
അറേബ്യൻ ഗൾഫ് കപ്പ് ; കുവൈത്ത് പ്രധാനമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സ്റ്റേഡിയം സന്ദർശിച്ചു
ശനിയാഴ്ച കുവൈത്തിൽ തുടക്കമാകുന്ന ഗൾഫ് കപ്പിന്റെ ഒരുക്കങ്ങൾ പരിശോധിക്കാൻ പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും ജാബിർ അൽ അഹ്മദ് ഇന്റോർ സ്റ്റേഡിയം സന്ദർശിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ എത്തിയ സംഘം ഇരിപ്പിടങ്ങൾ, ഗ്രൗണ്ട്, സുരക്ഷ സംവിധാനങ്ങൾ എന്നിവ വിലയിരുത്തി. അതിഥികൾക്കും കാണികൾക്കും സുരക്ഷിതമായി മത്സരം കാണുന്നതിനുള്ള സൗകര്യം ഉറപ്പാക്കാൻ പ്രധാനമന്ത്രി ഉണർത്തി. ആരാധകരെ സ്വീകരിക്കാന്‍ ഒരുങ്ങി വിമാനത്താവളം പങ്കെടുക്കുന്ന രാജ്യങ്ങളെയും ആരാധകരെയും സ്വീകരിക്കാന്‍ ഒരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. ഡിസംബർ 21 മുതൽ…