ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണം: രമേശ് ചെന്നിത്തല

മലയോര വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്‌താവിച്ചു. കോന്നി കുമ്മണ്ണൂരിൽ ആന ഇറങ്ങിയ സ്ഥലവും പ്രദേശവാസികളുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മലയോര പ്രദേശങ്ങളും വനാതിർത്തികളിലും ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും വനം മന്ത്രിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും നിസ്സംഗത പാലിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കിടങ്ങുകളും വേലികളുമുൾപ്പെടെയുള്ള പരമ്പരാഗതമായ വന്യജീവി പ്രതിരോധ സംവിധാനങ്ങൾക്കുവേണ്ടി നാല് വർഷമായി ഒരു രൂപ…

Read More

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ കണ്ടെത്തലുകളുമായി വനം-റവന്യൂ വകുപ്പുകൾ. ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്‍റെ ഭാ​ഗത്തുനിന്നുള്ള കണ്ടെത്തൽ. അതേസമയം ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും പറയുന്നു. ഇരുറിപ്പോർട്ടുകളും മന്ത്രി എ കെ ശശീന്ദ്രന് കൈമാറും. മൂന്ന് പേരുടെ ജീവനെടുക്കുകയും 32 പേർക്ക് പരിഗണിക്കുകയും ചെയ്ത കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ…

Read More

വയനാട് പുനരധിവാസം; ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കായി 530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.   ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന സമയത്തിൽ…

Read More

നഴ്സിംങ് കോളേജിലെ റാ​ഗിംങ്; വിദ്യാർത്ഥികൾക്കെതിരെ പരമാവധി നടപടിയെടുക്കുമെന്ന് വീണാ ജോർജ്

കോട്ടയത്തെ നഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണെന്നും വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ലെന്നും ആരോ​ഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല റാഗിങ് അറിഞ്ഞില്ലെന്ന സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ…

Read More

പ്ലസ്‌വൺ വിദ്യാർത്ഥി സ്‌കൂളിൽ തൂങ്ങിമരിച്ച സംഭവം: ‘മരണപ്പെട്ട എന്ന് പറഞ്ഞാൽ നീതിയാകില്ല, കൊല്ലപ്പെട്ട എന്ന് പറയണം’; കുടുംബം

കാട്ടാക്കടയിൽ പ്ലസ്‌വൺ വിദ്യാർത്ഥി സ്‌കൂളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം. പ്രൊജക്ട് സീൽ ചെയ്യാൻ ചെന്നപ്പോൾ ക്ലർക്ക് പരിഹസിച്ചുവെന്ന് വിദ്യാർത്ഥിയുടെ അമ്മാവൻ പറഞ്ഞു. ‘മരണപ്പെട്ട എന്ന് പറഞ്ഞാൽ നീതിയാകില്ല. കൊല്ലപ്പെട്ട എന്ന് പറയണം. ഇന്നലെ ഈ സ്‌കൂളിലെ ഒരു ക്ലർക്കിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദിത്തപരമായ പെരുമാറ്റമുണ്ടായി. അങ്ങനെയാണ് എന്റെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ഇവർക്ക് റെക്കാർഡ് വയ്‌ക്കേണ്ട ദിവസമായിരുന്നു ഇന്നലെ. ആ റെക്കാർഡ് വയ്ക്കണമെങ്കിൽ സ്‌കൂളിന്റെ സീൽ വേണമത്രേ. നമ്മളൊക്കെ പഠിക്കുമ്പോൾ അതൊന്നുമില്ലല്ലോ. അദ്ധ്യാപകൻ സീൽ ചെയ്തുവരാൻ…

Read More

കോട്ടയം നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ്; അധ്യാപകരെയും മറ്റ് വിദ്യാർത്ഥികളെയും ചോദ്യം ചെയ്യും

കോട്ടയം ഗാന്ധിനഗർ നഴ്സിം​ഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ കോളേജിലുള്ളവരുടെ മൊഴിയെടുപ്പ് തുടരും. കോളേജിലെ ടീച്ചർമാരുടെയും മറ്റ് വിദ്യാർത്ഥികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ആവശ്യമെങ്കിൽ മാത്രം പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് നിലവിൽ പൊലീസിന്റെ തീരുമാനം. ഗാന്ധിനഗർ നഴ്സിം​ഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. റാ​ഗിം​ഗ് നിരോധന നിയമപ്രകാരവും ബിഎൻഎസ് 118, 308, 350 എന്നീ വകുപ്പുകൾ പ്രകാരവുമാണ്…

Read More

പുരോഗമനപരമായ ചിന്തയിൽ ഒന്നരപതിറ്റാണ്ടെങ്കിലും പിന്നിൽ; സ്വയം പുരോഗമനപ്രസ്ഥാനം എന്നു വിളിക്കുന്നതിനേക്കാൾ വലിയ സെൽഫ് ട്രോൾ രാഷ്ട്രീയത്തിലില്ല: സിപിഎമ്മിനെതിരെ ചെന്നിത്തല

