മിൽമയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ഉറപ്പ്; ട്രേഡ് യൂണിയൻ ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു

മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു. ശമ്പള പരിഷ്ക്കരണം ഈ മാസം 15നകം നടപ്പാക്കുമെന്ന് അഡീഷണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിൻവലിച്ചത്. അതേസമയം ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.

Read More

കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു

കേരളത്തിൽ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ബീൻസ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നിരിക്കുകയാണ്. 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് 80ലേക്ക് എത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെയാണ് പച്ചക്കറിയ്ക്കും കുത്തനെ വില ഉയർന്നിരിക്കുന്നത്. തമിഴ്നാട് – കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞു. കാലവർഷം കൂടി എത്തിയതോടെ പച്ചക്കറി ഉൽപാദനത്തിലും…

Read More

കേരളത്തിൽ സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 1520 രