
അറബ് ഉച്ചകോടികളിൽ പങ്കെടുക്കാൻ അമീറിന് ക്ഷണം
ബാഗ്ദാദിൽ നടക്കുന്ന അറബ് ഉച്ചകോടികളിൽ പങ്കെടുക്കാൻ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം. ഉച്ചകോടിയിലേക്ക് ക്ഷണിച്ച് പങ്കെടുക്കാൻ ഇറാഖ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് റാഷിദിൽനിന്നുള്ള അമീറിനുള്ള ക്ഷണക്കത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ഏറ്റുവാങ്ങി. മെയ് 17ന് ഇറാഖ് തലസ്ഥാനത്ത് നടക്കുന്ന 34-ാമത് അറബ് ഉച്ചകോടിയിലേക്കും അഞ്ചാമത് അറബ് സാമ്പത്തിക സാമൂഹിക വികസന ഉച്ചകോടിയിലേക്കുമാണ് ക്ഷണം. ബയാൻ പാലസിൽ നടന്ന ചടങ്ങിൽ ഇറാഖ്…