സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1852 ഡോളർ വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 5315 രൂപയിലും പവന് 42,520 രൂപയുമായിരുന്നു. ഇന്ന് സ്വർണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന്റെ ഔദ്യോഗിക വില 5335 രൂപയിലെത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 42,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ 5 നാണ് സംസ്ഥാനത്ത് ഈ മാസത്തിലെ ഏറ്റവും…

Read More

പലിശ നിരക്കിൽ മാറ്റമില്ല; റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മായി തു​ട​രുമെന്ന് റി​സ​ർ​വ് ബാ​ങ്ക്

പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും അഞ്ചാം തവണയും പലിശ ഉയർത്താതെ റിസർവ് ബാങ്ക്. റിപോ നിരക്ക് 6.50 ശതമാനത്തിൽ തുടരാൻ പണനയ കമ്മിറ്റി (എം.പി.സി) യോഗം തീരുമാനിച്ചു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർ.ബി.ഐ) നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപോ നിരക്ക്. നാലാം നിരക്ക് നിർണയ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നിനെതിരെ അഞ്ച് വോട്ടിലാണ് നിരക്ക് മാറ്റേണ്ടെന്ന തീരുമാനം എടുത്തത്. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായി ഉയർത്തിയ സ്റ്റാൻഡിങ് ഡെപ്പോസിറ്റ്…

Read More

സ്വർണവില ​താഴോട്ട് തന്നെ; ഇന്ന് കുറഞ്ഞത് പവന് 480 രൂപ

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ഏഴാം ദിവസവും കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 42,080 രൂപയാണ് പവന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,260 രൂപയായി. ഒരാഴ്ച കൊണ്ട് 1,880 രൂപയാണ് ഒരുപവന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. സെപ്റ്റംബർ 22നാണ് സ്വർണത്തിന് അവസാനമായി വിലകൂടിയത്. അന്ന് പവന് 43960 രൂപയായിരുന്നു.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. സ്വർണം ഗ്രാമിന് 5495 രൂപ എന്ന നിരക്കിൽ തുടരുകയാണ്. സ്വർണം പവന് 43960 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4548 രൂപയുമാണ്. കഴിഞ്ഞ ദിവസം സ്വർണവില ഗ്രാമിന് പത്ത് രൂപ വർധിച്ചിരുന്നു. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു. സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയും മാറ്റമില്ലാതെ…

Read More

നിക്ഷേപിക്കാം; എന്നാൽ ബുദ്ധിപൂർവം

ബുദ്ധിപൂർവമാണോ നിക്ഷേപം നടത്തിയിട്ടുളളത് എന്ന ചോദ്യമാണ് ഇപ്പോൾ പലപ്പോഴും നാം നേരിടുന്നത്. ചിന്തിച്ചു, മനസിലാക്കി നിക്ഷേപിക്കുകയാണു വേണ്ടത്. ബുദ്ധിപൂർവമായ നിക്ഷേപ മാർഗങ്ങളെക്കുറിച്ചറിയാത്ത ഒരു സാധാരണക്കാരന് എങ്ങനെയാണു തീരുമാനമെടുക്കാൻ കഴിയുക. ഒന്നുകിൽ അയാൾ അതേക്കുറിച്ചു പഠിക്കണം അല്ലെങ്കിൽ കാര്യങ്ങൾ അറിയാവുന്ന ഒരാളുടെ ഉപദേശം സ്വീകരിക്കണം. ഒരു സാധാരണക്കാരൻ നിക്ഷേപം സംബന്ധിച്ചു തീരുമാനമെടുക്കുമ്പോൾ പാലിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങൾ. നിക്ഷേപം നേരത്തേ തുടങ്ങുക നിക്ഷേപം ക്രമമായി വളരുന്നതിന് ആദ്യമായി കൈക്കൊള്ളേണ്ട തീരുമാനങ്ങളിലൊന്നു നേരത്തേ തന്നെ നിക്ഷേപിച്ചു തുടങ്ങുക എന്നതാണ്. കൂട്ടുപലിശയുടെ മാന്ത്രികതയിലൂടെ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; ഇന്നത്തെ വിപണനിരക്കറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയും ഒരു പവൻ സ്വർണത്തിന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 5505 രൂപയിലും പവന് 44,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4558 രൂപയിലും ഒരു പവൻ 18 കാരറ്റിന്…

