
നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം
ഒസിരിസ് റെക്സ് ശേഖരിച്ച ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിൽ എത്തിയതോടെ നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം. അമേരിക്കയിലെ ഉട്ടാ മരുഭൂമിയിലാണ് പേടകത്തിൽ സൂക്ഷിച്ചിരുന്ന സാമ്പിൾ ക്യാപ്സൂൾ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഇന്ത്യൻ സമയം 8.22 ഇതിന്റെ ലാൻഡിങ്ങ് നടന്നത്. ക്യാപ്സൂൾ നാസയുടെ വിദഗ്ധ സംഘം വീണ്ടെടുത്ത് പരീക്ഷണശാലയിലേക്ക് കൊണ്ടുപോയി. ആസ്ട്രോമെറ്റീരിയൽസ് അക്വിസിഷൻ ആൻഡ് ക്യുറേഷൻ ഫെസിലിറ്റിയിലായിരിക്കും തുടർപഠനങ്ങൾ നടത്തുക. സൗരയൂധത്തിന്റെ ഉത്പത്തിയെക്കുറിച്ചടക്കമുള്ള നിർണായക വിവരങ്ങൾ ബെന്നുവിൽ നിന്നുള്ള കല്ലും മണ്ണും പഠിക്കുന്നതിലൂടെ ലഭിക്കുമെന്നാണ്…