കുവൈത്തിൽ മലയാളി നഴ്‌സ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമുള്ള ഫ്ളാറ്റിൽ മലയാളി നഴ്‌സ് ദമ്പതികൾ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ്വ് ജാബർ ഹോസ്പിറ്റലിലും , ഭാര്യ ഡിഫെൻസിലും ജോലിക്കാരനായിരുന്നു. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണമടഞ്ഞത്. ന്യൂസിലാൻഡിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനാൽ മക്കളെ നാട്ടിലേക്കയച്ചരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിൽ എത്തിയതായും രണ്ടുപേരും തമ്മിൽ വഴക്കുകൂടുന്ന ശബ്ദം കേട്ടതായും മരിച്ചു കിടക്കുമ്പോൾ രണ്ടുപേരുടെയും കയ്യിൽ കത്തി…

Read More

കുവൈത്തിൽ പുതിയ ഗതാഗത നിയമം വൻ വിജയം; നിയമലംഘനങ്ങൾ കുത്തനെ കുറഞ്ഞു

രാജ്യത്ത് പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിന് ശേഷം ട്രാഫിക് നിയമലംഘനങ്ങളിൽ വൻ കുറവ്. പിഴയും ശിക്ഷയും കർശനമാക്കിയതോടെ വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാൻ തുടങ്ങിയതോടെയാണ് ലംഘനങ്ങളിൽ കുറവുവന്നത്. ഇത് ഡ്രൈവർമാർക്കിടയിൽ കൂടുതൽ സുരക്ഷ അവബോധം സൃഷ്ടിക്കപ്പെട്ടതിന്റെ തെളിവാണെന്ന് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. നിയമം നടപ്പിലാക്കി ഒരാഴ്ചയ്ക്കുള്ളിൽ നിയമലംഘനങ്ങൾ 72 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം ഏപ്രിൽ 22 മുതൽ 28 വരെയുള്ള കാലയളവിൽ 6,342 ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ…

Read More

കുവൈറ്റിൽ ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു

അറഫയും ഈദ് അൽ അദ്ഹയും പ്രമാണിച്ച് 2025 ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെ കുവൈറ്റ് മന്ത്രിസഭ ഔദ്യോഗികമായി പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 9 തിങ്കളാഴ്ച അവധിക്ക് ശേഷം , ജൂൺ 10 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും. എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റി പുറത്തിറക്കിയ ജ്യോതിശാസ്ത്ര പ്രവചനങ്ങൾ പ്രകാരം, ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായ ഈദ് അൽ അദ്ഹ 2025 ജൂൺ 6 വെള്ളിയാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ…

Read More

തടവുകാരനെ രക്ഷപ്പെടാൻ അനുവദിച്ചു, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് കുവൈത്തിൽ ജയിൽ ശിക്ഷ

കുവൈത്ത് സിറ്റി: ഒരു തടവുകാരനെ രക്ഷപ്പെടാൻ അനുവദിച്ചതിന് ജഹ്റയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മൂന്ന് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കുവൈത്തിലെ ക്രിമിനൽ കോടതി. പൊലീസ് രേഖകൾ തിരുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും പ്രോസിക്യൂട്ടർമാർ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്തി. മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കാൻ ഒരു കീഴുദ്യോഗസ്ഥനും ബാധ്യസ്ഥനല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥരുടെ നടപടി പൊതുവിശ്വാസത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമവാഴ്ചയ്ക്കും പൊതുസേവനത്തിന്റെ സത്യസന്ധതയ്ക്കും ഭീഷണിയുയർത്തുന്ന ഏതൊരു പ്രവണതയെയും തടയാൻ കടുത്ത…

Read More

അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്: കുവൈത്തിന് സ്വർണം

ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീം ഇനത്തിൽ കുവൈത്തിന് സ്വർണം. അലി അൽ മുതൈരി-റിതാജ് അൽ സിയാദി സഖ്യമാണ് സ്വർണ മെഡൽ നേടിയത്. ഇതോടെ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ മെഡലുകളുടെ എണ്ണം ഏഴായി ഉയർന്നതായി കുവൈത്ത് ടീം മേധാവി അബ്ദുല്ല അൽ ബറകത്ത് പറഞ്ഞു. മേയ് ഒന്നുവരെ തുടരുന്ന ചാമ്പ്യൻഷിപ്പിൽ 19 അറബ് രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 300 ഷൂട്ടർമാർ പങ്കെടുക്കുന്നുണ്ട്.

