
കാണാതായ ആളെ അടച്ചിട്ട കടമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ കായംകുളത്ത് കാണാതായ ആളെ അടച്ചിട്ട കടമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുൾ സലാമാണ് മരിച്ചത്. 59 വയസായിരുന്നു. ഇയാളെ കഴിഞ്ഞ ഒൻപതാം തിയ്യതി മുതൽ കാണാനില്ലായിരുന്നു. കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഇവരുടെ തന്നെ അടച്ചിട്ട കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രധമിക നിഗമനം.