മസ്തകത്തിന് പരിക്കേറ്റ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും

അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും. മരണകാരണം ഹൃദയസ്തംഭനം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിലയിരുത്തൽ. മുറിവിലെ അണുബാധ മസ്തകത്തിലേക്കും ബാധിച്ചുവെന്നും തുമ്പിക്കൈയിലേക്കും അണുബാധ വ്യാപിച്ചിരുന്നുവെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടിൽ പറയുന്നു. മുറിവിന് 65 സെന്റീമീറ്റർ ചുറ്റളവും 15 സെന്റീമീറ്റർ വ്യാസവുമുണ്ടായിരുന്നുവെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടത്തിലെ വിലയിരുത്തൽ.

Read More

വയനാട് പുനരധിവാസം; രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാർഡ് പത്തിൽ 42, പതിനൊന്നിൽ 29, പന്ത്രണ്ടിൽ 10 കുടുംബങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പട്ടിക പൂർത്തീകരിച്ചത്. ഇതോടെ ടൗൺഷിപ്പിൽ 323 കുടുംബങ്ങളായി. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

Read More

കന്യാകുമാരി തീരത്ത് നാളെ കള്ളക്കടൽ; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

കന്യാകുമാരി തീരത്ത് നാളെ കള്ളക്കടൽ ജാഗ്രത നിർദ്ദേശം. നാളെ ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും…

Read More

വയനാട്ടിലെ വന്യജീവി ആക്രമണം നേരിടാൻ നടപടി വേണമെന്ന് ആവശ്യം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി എംപി

വയനാട്ടിലെ വന്യജീവി ആക്രമണം നേരിടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വന്യജീവി-മനുഷ്യ സംഘർഷത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സ്ഥിര ജോലിയും, നഷ്ടപരിഹാരവും നൽകണമെന്ന് കത്തിൽ പറയുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലെ സംരക്ഷണത്തിന് ആവശ്യമായ ഫണ്ട് പ്രാദേശിക ഭരണകൂടങ്ങൾക്ക് ലഭ്യമല്ലെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നും എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഫണ്ടിനും വലിയ രീതിയിൽ കാലതാമസം ഉണ്ടാകുന്നുവെന്നും പ്രിയങ്ക കത്തിൽ വ്യക്തമാക്കുന്നു. സിസിടിവി ക്യാമറകൾ, തെർമൽ ട്രോളുകൾ അടക്കമുള്ള കാര്യങ്ങൾക്ക് പണം ആവശ്യമാണ്,…

Read More

ആശാവർക്കർമാരുടെ സമരത്തിന് ഉത്തരവാദി കേന്ദ്രസർക്കാർ: ആനി രാജ

ആശാവർക്കർമാരുടെ സമരത്തിന് ഉത്തരവാദി കേന്ദ്രസർക്കാരെന്ന് മുതിർന്ന സിപിഐ നേതാവ് ആനി രാജ  പറഞ്ഞു.  ആശാവർക്കരർമാരെ കേന്ദ്രമിപ്പോഴും തൊഴിലാളികളായി അം​ഗീകരിച്ചിട്ടില്ല. അങ്ങനെ ചെയ്താൽ തൊഴിലാളികൾക്ക് ആനുകൂല്യം കിട്ടുമെന്നും ആനി രാജ പറഞ്ഞു. പ്രതിമാസം ഏഴായിരം രൂപ സംസ്ഥാനത്ത് കിട്ടുന്നത് വലിയ കാര്യമാണ്.  മറ്റ് പല സംസ്ഥാനങ്ങളിലും ആയിരമോ, ആയിരത്തഞ്ഞൂറോ രൂപയാണ് കിട്ടുന്നത്.  പിഎസ്‍സിയിലെ ശമ്പള വർധനക്കും കെ വി തോമസിൻ്റെ യാത്രാബത്ത കൂട്ടിയതിനും തക്ക കാരണങ്ങളുണ്ടാകുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.

Read More

15000 പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്ന സംരംഭങ്ങൾ തുടങ്ങും; ഇന്‍വെസ്റ്റ് കേരളയിൽ 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്‍റെ സമാപന ദിവസം കേരളം കാതോര്‍ത്തിരുന്ന ലുലു ഗ്രൂപ്പിന്‍റെ നിക്ഷേപ പ്രഖ്യാപനവും എത്തി. 5000 കോടി രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിൽ നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്ന് പ്രഖ്യാപിച്ചത്. 15000 പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്ന സംരംഭങ്ങൾ കേരളത്തിൽ 5 വർഷത്തിൽ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഐ ടി ടവർ, ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക് എന്നിവ പുതിയ സംരംഭങ്ങളിൽപ്പെടും. ആദ്യ ദിനം തന്നെ ബമ്പർ ഹിറ്റായി മാറിയ ഇൻവെസ്റ്റ് കേരള നിക്ഷേപക…

Read More

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കള്ളക്കടൽ ജാഗ്രതാ നിർദേശം

ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം നൽകി അധികൃതര്‍. കന്യാകുമാരി തീരത്ത് നാളെ (23/02/2025) ഉച്ചയ്ക്ക്  02.30 മുതൽ രാത്രി 11.30 വരെ 0.9  മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത്…

Read More

മഞ്ഞപ്പിത്തം, കോളറ, ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗങ്ങൾ പടരാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്‍റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അമിതമായ ചൂടും വയറിളക്കവും കാരണം നിർജലീകരണവും തുടർന്നുള്ള സങ്കീർണ്ണ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് ജലജന്യ രോഗങ്ങൾക്ക് എതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു.  ജലജന്യ രോഗങ്ങൾ ആയ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, കോളറ,  ഹെപ്പറ്റൈറ്റിസ്,  ഷിഗല്ല  രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. ഇത്തരം രോഗങ്ങളെ  പ്രതിരോധിക്കുവാൻ  സുരക്ഷിതമായ ആരോഗ്യ ശീലങ്ങൾ ജനങ്ങൾ പ്രാവർത്തികമാക്കണം….

Read More

വിദ്വേഷ പരാമർശം; പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ല

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യില്ല. തിടുക്കപ്പെട്ട് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. അങ്ങനെ അറസ്റ്റുണ്ടായാൽ അത് പി സി ജോർജിന് രാഷ്രീയ നേട്ടമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. സർക്കാർ നിർദേശം ലഭിച്ചാൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയേക്കും. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പി സി ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും…

Read More

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 3 മരണം: ഗുരുതര പരിക്കേറ്റ ഒരാൾ ചികിത്സയിൽ

പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡ്രൈവർ എബ്രഹാമാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഇന്നലെ അർദ്ധരാത്രിയാണ് അപകടമുണ്ടായത്. നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത്. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന എന്നിവർ അപകട സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഒളിമ്പ്യൻ കെഎം ബീനാ മോളുടെയും കെഎം ബിനുവിന്റെയും സഹോദരിയാണ് റീന. മറ്റൊരാൾക്കും അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. മൃതദേഹങ്ങൾ അടിമാലി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ ശബ്‌ദം കേട്ട നാട്ടുകാരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും…

Read More