‘ന്യൂ സിറ്റി സലാല’ തീരദേശ വികസനത്തിന്റെ മാസ്റ്റർപ്ലാൻ പുറത്തിറക്കി

ഒമാനിലെ രണ്ടാമത്തെ വലിയ നഗരമായ സലാലയുടെ തീരപ്രദേശം സമഗ്രമായി പുനർനിർമ്മിക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ ഒമാൻ ഭവന നഗര ആസൂത്രണ മന്ത്രാലയം പുറത്തിറക്കി. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി, ഈ വർഷം അവസാനത്തോടെ ‘ന്യൂ സിറ്റി സലാല’ വാട്ടർഫ്രണ്ട് വികസന പദ്ധതിക്ക് തുടക്കമാകും. രാജ്യത്തുടനീളം നടപ്പിലാക്കുന്ന 33 ബില്യൺ ഒമാനി റിയാലിന്റെ വികസന പദ്ധതിയുടെ സുപ്രധാന ഭാഗമാണിത്. പ്രമുഖ അന്താരാഷ്ട്ര ഡിസൈൻ സ്റ്റുഡിയോയായ സാസാക്കി രൂപകൽപ്പന ചെയ്ത ഈ പദ്ധതി 7.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്….

Read More

അബുദാബിയിൽ കൂടുതൽ വൈദ്യുത ബസ് സർവീസ് ആരംഭിച്ചു

അബുദാബി സായിദ് ദ ഫസ്റ്റ് സ്ട്രീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നാല് വൈദ്യുതബസുകൾ സർവീസാരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ.ടി.സി.) അധികൃതർ അറിയിച്ചു. പ്രദേശത്തെ വർധിച്ചുവരുന്ന യാത്രാ ആവശ്യകതകൾ നിറവേറ്റുകയാണ് ലക്ഷ്യം. സാധാരണബസുകളിൽനിന്ന് വ്യത്യസ്തമായി 30 മീറ്റർ നീളമുള്ള പുതിയബസുകൾക്ക് 200 യാത്രക്കാരെവരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. പൊതുഗതാഗത സേവനത്തിനായുള്ള കാത്തിരിപ്പുസമയം കുറയ്ക്കാനും ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും സർവീസുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. തിരക്കേറിയസമയങ്ങളിൽ ഓരോ അരമണിക്കൂറിലും അല്ലാത്തപ്പോൾ ഒരുമണിക്കൂർ ഇടവേളകളിലും സർവീസുകൾ ലഭ്യമാക്കും. അൽ റീം മാളിൽനിന്ന് ആരംഭിക്കുന്ന സർവീസ്…

Read More

എ​മി​റേ​റ്റ്‌​സ് അ​ന്താ​രാ​ഷ്ട്ര ഹോ​ളി ഖു​ർ​ആ​ൻ അ​വാ​ർ​ഡ് ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ക്ക്​

ആ​ദ്യ എ​മി​റേ​റ്റ്‌​സ് അ​ന്താ​രാ​ഷ്ട്ര ഹോ​ളി ഖു​ർ​ആ​ൻ അ​വാ​ർ​ഡ് -പേ​ഴ്​​സ​ണാ​ലി​റ്റി ഓ​ഫ്​ ദ ​ഇ​യ​ർ ഫോ​ർ 2025 പു​ര​സ്കാ​രം യു.​എ.​ഇ ​പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂമിന് സ​മ്മാ​നി​ച്ചു. ഇ​സ്​​ലാ​മി​ക ത​ത്ത്വ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു​ള്ള മൂ​ല്യ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന്, പ്ര​ത്യേ​കി​ച്ച്​ ഖു​ർ​ആ​ൻ പ​ഠ​ന​മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യെ അ​വാ​ർ​ഡി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത്. ദു​ബൈ അ​ൽ ഖ​വാ​നീ​ജി​ലെ ഫാ​മി​ൽ ​ന​ട​ന്ന റ​മ​ദാ​ൻ…

Read More

ഖത്തറിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

ഖത്തറിന്റെ ചില  ഭാഗങ്ങളിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തീരദേശത്ത് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വടക്ക് ഭാഗത്ത് മഴയ്ക്കും സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റ്, ചെറിയ തോതിൽ മഴ, വടക്ക് ഭാഗത്ത് ഇടിമിന്നൽ എന്നിവ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. രാത്രിയിൽ തണുപ്പിനും സാധ്യതയുണ്ട്. തീരദേശത്ത് തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ 10 – 20 കിലോമീറ്റർ വേഗതയിലും ചിലയിടങ്ങളിൽ 25 കിലോമീറ്റർ വേഗതയിലും കാറ്റ് വീശും. ഓഫ്‌ഷോർ മേഖലയിൽ  12 – 22…

