ഖത്തറിൽ യുപിഐ സംവിധാനം ഇനി പൂർണതോതിൽ; ഖത്തറും ഇന്ത്യയും തമ്മിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകും

ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം ഖത്തറിലും പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണതോതിൽ നടപ്പാക്കാൻ തീരുമാനമായത്.  ഇന്ത്യയുടെ യുപിഐ സംവിധാനം ഖത്തറിൽ എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു….

Read More

ഒമാൻ-അജ്മാൻ ബസ് സർവിസിന് തുടക്കം; ദിവസേന രണ്ട് സർവിസുകൾ

ഒമാനിൽ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസിന് തുടക്കം. പ്രമുഖ ഗതാഗത കമ്പനിയായ അൽഖഞ്ചരിയാണ് സർവീസിന് തുടക്കമിട്ടത്. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്. അജ്മാനിൽ നിന്നും മസ്‌കത്തിലേക്കും ദിവസേന രണ്ട് സർവീസുകൾ ഉണ്ടാകും. ഒരു ഭാഗത്തേക്ക് പത്ത് റിയാലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കുമാണ് മസ്‌കത്തിൽ നിന്നും ബസുകൾ സർവീസ് ആരംഭിക്കുന്നത്. അജ്മാനിൽ നിന്ന് രാവിലെ 9 മണിക്കും 11 മണിക്കും സർവീസുകൾ ഉണ്ടാകും.1998ൽ ആരംഭിച്ച സ്വദേശി ഗതാഗത കമ്പനിയാണ് അൽ ഖഞ്ചരി….

Read More

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വൈകുന്നേരങ്ങളിൽ ഇഫ്താറിന് ലക്ഷ്യ സ്ഥാനത്തെത്താൻ അമിത വേഗത്തിൽ വാഹനം ഓടിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തിരക്കേറിയ സമയത്ത് അമിത വേഗതയും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തും. ഏതു സമയവും, പരിധിയിൽ കവിഞ്ഞ വേഗത പാടില്ലെന്നും, ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും ഇത് അപായമായി മാറുമെന്നും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിൽ അറിയിച്ചു. ഡ്രൈവിങ്ങിനിടയിൽ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും…

Read More

ഖത്തറിൽ ഈ മാസം പകുതിയോടെ തണുപ്പ് കുറഞ്ഞു തുടങ്ങും

ഖത്തറിൽ കാലാവസ്ഥ മാറിത്തുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗംഈ മാസം പകുതിയോടെ തണുപ്പ് കുറഞ്ഞുതുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച തലസ്ഥാന നഗരമായ ദോഹയിൽ ഉൾപ്പെടെ താപനില 12 ഡിഗ്രിവരെ താഴ്ന്നിരുന്നു, കടൽത്തീരങ്ങളിലും മരുപ്രദേശങ്ങളിലും 4 ഡിഗ്രിവരെ താപനില അടയാളപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചിരുന്നു. ഈ മാസം പകുതിയോടെ കാലാവസ്ഥ മാറിത്തുടങ്ങുമെന്നാണ് പുതിയ പ്രവചനം. അറേബ്യൻ മേഖലയിൽ സുഡാൻ ന്യൂനമർദം ശക്തമാകുന്നതാണ് ഇതിന് കാരണം. മാർച്ച് രണ്ടാം വാരത്തിന് ശേഷം താപനില ക്രമാനുഗതമായി ഉയർന്നുതുടങ്ങും. നാളെയും മറ്റെന്നാളും ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ…

Read More

റഹീം കേസ് വീണ്ടും മാറ്റിവെച്ചു; കേസ് ഫയലിന്‍റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ട് കോടതി

 സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നത്തെ (തിങ്കളാഴ്ച) കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. കോടതി റിയാദ് ഗവർണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്‍റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ലഭ്യമാക്കിയ ശേഷമായിരിക്കും അടുത്ത സിറ്റിങ്.  കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്‍റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. പുതിയ തീയതി കോടതി പിന്നീട് അറിയിക്കും. ഒമ്പതാം തവണയാണ് റിയാദിലെ…

Read More

ഒമാനിൽ ചൊവ്വാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത

ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ചൊവ്വാഴ്ച രാവിലെ വരെ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും തീരങ്ങളിലും തെക്കൻ ശർഖിയ ഗവർണറേറ്റിന്റെ തീരങ്ങളിലും കടൽ തിരമാലകൾ ഉയർന്നേക്കും. മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരുകയും താപനില കുറയമെന്നും അധികൃതർ വ്യക്തമാക്കി.

