
ഷാബ ഷരീഫ് കൊലക്കേസ്; മൂന്നുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി
ഒറ്റമൂലി മരുന്നിന്റെ രഹസ്യം കൈക്കലാക്കുന്നതിനായി മൈസൂരുവിലെ പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാംപ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ മറ്റന്നാൾ വിധിക്കും. ഷൈബിൻ അഷ്‌റഫ് ഉപയോഗിച്ച കാറിൽ നിന്നും ലഭിച്ച മുടി ഷാബ ഷെരീഫിന്റേതാണെന്ന ഡിഎൻഎ പരിശോധന ഫലമാണ് കേസിന് ബലം നൽകിയത്. മാപ്പുസാക്ഷിയായ കേസിലെ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത്…