Read More

ഇനി അബ്ഷർ വഴി ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ പരാതിപ്പെടാം

സൗദിയിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷർ വഴി പരാതിപ്പെടാം. പൊതു സുരക്ഷാ വകുപ്പാണ് പുതിയ സേവനത്തെ കുറിച്ചുളള വിവരം വ്യക്തമാക്കിയത്. തട്ടിപ്പിനിരയായവർ ചെയ്യേണ്ടത് ഇപ്രകാരമാണ്. പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ലോഗിൻ ചെയ്യുക. തുടർന്ന് കിദ്മാത്തി, പൊതു സുരക്ഷാ വകുപ്പ്, സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള പരാതികൾ എന്നീ ലിങ്കുകകൾ തുറന്ന് പരാതി സമർപ്പിക്കുക. പരാതി ലഭിച്ച ഉടനെ തന്നെ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ ഊർജ്ജിതമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട്…

Read More

ദാർ അൽ ഖുതുബ് അൽ ഖത്തരിയ നവീകരണത്തിനു ശേഷം വീണ്ടും തുറന്നു

ഗൾഫ് മേഖലയിലെ ആദ്യത്തെ പൊതു ലൈബ്രറികളിലൊന്നായ ദാർ അൽ ഖുതുബ് അൽ ഖത്തരിയ നവീകരണത്തിനു ശേഷം വീണ്ടും തുറന്നു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ അൽതാനി ഉദ്ഘാടനം നിർവഹിച്ചു.ഖത്തറിലെയും ഗൾഫ് മേഖലയിലെയും ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിൽ ഒന്നാണ് ദാർ അൽ ഖുതുബ്. 2012ൽ ഖത്തർ ദേശീയ ലൈബ്രറി തുറക്കുന്നത് വരെ രാജ്യത്തിന്റെ നാഷൽ ലൈബ്രറി എന്ന പദവിയും ദാർ അൽ ഖുതുബിനായിരുന്നു. 1962 ഡിസംബറിൽ ഗ്രാൻഡ് ഹമദ് സ്ട്രീറ്റിൽ ആരംഭിച്ച വായനശാല ഗൾഫ്…

Read More

റമദാനിൽ മദീന മുനിസിപ്പാലിറ്റി മുഴുവൻ സമയവും പ്രവർത്തിക്കും

മദീന മുനിസിപ്പാലിറ്റി റമദാനിൽ മുഴുവൻ സമയവും പ്രവർത്തിക്കും. റമദാനിൽ തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണ് നടപടി. റമദാനിൽ കൂടുതൽ വിശ്വാസികൾ എത്തുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റികൾ പഴുതടച്ച ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മേഖലയിലെ 5 മുനിസിപ്പാലിറ്റികളിലായി 8000-ത്തോളം തൊഴിലാളികളും 800-ലധികം ഉപകരണങ്ങളുമാണ് 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്നത്. ശുചീകരണത്തിൽ മാത്രമായി 5000-ലധികം തൊഴിലാളികളും 450 ഉപകരണങ്ങളും സേവനത്തിലുണ്ട്. ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. റമദാൻ തുടങ്ങിയത് മുതൽ 700-ലധികം പരിശോധനാ യാത്രകൾ നടത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷണ സാമ്പിൾ…

Read More

ഖത്തറിൽ യുപിഐ സംവിധാനം ഇനി പൂർണതോതിൽ; ഖത്തറും ഇന്ത്യയും തമ്മിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകും

ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം ഖത്തറിലും പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണതോതിൽ നടപ്പാക്കാൻ തീരുമാനമായത്.  ഇന്ത്യയുടെ യുപിഐ സംവിധാനം ഖത്തറിൽ എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു….

Read More

ഒമാൻ-അജ്മാൻ ബസ് സർവിസിന് തുടക്കം; ദിവസേന രണ്ട് സർവിസുകൾ

ഒമാനിൽ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസിന് തുടക്കം. പ്രമുഖ ഗതാഗത കമ്പനിയായ അൽഖഞ്ചരിയാണ് സർവീസിന് തുടക്കമിട്ടത്. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്. അജ്മാനിൽ നിന്നും മസ്‌കത്തിലേക്കും ദിവസേന രണ്ട് സർവീസുകൾ ഉണ്ടാകും. ഒരു ഭാഗത്തേക്ക് പത്ത് റിയാലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കുമാണ് മസ്‌കത്തിൽ നിന്നും ബസുകൾ സർവീസ് ആരംഭിക്കുന്നത്. അജ്മാനിൽ നിന്ന് രാവിലെ 9 മണിക്കും 11 മണിക്കും സർവീസുകൾ ഉണ്ടാകും.1998ൽ ആരംഭിച്ച സ്വദേശി ഗതാഗത കമ്പനിയാണ് അൽ ഖഞ്ചരി….

Read More

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വൈകുന്നേരങ്ങളിൽ ഇഫ്താറിന് ലക്ഷ്യ സ്ഥാനത്തെത്താൻ അമിത വേഗത്തിൽ വാഹനം ഓടിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തിരക്കേറിയ സമയത്ത് അമിത വേഗതയും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തും. ഏതു സമയവും, പരിധിയിൽ കവിഞ്ഞ വേഗത പാടില്ലെന്നും, ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും ഇത് അപായമായി മാറുമെന്നും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിൽ അറിയിച്ചു. ഡ്രൈവിങ്ങിനിടയിൽ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും…

Read More