നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി ഇന്ന്

തിരുവനന്തപുരത്തെ നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് .2017 ഏപ്രിലിൽ ആണ് പ്രതി കേഡൽ ജിൻസൺ രാജ മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയത് ഏപ്രിൽ ഒമ്പതിനു പുലർച്ചെയാണ് ക്ലിഫ് ഹൗസിന് സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവർ കൊല്ലപ്പെട്ടത്.അമ്മ, അച്ഛൻ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബന്ധുവിന്റെ…

Read More

സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിച്ചു

സുതാര്യത ഉറപ്പുവരുത്താൻ സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ ഒന്നിലെ ഫുൾ കോർട്ട് തീരുമാനത്തെ തുടർന്നാണ് ഈ നടപടിയെന്ന് കോടതി അറിയിച്ചു.21 ജഡ്ജിമാരുടെ വിവരങ്ങളാണ് ഇതുവരെ അപ്ലോഡ് ചെയ്തിരിക്കുന്നത്. 120.96 കോടി രൂപയാണ് ജസ്റ്റിസ് കെ.ആർ.വിശ്വനാഥന്റെ നിക്ഷേപം. കഴിഞ്ഞ 10 വർഷത്തിൽ അദ്ദേഹം 91 കോടി രൂപ നികുതിയായി അടച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമുണ്ട്.12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടൻ അപ്ലോഡ് ചെയ്യുമെന്ന് സുപ്രീം കോടതി…

Read More

അപകീർത്തി കേസ്: ഷാജൻ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്ക്ക് ജാമ്യം. അപകീർത്തികരമായ വാർത്ത നൽകിയെന്ന പരാതിയിലാണ് ഇന്നലെ രാത്രി അറസ്റ്റിലായത്. മാഹി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലായിരുന്നു നടപടി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.വ്യക്തിപരമായ ജീവിതത്തെ ബാധിച്ച വാർത്തയാണ് ചാനലിൽ നൽകിയതെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. തുടർന്ന് തിരുവനന്തപുരം സൈബർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം ഷാജനെ വഞ്ചിയൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. രണ്ട് ആൾ ജാമ്യത്തോടെയാണ് ജാമ്യം…

Read More

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; കോളജിനും അധ്യാപകനുമെതിരെ നടപടി

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ചയിൽ ഗ്രീൻവുഡ് കോളജിനെയും അധ്യാപകനെതിരെയും നടപടികൾ. കോളജിനുള്ള അനുസൃതമായ അംഗീകാരം അടുത്ത വർഷം നൽകില്ല. ചോദ്യപേപ്പർ ചോർത്തിയ അധ്യാപകനെ 5 വർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്ന് വിലക്കി. കോളജ് മാനേജ്‌മെൻറ് 1.5 ലക്ഷം രൂപ പിഴ അടയ്ക്കണം, ചോദ്യപേപ്പർ ചോർന്ന പരീക്ഷകൾ പുന:പരിശോധന ചെയ്യപ്പെടും. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഉപസമിതിയുടെ ശിപാർശ പ്രകാരമാണ് തീരുമാനം. സംഭവത്തിൽ പാലക്കുന്നിലെ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പി. അജീഷിനെ സസ്‌പെൻഡ്…

Read More

കൊച്ചി കോർപ്പറേഷൻ കൈക്കൂലി കേസ്; സ്വപ്ന വിജിലൻസ് കസ്റ്റഡിയിൽ

കൊച്ചി കോർപ്പറേഷൻ കൈക്കൂലി കേസിൽ അറസ്റ്റിലായ ബിൽഡിംഗ് ഇൻസ്‌പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.കൊച്ചി കോർപ്പറേഷൻ പണം വാങ്ങിയ സംഭവത്തെ തുടർന്ന് സ്വപ്നയെ സസ്‌പെൻഡ് ചെയ്തിരുന്നു. കൊച്ചി മേയറിന്റെ നിർദേശപ്രകാരമായിരുന്നു സസ്‌പെൻഡ് ചെയ്തത്. സ്വപ്ന കാറിൽ 15,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലാകുന്നത്. മൂന്നു നില അപാർട്‌മെന്റിലെ 20 ഫ്‌ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ്…

