സ​ർ​ക്കാ​റി​ന്‍റെ ക​രാ​റു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ 50 ശ​ത​മാ​നം ബ​ഹ്റൈ​നി​ക​ളാ​വ​ണം

സ​ർ​ക്കാ​റി​ന്‍റെ ക​രാ​റു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ 50 ശ​ത​മാ​നം ബ​ഹ്റൈ​നി​ക​ളാ​വ​ണ​മെ​ന്ന നി​ർ​ദേ​ശം ചൊ​വ്വാ​ഴ്ച പാ​ർ​ല​മെ​ന്‍റ് ച​ർ​ച്ച ചെ​യ്യും. ബ​ഹ്റൈ​നി പൗ​ര​ന്മാ​രെ ഇ​ത്ത​രെ മേ​ഖ​ല​ക​ളി​ൽ നി​യ​മി​ക്കു​ന്ന​തി​നാ​യു​ള്ള നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം. എം.​പി​മാ​രാ​യ മു​നീ​ർ സു​റൂ​ർ, മു​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ്, ലു​ൽ​വ അ​ൽ റൊ​മൈ​ഹി എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച നി​ർ​ദി​ഷ്ട ഭേ​ദ​ഗ​തി, 2002 ലെ ​സ്വ​കാ​ര്യ​വ​ത്ക​ര​ണ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ൾ നാ​ലി​ൽ ഒ​രു പു​തി​യ വ്യ​വ​സ്ഥ ചേ​ർ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​നും ദേ​ശീ​യ തൊ​ഴി​ൽ ശ​ക്തി പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​നും ഭേ​ദ​ഗ​തി സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്…

Read More

ബഹ്‌റൈനിൽ ജലാശയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ചെറിയ കടൽ യാത്രക്കപ്പലുകളിൽ ട്രാൻസ്‌പോണ്ടറുകൾ നിർബന്ധമാക്കി

ബഹ്‌റൈനിലെ ജലാശയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 150 ടണ്ണിൽ കുറഞ്ഞ ഭാരമുള്ള എല്ലാ ചെറിയ കടൽ യാത്രക്കപ്പലുകളിലും ട്രാൻസ്‌പോണ്ടറുകൾ നിർബന്ധമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവിലാണ് ഇതുസംബന്ധിച്ച നിർദേശം. ജെറ്റ് സ്‌കീകൾക്ക് ഈ നിയമത്തിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. അപകടത്തിൽപെട്ട കപ്പലുകളെ കണ്ടെത്താൻ സഹായിക്കുന്ന ട്രാൻസ്‌പോണ്ടറുകൾ, സിഗ്‌നൽ ലഭിക്കുമ്പോൾ പ്രതികരണമായി മറ്റൊരു സിഗ്‌നൽ പുറപ്പെടുവിക്കുന്ന ഉപകരണമാണ്. ബഹ്‌റൈൻ തുറമുഖ, സമുദ്രകാര്യ നാവിഗേഷൻ ഡയറക്ടറേറ്റിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ വയർലെസ് ഉപകരണത്തിന് കോസ്റ്റ്ഗാർഡിൻറെ അംഗീകാരവും…

Read More

ബഹ്റൈൻ ഗ്രാൻഡ് പ്രീ; ‘ഓസ്കാർ’ വിന്നർ

ഫോർമുല വൺ വേഗപ്പോരിന്റെ രാജാവായി മക്ലാരന്‍റെ ഓസ്കാർ പിയസ്ട്രി. മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച ഓസ്കാർ ലാപുകൾ വിട്ടുനൽകാതെ വിജയത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. മേഴ്സിഡസിന്‍റെ ജോർജ് റസലാണ് രണ്ടാമത് ഫിനിഷ് ചെയ്തത്. ഫെറാരിയുടെ ചാൾസ് ലെക്ലാർക്കുമായി അവസാന ലാപിൽ നടന്ന ചൂടേറിയ പോരാട്ടിത്തിനൊടുവിൽ മക്ലാരന്‍റെ ലാൻഡോ നോറിസ് മൂന്നാം സ്ഥാനം സ്വന്തമാക്കുകയാ‍യിരുന്നു. ലെക്ലാർക്ക് നാലം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഫെറാരിയുടെ ലെവിസ് ഹാമിൾട്ടൻ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് തവണ ബഹ്റൈൻ ഗ്രാൻഡ് പ്രീ എഫ് വൺ…

