ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു 18ന് കേരളത്തിൽ

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുമെന്ന് വിവരം.ഇടവ മാസ പൂജയ്ക്കായി രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്.രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.മേയ്18,19 തീയതികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി…

Read More

വയോധികൻ ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം തുവ്വൂർ കമാനത്ത് വയോധികൻ ട്രെയിൻ തട്ടി മരിച്ചു.റെയിൽവേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന കമാനം സ്വദേശി കൂത്താറമ്പത്ത് ഭാസ്‌കരൻ നായർ (79) ആണ് ട്രെയിൻ തട്ടി മരിച്ചത്.ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആയിരുന്നു അപകടം. പശുവിന് പുല്ലരിയുന്നതിനിടെ ഷൊർണ്ണൂർ-നിലമ്പൂർ പാസഞ്ചർ ഇടിച്ചാണ് അപകടം. കേൾവിക്കുറവുള്ള ഭാസ്‌കരന് ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല. കരുവാരക്കുണ്ട് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.ഭാര്യ: ഐമാവതി . മക്കൾ: സുരേഷ് കുമാർ, നന്ദകുമാർ, രാജഗോപാൽ, മഞ്ജുള.

Read More

പഹൽഗാം ആക്രമണത്തിൽ ദൃക്‌സാക്ഷികളുടെ മൊഴിയെടുത്ത് എൻഐഎ

പഹൽഗാം ഭീകരാക്രമണത്തിൽ ദൃക്‌സാക്ഷികളുടെ മൊഴിയെടുത്ത് എൻഐഎ.ആദ്യം വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചുകൂട്ടി നിർത്തിയതിനെ ശേഷം പിന്നീട് വെടിയുതിർക്കുകയായിരുന്നു എന്നാണ് മൊഴി. എൻ ഐഎ അന്വഷണത്തിൽ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്‌ക്കർ എന്നിവരുടെ പങ്കുവെക്തമാക്കുന്ന തെളിവുകൾ എൻ ഐ എ ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ലഷ്‌കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ ആണെന്നടക്കം…

Read More

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു

ജമ്മു കാശ്മീരിലെ റംബാനിൽ ഉണ്ടായ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു. നിയന്ത്രണം വിട്ട സൈനിക ട്രക്ക് ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് അപകടമുണ്ടായത്.വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത് പ്രകാരം, അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ച സൈനികർ. വാഹനത്തിന്റെ അവശിഷ്ടങ്ങൾ ഏകദേശം 700 അടി താഴ്ചയുള്ള മലവഴിയിലായിരുന്നു കണ്ടെടുത്തത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള ദേശീയപാതയായ എൻ.എച്ച് 44 ലൂടെ നീങ്ങുകയായിരുന്ന സൈനിക…

Read More

കണ്ണൂരിൽ വിവാഹദിവസം വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്നു

കണ്ണൂർ കരിവെള്ളൂരിൽ വിവാഹദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നു. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്.മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയപ്പോഴാണ് മോഷണം. വൈകുന്നേരം ചടങ്ങുകൾക്ക് ശേഷം സ്വർണാഭരണങ്ങൾ അഴിച്ചുവെച്ച് അലമാരയിൽ സൂക്ഷിച്ചിരുന്നെന്നാണ് ആർച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ഥലത്ത് വിശദമായ പരിശോധനയും തെളിവെടുപ്പും…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം; ആളപായമില്ല; രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് രോഗികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നു.അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെ പുറത്തേക്ക് മാറ്റി.എങ്ങനെയാണ് പുക ഉയർന്നത് എന്നതിനെ കുറിച്ച് വ്യക്തമല്ല. മെഡിക്കൽ കോളേജിൽ ഫയർ ഫോഴ്സ് സംഘം എത്തിയിട്ടുണ്ട്. നിലവിൽ നഗരത്തിലെ എല്ലാ ആംബുലൻസുകളും മെഡിക്കൽ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്.രാത്രി 8 മണിയിടെയാണ് അപകടം ഉണ്ടായത് തുടർന്ന് ക്യാഷ്വാലിറ്റിയിൽ നിന്ന് പുക വലിച്ചു എടുക്കുന്നത് തുടരുകയാണ്. നിലവിൽ 200ൽ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത…

Read More

‘മോദി പറഞ്ഞത് ഇൻഡ്യ സഖ്യമെന്ന്, പരിഭാഷകൻ പറഞ്ഞത് ഇന്ത്യൻ എയർലൈൻസെന്ന്’; പരിഭാഷ ശരിയായില്ലെന്ന് ബിജെപി

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ വിമർശനം പിടികിട്ടാതെ പരിഭാഷകനും മുഖ്യമന്ത്രിയും. മുഖ്യമന്ത്രിയെ പരാമർശിച്ച് രാഹുൽ ഗാന്ധിക്കും ഇൻഡ്യ സഖ്യത്തിനും എതിരെ നടത്തിയ വിമർശനമാണ് ആർക്കും മനസിലാകാതെ പോയത്. ഇതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. ‘മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഡ്യ മുന്നണിയുടെ പ്രധാനപ്പെട്ട തൂണാണല്ലോ. ശശി തരൂരും വേദിയിൽ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും’ എന്ന് മോദി പ്രസംഗത്തിനിടെ പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയാൾക്ക് ഈ…

Read More

സഞ്ജുവിനെ തഴഞ്ഞതിലെ പരാമര്‍ശം; ശ്രീശാന്തിനു മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍

സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്‌പെന്റ് ചെയ്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്സീ ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്സീ ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ…

Read More

നമ്മള്‍ ഇതും നേടി, ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറും: മുഖ്യമന്ത്രി

വിഴിഞ്ഞത്തെ സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മള്‍ ഇതു നേടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് കേരളത്തിന് അഭിമാനകരമായ നിമിഷമാണെന്നും വ്യക്തമാക്കി. ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്നാം മില്ലേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടമെന്നാണ് വിഴിഞ്ഞം പദ്ധതിയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നതെന്നും ചെലവിന്റെ…

Read More

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; വെടിവെപ്പ്, തിരിച്ചടിച്ച് സൈന്യം

നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയിൽ കുപ്‍വാര, ബാരമുള്ള, പൂഞ്ച് എന്നിവിടങ്ങളിൽ തുടര്‍ച്ചയായി എട്ടാം ദിവസവും പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയിൽ പാകിസ്ഥാന്‍റെ വെടിവെയ്പ്പുണ്ടായതോടെ ഇന്ത്യൻ സൈന്യവും ശക്തമായ തിരിച്ചടി നൽകി. സുരക്ഷാ  സേന തിരിച്ചടിച്ചതോടെ പാകിസ്ഥാൻ പിൻവാങ്ങുകയായിരുന്നു. ഇതിനിടെ, ജമ്മു കശ്മീരിൽ ഭീകരരുമായി ബന്ധമുള്ളവരുടെ വീടുകളിൽ വ്യാപക തെരച്ചിൽ ആരംഭിച്ചു. ശ്രീനഗറിൽ 21 ഇടങ്ങളിൽ ഉൾപ്പടെ നിരവധി പേരുടെ വീടുകളിലാണ് തെരച്ചിൽ നടത്തുന്നത്. ചിലരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്….

Read More