
ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; നടപടി സ്ഥലംമാറ്റം മാത്രം
രാഷ്ട്രീയ ചട്ടങ്ങൾ ലംഘിച്ച് ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ കോട്ടയത്തെ റിസോർട്ടിൽ രഹസ്യയോഗം നടത്തിയതായി വിവരങ്ങൾ. വിവിധ കേന്ദ്ര ജയിലുകളിലെയും ഉപജയിലുകളിലെയും 18 ഉദ്യോഗസ്ഥരാണ് ജനുവരി 17-ന് രാത്രി ചേർന്ന യോഗത്തിൽ പങ്കെടുത്തത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും അന്വേഷണം നടത്താതെ ഭരണപരമായ സൗകര്യത്തിന്റെയെന്ന പേരിൽ സ്ഥലംമാറ്റത്തിലേക്ക് നടപടിയെ ഒതുക്കുകയായിരുന്നു. യോഗത്തിൽ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ, തവനൂർ എന്നിവിടങ്ങളിലെ പ്രിസൺ ഓഫീസർമാരും പങ്കെടുത്തതായി റിപ്പോർട്ടിലുണ്ട്. ‘ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മക്കു തുടക്കം’ എന്ന അടിക്കുറിപ്പോടെയുള്ള…