Read More

കുവൈറ്റില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഫായിസ്  ബഹ്റൈനില്‍ നിര്യാതനായി

 കുവൈറ്റില്‍നിന്നും ബഹ്റൈനിലെത്തിയ കോഴിക്കോട് കാപ്പാട് തെക്കേക്കടവത്തു ബഷീറിന്റെ മകന്‍ മുഹമ്മദ് ഫായിസ് (22) ബഹ്റൈനില്‍ നിര്യാതനായി. ബിസിനസുമായി ബന്ധപ്പെട്ടു പിതാവിനോടൊപ്പം സൗദിയിലേക്ക് പോകവേ ബഹ്‌റൈനിലെത്തിയ ഫായിസിനെ ഞായറാഴ്ച രാവിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാതാവ് ഫാത്തിമയും ഇളയ സഹോദരന്‍ ഫായിഖും കുവൈറ്റിലാണ്. മറ്റൊരു സഹോദരന്‍ ഫാസ്ലന്‍ ജോര്‍ജിയയില്‍ വിദ്യാര്‍ഥിയാണ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്കയക്കും.

Read More

വീ​ണ്ടും നേ​ട്ട​വു​മാ​യി ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ള പാ​സ്പോ​ർ​ട്ട് സ​ർ​വി​സ്

ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​രി​ക്ക​ൽ​കൂ​ടി പ്ര​ശ​സ്തി നേ​ടി ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്പോ​ർ​ട്ട് സ​ർ​വി​സ്. 2025 ലെ ​സ്കൈ​ട്രാ​ക്സ് വേ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് അ​വാ​ർ​ഡ്സി​ൽ പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ​ക്ക് ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ്പോ​ർ​ട്ട് സ​ർ​വി​സ് രാ​ജ്യ​ത്തി​ന്‍റെ ഖ്യാ​തി​യു​യ​ർ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് ‘മി​ക​ച്ച എ​യ​ർ​പോ​ർ​ട്ട് പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ’ എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഈ ​നേ​ട്ടം വി​മാ​ന​ത്താ​വ​ളം സ്വ​ന്ത​മാ​ക്കു​ന്ന​ത്. നേ​ട്ടം ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തെ ലോ​ക​ത്തെ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്കെ​ത്തി​ച്ചി​ട്ടു​ണ്ട്. കാ​ര്യ​ക്ഷ​മ​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലെ ത​ട​സ്സ​മി​ല്ലാ​ത്ത നീ​ക്കു​പോ​ക്കു​ക​ൾ, സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം…

Read More

ബ​ഹ്റൈ​നി​ൽ​നി​ന്ന് ഉം​റ​ക്ക് പോ​കു​ന്ന​വ​ർ ഏ​പ്രി​ൽ 28ന​കം തി​രി​ച്ചെ​ത്ത​ണം

ബ​ഹ്റൈ​നി​ൽ​നി​ന്ന് ഉം​റ​ക്ക് പോ​കു​ന്ന​വ​ർ ഏ​പ്രി​ൽ 28ന​കം തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് നീ​തി, ഇ​സ് ലാ​മി​ക് അ​ഫ​യേ​ഴ്‌​സ്, എ​ൻ​ഡോ​വ്‌​മെ​ന്റ് മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ ലൈ​സ​ൻ​സു​ള്ള ഉം​റ കാ​ൈ​മ്പ​നു​ക​ളു​ടെ അ​വ​സാ​ന യാ​ത്ര ഏ​പ്രി​ൽ 24ന​ക​മാ​യി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി‍യി​ച്ചു. സൗ​ദി​യി​ൽ ഉം​റ​യും ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യി പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ 29 മു​ത​ൽ സീ​സ​ൺ അ​വ​സാ​നം വ​രെ ഔ​ദ്യോ​ഗി​ക ഹ​ജ്ജ് പെ​ർ​മി​റ്റ് ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ മ​ക്ക​യി​ലോ മ​ദീ​ന​യി​ലോ പ്ര​വേ​ശി​ക്കാ​നോ താ​മ​സി​ക്കാ​നോ അ​നു​വ​ദി​ക്കു എ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ…