Read More

സൗദിയിൽ സ്‌കൂള്‍ അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ പെരുന്നാൾ അവധി സൗദിയിൽ മാർച്ച് 20ന് ആരംഭിക്കും. പുതിയ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് മൂന്നാം സെമസ്റ്ററിന് ഇന്ന് തുടക്കമായി. ഈദുൽ ഫിത്ര് അവധി പൂർത്തിയായി ഏപ്രിൽ ആറിന് ഞായറാഴ്ച സ്‌കൂളുകൾ തുറക്കും. മേയ് 4,5 തീയതികളിലും അവധിയായിരിക്കും. മേയ് 30ന് ബലിപെരുന്നാൾ അവധി ആരംഭിക്കും. ബലിപെരുന്നാൾ അവധി പൂർത്തിയായി ജൂൺ 15ന് സ്‌കൂളുകൾ തുറക്കും. ജൂൺ 26ന് വേനലവധിക്ക് (വർഷാന്ത അവധി) തുടക്കമാകും. ഓഗസ്റ്റ് 12ന് സൂപ്പർവൈസർമാരും ഓഫിസ് ജീവനക്കാരും ഓഫിസുകളിലും സ്‌കൂളുകളിലും തിരിച്ചെത്തണം….

Read More

റമദാനിൽ തിരക്ക് വർദ്ധിച്ചതോടെ മക്കയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി

റമദാനിൽ തിരക്ക് വർദ്ധിച്ചതോടെ മക്കയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ഹറം പരിധിക്ക് പുറത്ത് വാഹനങ്ങൾക്കായി പ്രത്യേകം പാർക്കിങുകളും കൂടുതൽ സജ്ജീകരിച്ചു. ഇവിടെ നിന്നും ബസ്സുകളിൽ കയറി ഹറമിലേക്കെത്താം. 15 ലക്ഷത്തോളം തീർത്ഥാടകരാണ് ഓരോ ദിനവും നമസ്കാരങ്ങൾക്കും പ്രാർത്ഥനയിലും പങ്കെടുക്കാൻ മക്കയിലെ ഹറമിൽ എത്തുന്നത്. വിദേശ തീർത്ഥാടകരുടെയും ആഭ്യന്തര തീർത്ഥാടകരുടെയും വലിയ തിരക്ക് കഴിഞ്ഞദിവസം മുതൽ ആരംഭിച്ചിരുന്നു. തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായാണ് കടുത്ത ട്രാഫിക് നിയന്ത്രണങ്ങൾ മക്കയിൽ വന്നത്. ജിദ്ദയിൽ നിന്ന് പോകുന്നവർക്ക് സായിദി പാർക്കിംഗ് ത്വായിഫ് ഭാഗത്തുനിന്ന് വരുന്നവർക്ക്…

Read More

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ഷർ വഴി നടന്ന ഇടപാടുകൾ രണ്ടരക്കോടി കടന്നു

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ഷർ വഴി നടന്ന ഇടപാടുകൾ രണ്ടരക്കോടി കടന്നു. കഴിഞ്ഞ മാസത്തെ മാത്രം കണക്കാണിത്. അബ്ഷർ പ്ലാറ്റ്ഫോമിന്റെ സേവനങ്ങൾ വികസിപ്പിച്ചതിന്റെ പ്രതിഫലനം കൂടിയാണ് ഈ നേട്ടം. കഴിഞ്ഞ മാസം മൊത്തം രണ്ടു കോടി അറുപത്തി മൂന്ന് ലക്ഷത്തിലധികം ഇലക്ട്രോണിക് ഇടപാടുകളാണ് അബ്ഷർ വഴി നടന്നത്. ജനുവരിയിലെ മാത്രം കണക്കാണിത്. ഇതിൽ രണ്ട് കോടിയിലധികം ഇടപാടുകൾ നടന്നത് അബ്ഷർ ഇൻഡിവിജ്വൽ വഴിയാണ്. ഒരു കോടിയിലധികം ഡോക്യുമെന്റ് പരിശോധനാ ഇടപാടുകൾ ഡിജിറ്റൽ വാലറ്റിലൂടെ നടന്നു….

Read More

യുഎഇയിലെ റാസൽഖൈമയിലേക്ക് നേരിട്ട് സർവീസുകൾ ആരംഭച്ച് ഇൻഡിഗോ

യുഎഇയിലെ റാസല്‍ഖൈമയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്. മാര്‍ച്ച് 15 മുതലാണ് ഇന്‍ഡിഗോ കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ് പുതിയ സര്‍വീസ്. പുതിയ സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ ഇന്‍ഡിഗോയുടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും. ഇന്ത്യക്കും യുഎഇയ്ക്കും ഇടയില്‍ ആകെ 250 പ്രതിവാര സര്‍വീസുകളാണ് ഇന്‍ഡിഗോ…

Read More