എംഡിഎംഎ കടത്ത്; രണ്ട് ടാൻസാനിയൻ സ്വദേശികൾ പഞ്ചാബിൽ പിടിയിൽ

എംഡിഎംഎ കടത്തിയ കേസിൽ രണ്ട് ടാൻസാനിയൻ സ്വദേശികൾ പഞ്ചാബിൽ പിടിയിലായി. കോഴിക്കോട് കുന്ദമംഗലം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി ഉണ്ടായിരിക്കുന്നത്. 2025 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പൈട്ട അന്വേണത്തിലാണ് രണ്ട് വിദേശ പൗരന്മാര്‍ അറസ്റ്റിലാകുന്നത്. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ രണ്ടുപേരാണ് അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ടാന്‍സാനിയന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരം ലഭിക്കുകയും ചെയ്തു. പിന്നീട് കുന്ദമംഗലം പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി ആവശ്യപ്പെട്ടു; ഏറ്റുമുട്ടലിനിടെ പ്രധാന പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു

ഒരുകോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ 24 മണിക്കൂറിനുള്ളില്‍ പഞ്ചാബ് പോലീസ് രക്ഷപ്പെടുത്തി. അതേസമയം പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ പ്രധാന പ്രതികളിലൊരാള്‍ പട്യാലയില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടിയെ രക്ഷപ്പെടുത്തിയ സംഘത്തിന് 10 ലക്ഷം രൂപ പാരിതോഷികവും സ്ഥാനക്കയറ്റവും നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടിയെ കേന്ദ്ര മന്ത്രി ഹര്‍പാല്‍ സിങ് ചീമ കുടുംബത്തിന് കൈമാറി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍…

Read More

മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡക്കർ എ സി ബസ്; ഒരു മാസത്തിനുള്ളിൽ 13,13,400 രൂപ വരുമാനം ലഭിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി

മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡക്കർ എ സി ബസ് സാമ്പത്തികമായി ലാഭമാണെന്നും ഒരു മാസത്തിനുള്ളിൽ 13,13,400 രൂപ വരുമാനം ലഭിച്ചെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. എറണാകുളം ഗോശ്രീ ബസുകളുടെ ​ന​ഗരപ്രവേശനം ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ജീവനക്കാരാണ് ഈ ബസ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ബസുകൾ നിർമിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിയുടെ നഷ്ടം കുറയ്ക്കാനും ജീവനക്കാർക്ക്…

Read More

ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോളി ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും കൊണ്ടുവരികയും ദേശീയ ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു പ്രധാനമന്ത്രി. ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഹോളിയുടെ പങ്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഹോളി ആശംസകള്‍ നേര്‍ന്നു. ഹോളി ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതീകമാണെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

Read More

സ്വർണവില സർവകാല റെക്കോർഡിൽ

കേരളത്തിൽ ഇന്നും സ്വർണവില സർവകാല റെക്കോർഡിൽ. പവന്റെ വില 65,000 കടന്നു. പവന് 880 രൂപയാണ് ഇന്ന് വർധിച്ചത്. 65840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്.

Read More

കൊല്ലത്തു നിന്നും കാണാതായ 13 കാരി തിരൂരില്‍; കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷനില്‍

കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടെന്നുള്ളതായാണ് വിവരം ലഭിച്ചത്. കുട്ടി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഒരു യാത്രക്കാരിയുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കുകയായിരുന്നു. റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും, സുരക്ഷിതയാണെന്നും കുട്ടി വീട്ടുകാരെ അറിയിച്ചു. വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. റെയില്‍വേ പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മുതലാണ് കുട്ടിയെ കാണാതായത്. കാണാതായ സമയത്ത് വീട്ടില്‍ മുത്തശ്ശി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്….

Read More

സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള സിപിഎമ്മിന്റെ ആദ്യ സംസ്ഥാന കമ്മിറ്റിയോഗം ഇന്ന്

സംസ്ഥാന സമ്മേളനത്തിനു ശേഷമുള്ള സിപിഎമ്മിന്റെ ആദ്യത്തെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. മധുര പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയ ചർച്ചയാണ് പ്രധാന അജണ്ട. സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ എതിർപ്പ് രേഖപ്പെടുത്തിയ പത്തനംതിട്ടയിൽ നിന്നുള്ള നേതാവ് എ.പത്മകുമാറിനെതിരെയുളള നടപടിയുടെ കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകില്ല.പാർട്ടി കോൺഗ്രസ് കഴിഞ്ഞശേഷം ആയിരിക്കും സംസ്ഥാന നേതൃത്വം ഇക്കാര്യം വിശദമായി ചർച്ച ചെയ്യുക.

Read More

 തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു

 തോമസ് കെ തോമസ് എൻസിപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. ചടങ്ങിൽ പി സി ചാക്കോയുടെ അസാന്നിധ്യം ശ്രദ്ധേയമായി. എൻസിപിയിൽ പറയത്തക്ക പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം തോമസ് കെ തോമസ് പ്രതികരിച്ചു. ചില വിഷയങ്ങൾ ഉണ്ട്. പക്ഷേ അത് പരിഹരിക്കപ്പെടും. മന്ത്രിയുമായും മറ്റ് പ്രശ്‌നങ്ങൾ ഇല്ല. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ഉണ്ടെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു. ആശാവർക്കർമാരുടെ സമരത്തിലും സർക്കാർ ഇടപെടണമെന്നും അവരുടെ…

Read More

സ്പേസ് എക്സ് ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും മടക്കം വൈകും

നാസയും സ്പെയ്സ് എക്സും നടത്താനിരുന്ന ക്രൂ -10 വിക്ഷേപണം മാറ്റി. കെന്നഡി സ്പൈസ് സെന്‍ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. നാല് ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുകയായിരുന്നു ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 5. 18ന് നിശ്ചയിച്ചിരുന്ന വിക്ഷേപണത്തിന്‍റെ ലക്ഷ്യം. ഇതോടെ സുനിതാ വില്യംസിന്‍റെ മടക്കയാത്രയും വൈകിയേക്കും. ക്രൂ10 ബഹിരാകാശ യാത്രക്കാർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ശേഷമാകും സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും മടക്കം. ഈ മാസം…

Read More

കുട്ടികളെ കടത്തുന്ന സംഘത്തെ പോലീസ് പിടികൂടി

മുംബൈയിൽ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന സംഘത്തെ വാന്റായ് പോലീസ് പിടികൂടി. സംഘത്തിൽനിന്ന് 38 ദിവസം പ്രായമുള്ള കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറായ രാജു മോർ (47), വീട്ടുജോലിക്കാരിയായ മംഗൾ മോർ (35), ഫാത്തിമ ശൈഖ് (37), പ്ലംബർ മുഹമ്മദ് ഖാൻ (42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് രണ്ടിന് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോരേഗാവ് ഈസ്റ്റിലാണ് സംഭവം നടന്നത്. കുഞ്ഞിനെ ഫുട്പാത്തിൽ നിന്ന് കാണാതായതായി പൊലീസിന് പരാതി ലഭിക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾ വസായിലേക്കുള്ള…

Read More