Read More

വേങ്ങരയിൽ 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു

മലപ്പുറം വേങ്ങരയിൽ 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ബർധമാൻ സ്വദേശികളായ നിലു പണ്ഡിറ്റ് (35), അബ്ദുൾ ബറാൽ (31), പശ്ചിമ ബംഗാൾ ബിർഭും സ്വദേശി വിനോദ് ലെറ്റ് (33) എന്നിവരെയാണ് കഞ്ചാവ് കൈമാറ്റത്തിനിടെ എക്സൈസ് പിടികൂടിയത്. അബ്ദുൽ ബാരലിനെതിരെയും വിനോദ് ലൈറ്റിനെതിരെയും കഞ്ചാവ് കേസുകൾ നിലവിലുണ്ട്. ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും സംഘത്തിൽ നിലു പണ്ഡിറ്റിനെയും ചേർത്ത് വേങ്ങര കോട്ടക്കൽ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് കച്ചവടം നടത്തി…

Read More

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 65 ലക്ഷം രൂപ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കാർത്തിക പ്രദീപ് തിരുവനന്തപുരം സ്വദേശിനിയെയും കബളിപ്പിച്ച് പണം കൈക്കലാക്കിയിരുന്നു. ഇതിൽ തിരുവനന്തപുരം സ്വദേശി ആഷ്നയ്ക്ക് 65 ലക്ഷം രൂപയാണ് നഷ്ടമായത്. വിദേശത്ത് കെയർ ഹോമിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയെടുത്തത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥൻ പരാതി വലിച്ചെറിഞ്ഞെന്നും ആഷ്ന ആരോപിച്ചു. അതേമയം കാർത്തിക ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും എഗ്രിമെന്റിന്റെ കോപ്പിയും മീഡിയവണിന്…

Read More

കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം; രക്ഷപ്പെട്ടോടിയ 17കാരി പോലീസ് സ്റ്റേഷനില്‍ അഭയം തേടി

ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ കോഴിക്കോട് നഗരത്തില്‍ എത്തിച്ച് പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം നടന്നത്. ഇവിടെ നിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ അസം സ്വദേശിനിയായ 17 കാരിയാണ് പെണ്‍വാണിഭ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഈര്‍ജിതമാക്കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവ് മൂന്നുമാസം മുൻപാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി…

Read More

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്ന് സംശയം; വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്ന സംശയത്തെ തുടർന്ന് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി എത്തിയത് വ്യാജ ഹാൾടിക്കറ്റുമായി . സെന്റർ ഒബ്‌സർവർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. അതേസമയം, ഹാൾടിക്കറ്റ് നൽകിയത് അക്ഷയ സെന്ററിൽ നിന്നാണെന്ന് വിദ്യാർഥി പൊലീസിന് മൊഴി നൽകി. ഇതു പ്രകാരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു

Read More

ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈലാക്രമണം; ആറോളം പേർക്ക്; ഉന്നതതല യോഗംവിളിച്ച് നെതന്യാഹു

ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈലാക്രമണം.യെമനിൽനിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈലാണ് ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതിച്ചത്.മിസൈൽ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയ്ക്ക് സമീപമുള്ള പൂന്തോട്ടത്തിലാണ് പതിച്ചത്.ആറുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും ഉന്നത സൈനിക മേധാവികളുമായും ടെലിഫോണിൽ ചർച്ച നടത്തി. തുടർന്ന് നെതന്യാഹുവിന്റെ അധ്യക്ഷതയിൽ സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗവും ചേരും. ഗാസ വിഷയത്തിലാണ് യോഗം വിളിച്ചിരുന്നതെങ്കിലും ഹൂതി ആക്രമണമുണ്ടായ സാഹചര്യത്തിൽ അത്…

Read More