എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി;സർക്കാർ ഉത്തരവ് ഇറക്കി

എച്ച്. വെങ്കിടേഷിനെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി സർക്കാർ നിയമിച്ചു. മനോജ് എബ്രഹാം ഡിജിപിയായി സ്ഥാനക്കയറ്റം നേടിയ ഒഴിവുലേക്കാണ് നിയമനം. നിലവിൽ ക്രൈംബ്രാഞ്ച്- സൈബർ ഓപ്പറേഷൻസ് എഡിജിപിയാണ് വെങ്കിടേഷ്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അധിക ചുമതല ഏറ്റെടുക്കും.

Read More

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; പ്രധാനമന്ത്രി നാളെ എത്തും; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും, വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 രണ്ടു മണി വരെയാണ് ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവുക. 

Read More

കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്: സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രിംകോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിന് ആശ്വാസം. സിബിഐ അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു. കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ ഇക്കഴിഞ്ഞ 25 ാം തീയതി സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറാണ് സ്റ്റേ ചെയ്തത്. 2003 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെയുള്ള 12 വർഷക്കാലത്തെ കെ.എം എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകൾ സിബിഐ അന്വേഷിക്കുമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടീസ്…

Read More

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഗോവിന്ദച്ചാമി, കൂടത്തായ ജോളി കേസ് തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച നിരവധധി കേസുകളുകിൽ പ്രതിഭാഗം വക്കീലായിരുന്നു ആളൂർ. ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനാണ്.

Read More

കഞ്ചാവ് കേസിൽ നിന്നും യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്‌സൈസിന്റെ ഇടക്കാല റിപ്പോർട്ട്

കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ ഒഴിവാക്കി എക്‌സൈസിന്റെ ഇടക്കാല റിപ്പോർട്ട്. കേസിൽ ഒന്നും രണ്ടും പ്രതികൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്. കേസിൽ നിന്ന് ഒഴിവാക്കിയ ഒൻപത് പേരുടെയും ഉച്ഛ്വാസ വായുവിൽ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് മാത്രമാണ് റിപ്പോർട്ടിലുള്ളത്. കനിവ് ഉൾപ്പെടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിൽ എക്‌സൈസിന് വീഴ്ചയുണ്ടായി. ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധന കനിവ് ഉൾപ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ നടന്നില്ല. സാക്ഷി മൊഴിയിൽ അട്ടിമറിയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നത്…

Read More

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങ്; വിഡി സതീശൻ പങ്കെടുത്തേക്കില്ല; ക്ഷണക്കത്ത് വിവാദത്തിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കില്ല. വിഷയം വിവാദമായപ്പോൾ  പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്നാണ് കോൺഗ്രസിലെ പൊതുവികാരം.ആദ്യഘട്ടത്തിൽ സതീശനെ ഒഴിവാക്കി പ്രധാനമന്ത്രി മോഡി കമ്മീഷൻ ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷത്ത് നിന്ന് ആദ്യം ക്ഷണിച്ചത് സ്ഥലം എംപി ശശി തരൂരിനെയും എംഎൽഎ എം വിൻസെൻറിനെയും മാത്രം.പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് സർക്കാർ പ്രതിപക്ഷനേതാവിന് പിന്നീട് ക്ഷണക്കത്ത് അയച്ചത്. വിഡി സതീശനെ ഒഴിവാക്കാൻ സർക്കാർ നൽകിയ വിശദീകരണമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. സർക്കാറിന്‍റെ വാർഷികാഘോഷം…

Read More

ചാംപ്യൻസ് ലീഗ് രണ്ടാം സെമിയുടെ ആദ്യപാദം ഇന്ന്; ബാർസിലോന ഇന്റർ മിലാനെ നേരിടും

 ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ ഇന്ന് രാത്രി 12.30നു സ്പാനിഷ് ക്ലബ് ബാർസിലോന ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ നേരിടും. 2010ൽ ഇരുടീമുകളും സെമി കളിച്ചപ്പോൾ ഇന്റർ മിലാനായിരുന്നു വിജയം. ആ വർഷം ഫൈനലിൽ ബയൺ മ്യൂണിക്കിനെ തോൽപിച്ച് ഇന്റർ മിലാൻ ചാംപ്യന്മാരാവുകയും ചെയ്തു.  കോച്ച് ഇൻസാഗി സിമിയോണിയുടെ കീഴിൽ സന്തുലിതമായ പ്രകടനമാണ് ഇന്റർ മിലാൻ നടത്തുന്നതെങ്കിലും സമീപകാലത്തു നേരിടേണ്ടി വന്ന തോൽവികൾ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം, കോപ്പ ഡെൽ റേ കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിലാണു ബാർസിലോന  മിലാനെ…

Read More

ആന്ധ്രപ്രദേശിൽ ക്ഷേത്രമതിൽക്കെട്ട് ഇടിഞ്ഞുവീണ് 8 മരണം; നിരവധിപേർക്ക് പരിക്കേറ്റു

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ക്ഷേത്രമതിൽക്കെട്ട് ഇടിഞ്ഞുവീണ് 8 മരണം നിരവധിപേർക്ക് പരിക്കേറ്റു .വിശാഖപട്ടണത്തെ ശ്രീ വരാഹലക്ഷ്മ്മി നരസിംഹസ്വാമി ക്ഷേത്രത്തിലെ മതിൽക്കെട്ടാണ് ഇടിഞ്ഞുവീണത്.ചന്ദനോത്സവത്തോട് അനുബന്ധിച്ച് ദർശനത്തിനായി വരിനിന്നവരുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ബുധനാഴ്ച പുലർച്ച 2:30 ഓടെയാണ് അപകടം ഉണ്ടായത്.എസ്ഡിആർഎഫ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പുതുതായി പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ 20 അടി നീളമുള്ള മതിലാണ് ഇടിഞ്ഞുവീണത്.പ്രാദേശികമായി ഉണ്ടായ ശക്തമായ മഴയാണ് മതിൽ തകർന്നുവീഴാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മുഖമന്ത്രി എൻ. ചന്ദ്രബാബു നായിഡു…

Read More

തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്

 തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും മെയ് നാലിന് നടക്കും. പൂരവിളംബരമായി അഞ്ചിന് രാവിലെ ഒമ്പതിന് കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും. ആറിനാണ് പൂരങ്ങളുടെ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും. തിരുവമ്പാടി ക്ഷേത്രത്തില്‍ ബുധന്‍ പകല്‍ 11നും 11.30നും ഇടയ്ക്കും പാറമേക്കാവില്‍ പകല്‍ 12.30നുമാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി…

Read More

കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കൊൽക്കത്തയിൽ ഫാൽപട്ടി മച്ചുവയ്ക്ക് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. 14പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഋതുരാജ് ഹോട്ടൽ രാത്രി 8.15ഓടെയാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേമാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. 14 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും കമ്മീഷണർ അറിയിച്ചു. തീപിടിത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റുമായ സുകാന്ത മജുംദാർ സംഭവത്തിൽ ഉടൻ നടപടിയെടുക്കാനും ദുരിതബാധിതരെ രക്ഷപ്പെടുത്താനും സംസ്ഥാന…

Read More