Read More

ബഹ്‌റൈനിൽ ഗാർഹിക വിസകൾ മറ്റു വിസകളിലേക്ക് മാറ്റുന്നത് തടയണമെന്ന് നിർദേശം

ഗാർഹിക തൊഴിലാളികളുടെ പെർമിറ്റുകൾ മറ്റു വിസകളിലേക്ക് മാറ്റുന്നതിനെ തടയണമെന്നും ലേബർ മാർക്കറ്റ് നിയമം ഭേദഗതി ചെയ്യണമെന്നുമുള്ള നിർദേശവുമായി എം.പി മറിയം അൽ സയേദ്. നിർദേശ പ്രകാരം വീട്ടു ജോലി എടുക്കുന്ന വ്യക്തിക്ക് ആ വീട്ടിൽ തന്നെതുടരാനോ മറ്റൊരു വീട്ടിലേക്ക് മാറാനോ അനുമതിയുണ്ടായിരിക്കുകയുള്ളൂ. അതുമല്ലെങ്കിൽ രാജ്യം വിടണം. ഗാർഹിത തൊഴിലാളികളുടെ പെർമിറ്റ് വീട്ടു ജോലിക്ക് പുറത്തുള്ള മറ്റു ജോലികൾക്കായി അനുവദിക്കരുതെന്നാണ് നിർദേശം മുന്നോട്ട് വെക്കുന്നത്. ഇത്തരക്കാർക്ക് വാണിജ്യ പ്രവർത്തനങ്ങളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നത് മാൻപവർ ഏജൻസികൾ വഴി…

Read More

ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ്പ്രീ അ​വ​സാ​ന പ​ത്ത് ദി​വ​സ​ത്തെ കൗ​ണ്ട്ഡൗ​ണി​ന് തു​ട​ക്കം

ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ്പ്രീ വേ​ഗ​പ്പോ​രി​ന്‍റെ ആ​വേ​ശ നാ​ളു​ക​ൾ​ക്കാ​യു​ള്ള അ​വ​സാ​ന പ​ത്തു ദി​വ​സ​ത്തെ കൗ​ണ്ട്ഡൗ​ണി​ന് തു​ട​ക്ക​മാ​യി. ഏ​പ്രി​ൽ 11 മു​ത​ൽ 13 വ​രെ സാ​ഖി​റി​ലെ ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. കൗ​ണ്ട്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി 10 ദി​വ​സ​ത്തെ ഫാ​ൻ വി​ല്ലേ​ജ് ഫെ​സ്റ്റി​വ​ലി​ന് അ​ദ്‍ലി​യ​യി​ലെ ബ്ലോ​ക്ക് 338ൽ ​തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യ ഫാ​ൻ വി​ല്ലേ​ജ് ഏ​പ്രി​ൽ ഒ​മ്പ​തു​വ​രെ തു​ട​രും. ആ​ദ്യ ര​ണ്ട് ദി​വ​സം ഉ​ച്ച​ക്ക് ഒ​ന്ന് മു​ത​ൽ രാ​ത്രി 12 വ​രെ വി​ല്ലേ​ജ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഉ​ച്ച​മു​ത​ൽ രാ​ത്രി…

Read More

ബഹ്‌റൈനനിൽ ഈ ആഴ്ച ചൂട് കൂടും; വാരാന്ത്യത്തോടെ 36 ഡിഗ്രി സെൽഷ്യസിലെത്തും

ബഹ്‌റൈനിൽ ഈ ആഴ്ച ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വാരാന്ത്യത്തോടെ ഇത് 36 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പരമാവധി ആപേക്ഷിക ആർദ്രത 85 ശതമാനവും കുറഞ്ഞത് 15 ശതമാനവും എത്തുമെന്നും പ്രതീക്ഷിക്കുന്നു. അതേ സമയം ഇന്ന് പകൽ സമയം ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ പൊതുവെ നല്ല കാലാവസ്ഥയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില പരമാവധി 30 ഡിഗ്രി സെൽഷ്യസ് മുതൽ കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസ് വരെയാകും. ഈർപ്പം…

Read More

ബഹ്‌റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു.

ബഹ്‌റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്ക് പെരുന്നാൾ ദിനവും അതിന് ശേഷമുള്ള രണ്ട് ദിവസവും അവധി ആയിരിക്കുമെന്ന് അവധി സംബന്ധിച്ച സർക്കുലറിൽ പ്രഖ്യാപിച്ചു. ഞായറാഴ്ച, പെരുന്നാളാവുകയാണെങ്കിൽ വാരാന്ത്യ അവധികളായ വെള്ളി, ശനി കൂടി ഉൾപ്പെടെ അഞ്ച് ദിവസം അവധികളായിരിക്കും കഴിഞ്ഞ ദിവസം ഖത്തറിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ…

Read More