പുരോഗമനാശയങ്ങളുടെ കാര്യത്തിൽ ബോധമുദിക്കാൻ സിപിഎമ്മിന് കുറഞ്ഞത് 10-15 വർഷമെങ്കിലും എടുക്കുമെന്നത് കേരളജനതയ്ക്കു പലവട്ടം ബോധ്യപ്പെട്ടതാണെന്നും ഇപ്പോൾ സ്വകാര്യ സർവകലാശാല തുടങ്ങാൻ ബിൽ കൊണ്ടുവന്നപ്പോൾ ആ ചരിത്രം വീണ്ടും ശരിവെയ്ക്കപ്പെടുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പുരോഗമനപരമായ ചിന്തയിൽ ഒന്നരപതിറ്റാണ്ടെങ്കിലും പിന്നിൽ നിൽക്കുന്ന ഈ പ്രസ്ഥാനം സ്വയം പുരോഗമനപ്രസ്ഥാനം എന്നു വിളിക്കുന്നതിനേക്കാൾ വലിയ സെൽഫ് ട്രോൾ രാഷ്ട്രീയത്തിലില്ല. കമ്പ്യൂട്ടറും ട്രാക്ടറും മുതൽ എക്സ്പ്രസ് വേ വരെ സംസ്ഥാനത്തു വന്ന ഓരോ വികസനത്തെയും മുന്നിൽ നിന്നെതിർത്ത്…

Read More

ആന്റണി പറയുന്നതിൽ ഒരു കാര്യവുമില്ല, സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിൽ എന്താണ് തെറ്റുള്ളത്?: സുരേഷ് കുമാറിനെ പിന്തുണച്ച് സിയാദ് കോക്കർ

സിനിമാ സമരത്തിൽ സുരേഷ് കുമാറിനെ പിന്തുണച്ച് നിർമാതാവ് സിയാദ് കോക്കർ. ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം വൈകാരികമാണെന്നും സുരേഷ് കുമാർ പറഞ്ഞ കണക്കുകൾ സത്യമാണെന്നും സിയാദ് കോക്കർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് സിയാദ് കോക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്. സിയാദ് കോക്കറിന്റെ വാക്കുകൾ: ‘‘ആന്റണി പറയുന്നതിൽ ഒരു കാര്യവുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ വികാരം കൊണ്ടു പറഞ്ഞു. സിനിമാസമരം എന്നു പറയുന്നത് സർക്കാരിന് എതിരെയാണ്. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യമൊക്കെ പിന്നെ വരുന്നതാണ്. കൂടുതൽ ലാഭവിഹിതം കൊണ്ടുപോകുന്നത് സർക്കാരാണ്….

Read More

‘രോഗത്തിന് മുമ്പില്‍ സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല’: സ്പീക്കർ

‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ കാന്‍സര്‍ സ്‌ക്രീനിംഗ് ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആരോഗ്യ വകുപ്പ് കാന്‍സറിനെതിരെ വലിയൊരു ക്യാമ്പയിനാണ് നടത്തി വരുന്നത്. കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ നേരത്തെ സ്‌ക്രീനിംഗ് നടത്തി കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണം.  ജപ്പാന്‍ പോലെയുള്ള വികസിത രാജ്യങ്ങള്‍ 40 വയസിന് മുകളിലുള്ളവരെ സ്‌ക്രീന്‍ ചെയ്യുമ്പോള്‍ കേരളം 30 വയസ് മുതല്‍ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. ഈ രോഗത്തിന് മുമ്പില്‍…

Read More

‘രാഹുൽ രാജ് കോമ്രേഡ്’; റാഗിംഗ് കേസിലെ പ്രതികളിലൊരാൾ സിപിഎം അനുകൂല സംഘടനയായ കെജിഎസ്എൻഎയുടെ ജനറൽ സെക്രട്ടറി

ഗാന്ധിനഗർ ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ കേരള ഗവൺമെന്റ് സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്റെ (കെജിഎസ്എൻഎ) സംസ്ഥാന ജനറൽ സെക്രട്ടറി. മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22) ആണ് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ച് പ്രതികളിലൊരാൾ. നഴ്‌സിംഗ് വിദ്യാർത്ഥികളുടെ സിപിഎം അനുകൂല സംഘടനയാണ് കെജിഎസ്എൻഎ. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു രാഹുൽ രാജ്. കഴിഞ്ഞ സമ്മേളനത്തിലാണ് രാഹുലിനെ സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് പോസ്റ്റ് ഇയാൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘രാഹുൽ…

Read More