ഇന്ത്യന്‍ സമയം രാവിലെ 5.29 വരെ ഈ…

Read More

കുവൈത്തിൽ സ്‌കൂളുകളിൽ പണപ്പിരിവ് വിലക്കി

കുവൈത്തിലെ പൊതുവിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും പണപ്പിരിവ് വിലക്കി വിദ്യാഭ്യാസ മന്ത്രാലയം.വിദ്യാർത്ഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ സ്‌കൂൾ ജീവനക്കാരിൽ നിന്നോ യാതൊരു തരത്തിലുമുള്ള സംഭാവനകളും പിരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾ സുസ്ഥിരമാണെന്ന് ഉറപ്പാക്കുന്നതിനായി അവ നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുന്നതിന് വേണ്ടി സാമൂഹിക കാര്യ മന്ത്രാലയം, കുടുംബകാര്യ മന്ത്രാലയം, ബാല്യകാല കാര്യ മന്ത്രാലയം എന്നിവയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മറിയം അൽ എനെസി പറഞ്ഞു. കുവൈത്തിലെ ജീവകാരുണ്യ…

Read More

ഹഫീത് റെയിൽ പദ്ധതി വേഗത്തിൽ പുരോഗമിക്കുന്നു

യു എ ഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനായി ഭാരമേറിയ യന്ത്രസാമഗ്രികള്‍ ഇതിനകം വിന്യസിച്ചതായി ഹഫീത് റെയില്‍ അധികൃതര്‍ അറിയിച്ചു. 238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍വേ, അബൂദബിയെയും സോഹാറിനെയും 100 മിനിറ്റിനുള്ളില്‍ ബന്ധിപ്പിക്കും. ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ 15,000 ടണ്‍ സാധനങ്ങള്‍ വഹിക്കും. അതായത് ഏകദേശം 270 കണ്ടെയ്‌നറുകള്‍. പാസഞ്ചര്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ 400 യാത്രക്കാരെ ഉള്‍ക്കൊള്ളും. 60…

Read More

സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കർത്താർപൂർ ഇടനാഴി അടച്ചു

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് പിന്നാലെ കർത്താർപൂർ ഇടനാഴി അടച്ചു. സിക്ക് തീർത്ഥാടന കേന്ദ്രമായ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇന്ത്യ-പാക്ക് ഇടനാഴിയാണ് താൽക്കാലികമായി അടച്ചത്. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പൂട്ടിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇടനാഴി അടച്ചുവെന്ന അറിയിപ്പ് ഉണ്ടായിരുന്നിട്ടും, നിരവധി തീർത്ഥാടകർ രാവിലെ ഇടനാഴി കടക്കാനെത്തി. ഇവരെ അധികൃതർ തിരിച്ചയച്ചു. ഗുരു നാനാക്കിന്റെ…

Read More

ഓപ്പറേഷൻ സിന്ദൂർ;യഥാർഥ നായകർക്ക് സല്യൂട്ട് പറഞ്ഞ് മമ്മൂട്ടിയും മോഹൻലാലും

ഇന്ത്യൻ സൈന്യം പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വിജയകരമായി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ, താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സൈന്യത്തെ അഭിനന്ദിച്ചു.യഥാർഥ നായകർക്ക് സല്യൂട്ട് എന്നാണ്മമ്മൂട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഓപ്പറേഷൻ സിന്ദൂർ’ എന്നെഴുതിയ ചിത്രം കവർഫോട്ടോ ആക്കിയ മോഹൻലാൽ, ഇന്ത്യൻ കര- വ്യോമ- നാവിക സേനകളിലെ ഓരോ ധീരരേയും സല്യൂട്ട് ചെയ്യുന്നതായും ഒപ്പം ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നു എന്നും സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.കേവലം പാരമ്പര്യത്തിന്റെ പേരിലല്ല, അചഞ്ചലമായ…

Read More