
ചരിത്രത്തെ സങ്കുചിത താല്പര്യങ്ങൾക്കായി ദുർവ്യാഖ്യാനിക്കുന്ന കാലത്ത് എം.ജി.എസിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്; അനുശോചിച്ച് മുഖ്യമന്ത്രി
ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം.ജി എസ് നാരായണനെ വേറിട്ടു നിർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോച കുറിപ്പിൽ പറഞ്ഞു. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയിൽ നിന്ന് തീർത്തും വ്യത്യസ്തമായ പാതയാണ് എം.ജി.എസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പിൽക്കാലത്ത് പ്രമുഖ ചരിത്രകാരന്മാർ പലരും സഞ്ചരിച്ചത്. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിർവഹിക്കുന്ന സാമൂഹിക ധർമ്മം…