അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്

അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ട് വിമാനത്തിൽ കയറ്റുന്നതിന്റെ വീഡിയോ വൈറ്റ് ഹൗസ് പങ്കുവെച്ചു. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ച രീതിയിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവന്നിരുക്കുന്നത്. 41 സെക്കൻഡുള്ള വീഡിയോയിൽ കൈയ്ക്കും കാലിലും ചങ്ങലയിട്ട് ആളുകളെ വിമാനത്തിലേക്ക് കയറ്റുന്നതാണ് ഉള്ളത്. മാത്രമല്ല ഒരു പെട്ടിയിൽനിന്ന് നിരവധി ചങ്ങലകൾ ഉദ്യോ​ഗസ്ഥൻ പുറത്തെടുക്കുന്നതും കാണാം. അതേസമയം, ആരുടേയും മുഖം വെളിപ്പെടുത്തിയിട്ടില്ല. സൈനികവിമാനത്തിൽ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുൾപ്പെടെ വിലങ്ങുവെച്ചെന്നും…

Read More

യൂനുസ് സർക്കാർ വന്നതിനുശേഷം അടിച്ചമർത്തപ്പെട്ടവർക്ക് നീതി ഉറപ്പാക്കും; താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും യൂനുസ് സർക്കാർ വന്നതിനുശേഷം അടിച്ചമർത്തപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്നും സന്ദേശമയച്ച് പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശത്തിലാണ് രാജ്യത്ത് ഇപ്പോൾ നടനമാടിക്കൊണ്ടിരിക്കുന്ന അരാജകത്വ ഭരണം അവസാനിപ്പിക്കുമെന്ന് അവർ വ്യക്തമാക്കിയത്. തന്റെ പാർട്ടിയായ അവാമി ലീഗിലെ പ്രവർത്തകർക്കുള്ള ഓൺലൈൻ സന്ദേശത്തിലാണ് ഹസീന ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് യൂനുസിന് ഒരു സർക്കാർ എങ്ങനെ നടത്തണമെന്ന് അറിയില്ല. രാജ്യത്തെ എല്ലാ അന്വേഷണ സമിതികളെയും പിരിച്ചുവിട്ടതിലൂടെ നിരപരാധികളെ കൊല്ലാൻ യൂനുസ് തീവ്രവാദികൾക്ക്…

Read More

കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടം; ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു: 17 പേർക്ക് പരിക്ക്

കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടം. ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട്.

Read More

വിദേശ രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കാൻ യുഎസ്; ‘ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകും’; മുന്നറിയിപ്പ് നൽകി യുഎൻ

വിദേശ രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിന് കാരണമാകുമെന്ന് യുഎൻ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റിന്റെ എയ്ഡ്‌സ് ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള എല്ലാ പദ്ധതികളും 90 ദിവസത്തേക്കു നിർത്തിവെക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു.  ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, യുഎസിന്റെ വിദേശ സഹായത്തിന്റെ ഭൂരിഭാഗവും മൂന്ന് മാസത്തേക്ക് മരവിപ്പിക്കാൻ ഉത്തരവിട്ട് ലോകത്തെ ഞെട്ടിച്ചു. ട്രംപിന്റെ തീരുമാനം ലോകത്താകമാനം വിവിധ ക്ഷേമപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വി​ദ​ഗ്ധർ മുന്നറിയിപ്പ് നൽകി.  അമേരിക്കയുടെ…

Read More

റഷ്യ-യുക്രൈൻ യുദ്ധം; സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ അമേരിക്ക: മദ്ധ്യസ്ഥ ചർച്ച അടുത്തയാഴ്ച സൗദിയിൽ

റഷ്യ – യുക്രൈൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ അമേരിക്ക. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ അടുത്തയാഴ്ച സൗദി അറേബ്യയിൽ നടക്കും.   യുഎസ് വിദേശ സെക്രട്ടറി മാർക്കോ റൂബിയോ, സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ നേതൃത്വം നൽകും. റഷ്യയെ പ്രതിനിധീകരിച്ച് ആരാണ് ചർച്ചയ്ക്കെത്തുക എന്ന് ഇപ്പോൾ വ്യക്തമല്ല. യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കിയാണ് സമാധാന ചർച്ചകൾ നടത്തുന്നത്. മൂന്ന് വർഷമായി തുടരുന്ന റഷ്യ – യുക്രൈൻ യുദ്ധം…

