പാലക്കാട് 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ്

പാലക്കാട് ആലത്തൂരിൽ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി. നിലവിൽ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. എന്നാൽ കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം വന്നതാണെന്നാണ് യുവതി നൽകിയ മൊഴി. ഇന്നലെയാണ് 35കാരി 14കാരനുമായി നാടുവിട്ടതും പിന്നീട് അവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്….

Read More

കൊച്ചിയിൽ എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ

കൊച്ചിയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിലായി. പൊന്നുരുന്നിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 24 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തത്. എംഡിഎംഎ എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്നാണ് പ്രതികൾ പോലീസിന് നല്‍കിയ മൊഴി. പാലാരിവട്ടം പോലീസാണ് യുവാക്കളെ പിടികൂടിയത്.

Read More

സംസ്ഥാനത്തെ കാട്ടാന ആക്രമണം; ഇടപെട്ട് ഹൈക്കോടതി

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കാട്ടാന ആക്രമണങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. ഹൈറേഞ്ചുകളിലും വനമേഖലകളിലുമുള്ള ജനങ്ങൾ മരണഭീതിയിലെന്ന് ഹൈക്കോടതി പറഞ്ഞു. പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികൾ നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ലെന്നു പറഞ്ഞ കോടതി ജനങ്ങൾക്ക് പരാതികളും, നിർദേശങ്ങളും അറിയിക്കാൻ ലീഗൽ സർവീസ് അതോറിറ്റി സർവേ നടത്തണമെന്നും വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികൾ പ്രദേശവാസികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം. വന്യമൃഗ ആക്രമണം തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും ഹൈകോടതി പറഞ്ഞു. വിഷയത്തിൽ അമിക്കസ്…

Read More

ശശി തരൂരിന്റെ വിവാദ പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത്

ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം പുറത്തുവന്നു. വിവാദങ്ങൾ തുടരവേയാണ് അതിലേക്ക് വഴിവച്ച പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും കേരളത്തിൽ ജനമനസ്സിൽ തനിക്കുള്ള സ്ഥാനം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് സാധിക്കുമെങ്കിൽ താനുണ്ടാകുമെന്നും പാർട്ടിക്കകത്ത് സ്ഥാനമില്ലെങ്കിൽ തനിക്ക് വേറെ വഴികളുണ്ടെന്നുമാണ് തരൂർ പോഡ്‌കാസ്റ്റിൽ പറയുന്നത്. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ പറയുന്നു. എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. വിദേശകാര്യനയത്തിലും തന്റെ നിലപാട് കോൺഗ്രസ് പാർട്ടി…

Read More

വിദ്വേഷ പരാമർശക്കേസ്; അറസ്റ്റിലായി ആശുപത്രിയിൽ തുടരുന്ന പി.സി ജോർജിൻ്റെ ആരോഗ്യ നില തൃപ്തികരം

വിദ്വേഷ പരാമർശക്കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ തുടരുന്ന പി.സി ജോർജിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. 48 മണിക്കൂർ നിരീക്ഷണം ഇന്ന് പൂർത്തിയാകും. പരിശോധനകൾക്ക് ശേഷം ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കുമെന്നാണ് വിവരം. റിമാൻഡിലായതിനു പിന്നാലെയായിരുന്നു ശാരീരിക അവശതകളെ തുടർന്ന് പിസി ജോർജിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, ജാമ്യം തേടി പി.സി ജോർജ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി കോടതി നാളെയാണ് പരിഗണിക്കുക. നേരത്തെ പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച ജോർജ് കോടതിയിൽ കീഴടങ്ങുകയാണ് ചെയ്തത്. ജനുവരി 5…

Read More

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി കെപിസിസി അഴിച്ചു പണിയാൻ തീരുമാനം. ഇതിന്റെ ഭാ​ഗമായി കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അടുത്ത മാസം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് വിവരം. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് കെപിസിസി നേതൃമാറ്റത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. സംഘടനയിൽ സമൂല മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം കനഗൊലു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാത്രമല്ല നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ…

Read More

വിദ്വേഷ പരാമർശം; പിസി ജോർജ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ റിമാൻഡിലായ പിസി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് പിസി ജോർജ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇത് കോടതി വ്യാഴാഴ്‌ച പരിഗണിക്കും. ഇന്നലെ റിമാൻഡിലായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതോടെ പിസി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് ജോ‌ർജിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷമായിരിക്കും…

Read More

ഉത്സവത്തിന് അനുമതി ഇല്ലാതെ ആനയെ എഴുന്നള്ളിച്ചു; ഉടമക്കെതിരേയും ക്ഷേത്ര ഭാരവാഹികൾക്കെതിരേയും കേസ്

അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്. ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.  നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് കേസ്. ആനയെ എഴുന്നള്ളിക്കാൻ നൽകിയ അപേക്ഷ അധികൃതർ തള്ളിയിരുന്നു. തുടർന്ന് ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുകയായിരുന്നു. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് ക്ഷേത്ര കമ്മറ്റി പ്രതികരിച്ചു. ആചാരം ലംഘിക്കാൻ കഴിയാത്തതിനാലാണ് ഒരു ആനയെ ഉപയോഗിച്ച് എഴുന്നള്ളത്…

Read More

ആശാവർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ നിർദേശം

ആശാവർക്കർമാരുടെ സമരം നേരിടാൻ ബദൽ മാർഗവുമായി സർക്കാർ രം​ഗത്ത്. ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്താൻ സന്നദ്ധപ്രവർത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സമരം 15 ദിവസം പിന്നിട്ടതോടെയാണ് സർക്കാർ മറ്റു വഴികൾ തേടിയത്. സമരം തീർക്കാൻ സർക്കാർ ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. അതേസമയം ആശാവർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണം എന്നാണ് സർക്കാരിന്റെ നിർദേശം. ഏതെങ്കിലും പ്രദേശത്ത് ആശാവർക്കർ തിരിച്ചെത്തിയില്ലെങ്കിൽ മറ്റു വാർഡുകളിലെ ആശാവർക്കര്‍മാർക്ക് പകരം ചുമതല നൽകണം. ഇതിനോടും ആശാവർക്കർമാർ സഹകരിച്ചില്ലെങ്കിൽ…

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സംസ്ഥാനത്ത് 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്തിൽ നിന്നും 12 ലേക്ക് യു.ഡി.എഫിൻറെ സീറ്റ് വർധിച്ചു. കൂടാതെ യു.ഡി.എഫിന് രണ്ട് സീറ്റ് വർധിച്ചപ്പോൾ എൽ.ഡി.എഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവുമെന്നും സതീശൻ വ്യക്തമാക്കി. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് സീറ്റുകൾ വർധിച്ചിട്ടുണ്ട്. തുടർച്ചയായ ഈ വിജയങ്ങൾ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന…

Read More