Read More

കുവൈത്തിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; വിവിധ പ്രദേശങ്ങളിൽ മെയ് 3 വരെ വൈദ്യുതി മുടങ്ങും

കുവൈത്ത് സിറ്റി: ഉയർന്ന താപനില കാരണം രാജ്യത്തെ വൈദ്യുതി ഉപഭോഗം വർധിച്ചു. ശനിയാഴ്ച പരമാവധി ലോഡ് 12,910 മെഗാവാട്ട് ആയി ഉയർന്ന് റെഡ് സോണിനോടടുത്തു. താപനില ഇന്നലെ 43 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതാണ് മുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് ഏകദേശം 1,200 മെഗാവാട്ട് അധിക ഉപഭോഗത്തിന് കാരണമായെന്ന് വൃത്തങ്ങൾ അറിയിച്ചു. കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ചൂട് ഉയരുന്നതിനാൽ വാരാന്ത്യത്തിൽ ഉപഭോഗം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വാരാന്ത്യ അവധി ഉപഭോഗം കുറയ്ക്കാൻ സഹായിച്ചേക്കാം. നെറ്റ്വർക്കിലെ ആവശ്യത്തിന്…

Read More

വാഹനത്തിനുള്ളിൽ മുതല, പിടിയിലായത് ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കിടെ, കുവൈത്തിൽ യുവാവ് അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുബാറക് ഏരിയയിലെ ആറാം റിംഗ് റോഡിന് എതിർവശത്തുള്ള ഒരു ചെക്ക്‌പോസ്റ്റിൽ മുതലയുമായി ഒരാൾ പിടിയിൽ. അറസ്റ്റ് ചെയ്ത മുപ്പതുകാരനായ പൗരനെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയൺമെന്റിന് കൈമാറി. രാത്രി ചെക്ക്‌പോസ്റ്റിൽ പട്രോളിംഗ് നടത്തുന്നതിനിടെ വാഹനങ്ങൾ പരിശോധിക്കുമ്പോൾ ഡ്രൈവറെ പരിഭ്രാന്തനായി കാണപ്പെടുകയായിരുന്നു. പരിശോധനയിൽ ഒരു പെട്ടിയിൽ മുതലയെ കണ്ടെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു. താൻ വളർത്തുന്ന മുതലയാണിതെന്ന് ചോദ്യം ചെയ്യലിൽ പൗരൻ വിശദീകരിച്ചു. കൂടുതൽ നടപടികൾക്കായി അയാളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Read More

ഈസിയർ മാൻപവർ പോർട്ടൽ; തൊഴിൽ സേവനം കാര്യക്ഷമമാക്കാൻ കുവൈത്തിൽ പുതിയ മാൻപവർ പോർട്ടൽ

തൊഴിൽ സേവനം കാര്യക്ഷമമാക്കാൻ കുവൈത്തിൽ പുതിയ മാൻപവർ പോർട്ടൽ ആരംഭിച്ചു. നവീകരിച്ച ലേബർ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് പ്രഖ്യാപിച്ചത്. ‘ഈസിയർ മാൻപവർ പോർട്ടൽ’ എന്നാണ് പോർട്ടൽ അറിയപ്പെടുക. അപേക്ഷകൾ ട്രാക്ക് ചെയ്യാനും തൊഴിൽ കരാറുകൾ അവലോകനം ചെയ്യാനും ഇലക്ട്രോണിക് സംവിധാനത്തിലൂടെ തൊഴിൽ പരാതികൾ സമർപ്പിക്കാനും നിരീക്ഷിക്കാനും സ്വകാര്യ മേഖലയിലെ തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനാണ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. പോർട്ടലിലെ സേവനങ്ങളും സവിശേഷതകളും ലോഗിൻ ആക്‌സസ്: ‘മൈ കുവൈത്ത് ഐഡന്റിറ്റി’ ആപ്ലിക്കേഷൻ…

Read More

കുവൈത്തിൽ അഗ്‌നി സുരക്ഷ പരിശോധനകൾ തുടരുന്നു; നടപടി ശക്തം

കുവൈത്തിൽ തീപിടിത്ത അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സുരക്ഷാ പരിശോധനകൾ തുടരുന്നു. ജനറൽ ഫയർ ഫോഴ്സ് ക്യാപിറ്റൽ ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടത്തി. കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷാ, അഗ്‌നി പ്രതിരോധ സൗകര്യങ്ങൾ സംഘം പരിശോധിച്ചു. കെട്ടിടങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. അഗ്‌നിസുരക്ഷ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഷുവൈഖിൽ രണ്ടു ദിവസം മുമ്പ് സമാന പരിശോധനാ നടത്തിയിരുന്നു. പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി…

Read More

​ഫ്രഞ്ച് വിദേശകാര്യ മന്ത്രി കുവൈത്തിൽ; കൂടിക്കാഴ്ചകൾ നടത്തി

കുവൈത്തിലെത്തിയ ഫ്രഞ്ച് യൂറോപ്പ് കാര്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ജീൻ നോയൽ ബാരറ്റിനെയും പ്രതിനിധി സംഘത്തെയും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് സ്വീകരിച്ചു. ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹും ജീൻ നോയൽ ബാരോട്ടിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ഫ്രഞ്ച് മന്ത്രി ഫ്രാങ്കോയിസ് ബെയ്റോ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹ്‌മദ് അസ്സബാഹിനെ അഭിസംബോധന ചെയ്ത ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള കത്ത് ആക്ടിങ് പ്രധാനമന്ത്രി ഏറ്റുവാങ്ങി. ബയാൻ പാലസിൽ…

Read More