Read More

യുക്രൈൻ-റഷ്യ യുദ്ധം; ‘ട്രംപ് വിചാരിച്ചാൽ യുദ്ധം നിർത്താം, അത് അദ്ദേഹത്തിന് മാത്രമേ സാധിക്കൂ’: യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി

യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഡൊണാൾഡ് ട്രംപിന്റെ പങ്ക് ഊന്നിപ്പറഞ്ഞ് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ സഹായിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശേഷിയിൽ സെലെൻസ്‌കി ശക്തമായ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവെയാണ് സെലെൻസ്‌കി രണ്ടാംവട്ടവും അധികാരത്തിൽ എത്തിയ ട്രംപിനെ പുകഴ്ത്തിയത്. സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ സമ്മർദ്ദത്തിലാക്കാൻ കഴിയുന്ന “ശക്തനായ മനുഷ്യൻ” എന്നാണ് ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. “അദ്ദേഹം ഞങ്ങളുടെ ഭാഗത്ത് നിൽക്കുകയും മധ്യത്തിൽ തുടരാതിരിക്കുകയും ചെയ്‌താൽ, യുദ്ധം…

Read More

ട്രംപിന്റെ ഉത്തരവിന് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവുമായി സൈന്യം; സൈന്യത്തിൽ ചേരാൻ ട്രാൻസ്ജെൻഡറുകളെ അനുവദിക്കില്ല

സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെ ട്രാൻസ്ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ‘‘യുഎസ് സൈന്യം ഇനിമുതൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിർത്തും’’ – സമൂഹ മാധ്യമങ്ങളിലൂടെ സൈന്യം വ്യക്തമാക്കി. ട്രാൻസ്ജെൻ‍ഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും  സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോടു കൂറ് പുലർത്തില്ലെന്നുമാണ് ട്രംപിന്റെ…

Read More

ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം; നിരീക്ഷിക്കാന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി

2032ൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യതയുള്ള ‘2024 വൈആര്‍4’ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പിനെ (JWST) വിന്യസിക്കുന്നു. 2024 ഡിസംബറിൽ നാസയുടെ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം കണ്ടെത്തിയതാണ് 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം. നിലവിൽ ഇത് ഏജൻസിയുടെ ഛിന്നഗ്രഹ നിരീക്ഷണ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. 2024 ഡിസംബറിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുമ്പോഴാണ് 2024 YR4 എന്ന ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഈ ഛിന്നഗ്രഹത്തിന് ഏകദേശം 180 അടി (50 മീറ്റർ)…

Read More

മാഗ+മിഗ=മെഗാ; ട്രംപിനെ അരികെയിരുത്തി പുതിയ സമവാക്യം പ്രഖ്യാപിച്ച്  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പുതിയ സമവാക്യവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി സമവാക്യം അവതരിപ്പിച്ചത്.  ‘മാഗ+മിഗ=മെഗാ’ എന്നായിരുന്നു സൂത്രവാക്യം. ഡോണൾഡ് ട്രംപിന്റെ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(മാ​ഗ),  മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (മി​ഗ) എന്നിവ ചേർന്നാൽ മെ​ഗാ കൂട്ടുകെട്ടാകുമെന്നാണ് മോദി പറഞ്ഞത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ‘മെഗാ’ പങ്കാളിത്തമായി മാറുമെന്നും മോദി വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൻ…

Read More

‘കല്യാണം വേണ്ട കുട്ടികളും’; വിവാഹത്തോട് മുഖം തിരിച്ച് ചൈനയിലെ യുവജനങ്ങൾ

വിവാഹത്തോട് മുഖം തിരിച്ച് ചൈനയിലെ യുവജനങ്ങൾ. രാജ്യത്ത് വയോധികരുടെ എണ്ണം വർധിക്കുന്നതിന് പിന്നാലെ ജനന നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളോട് യുവതലമുറ മുഖം തിരിക്കുന്നതായി വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകൾ. 2024 ൽ ചൈനയിൽ നടന്ന വിവാഹങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 20 ശതമാനം കുറവാണ് 2024ൽ രാജ്യത്തുണ്ടായത്. ചൈനയിലെ സിവിൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ചാണ് ദി ഗാർഡിയന്റെ റിപ്പോർട്ട്.  2023 7.7 ദശലക്ഷം വിവാഹങ്ങൾ നടന്ന ചൈനയിൽ 2024ൽ നടന്നത് 6.1 ദശലക്ഷം…

Read More