Read More

അദാനിക്ക് വീണ്ടും കുരുക്ക്; കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധം

അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഇതു സംബന്ധിച്ച് ഇൻന്റർനാഷണൽ കൺസോർഷ്യം ഓഫ് ജേണലിസ്റ്റ്സിന് തെളിവുകൾ ലഭിച്ചു. അദാനി കമ്പനിയിലെ ഉദ്യോഗസ്ഥരുമായി രണ്ടു വിദേശികളും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുണ്ട്. രേഖകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നു എന്ന് സെബി അന്വേഷണ സംഘം അറിയിച്ചു. ഗൗതം അദാനിക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ്…

Read More

‘ഷെൽ കമ്പനികൾ രഹസ്യ നിക്ഷേപം നടത്തി’; അദാനിയെ വെട്ടിലാക്കി വീണ്ടും റിപ്പോർട്ട്, നിഷേധിച്ച് ഗ്രൂപ്പ്

ഹിൻഡൻബർഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി മറ്റൊരു റിപ്പോർട്ട്. ആഗോള സംഘടനയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP) ആണ് ഗ്രൂപ്പിന്റെ ക്രമക്കേടുകൾ പുറത്തുവിട്ടത്. മൗറീഷ്യസ് ഫണ്ടുകൾ അദാനി ഗ്രൂപ്പിന്റെ പൊതു വ്യാപാര ഓഹരികളിലെ നിക്ഷേപത്തിനായി ഉപയോഗിച്ചുവെന്ന് OCCRP ആരോപിക്കുന്നു. അതേസമയം ആരോപണങ്ങൾ തള്ളി ഗ്രൂപ്പ്.ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തിറങ്ങി ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് OCCRP യുടെ ഈ റിപ്പോർട്ട്. അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ് OCCRP. മൗറീഷ്യസ് ഫണ്ടുകൾ വഴി അദാനി…

Read More

ഗൗതം അദാനിക്ക് കുരുക്കായി വീണ്ടും റിപ്പോർട്ട്; സ്വന്തം കമ്പനിയിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്ന് കണ്ടെത്തൽ

ഇന്ത്യയിലെ അതിസമ്പന്നൻമാരിൽ ഒരാളായ ഗൗതം അദാനിക്ക് എതിരെ റിപ്പോർട്ട്. അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ അദാനി ​ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരെ നടക്കുന്നതെന്നും ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ…

Read More

എണ്ണയേതര വാണിജ്യത്തിൽ റെക്കോർഡ്; യുഎഇക്ക് 1.239 ട്രില്യൺ ദിർഹം ഇടപാട്

 എണ്ണയേതര വാണിജ്യത്തിൽ പുതിയ റെക്കോർഡിട്ട് യുഎഇ. ഈ വർഷം ആദ്യപകുതിയിൽ 1.239 ട്രില്യൺ ദിർഹമിന്റെ എണ്ണയിതര ഇടപാടാണ് രേഖപ്പെടുത്തിയത്. ഈ രംഗത്ത് മുൻവർഷത്തേക്കാൾ 14.4 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്ക്. ഏറ്റവും കൂടുതൽ ഇടപാട് നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. എണ്ണയിതര വാണിജ്യ പങ്കാളിത്തത്തിൽ ചൈനയാണ് പട്ടികയിൽ ഒന്നാമതുള്ളത്. തുർക്കിയുമായുള്ള വാണിജ്യത്തിലാണ് ഏറ്റവും കൂടുതൽ വളർച്ചുണ്ടായത്- 87.4 ശതമാനം. മികച്ച വാണിജ്യ പങ്കാളികളുടെ പട്ടികയിൽ ഇന്ത്യക്ക് പിന്നാലെ അമേരിക്കയും സൗദിയും കടന്നുവരുന്നു. കഴിഞ്ഞ ആറു…

Read More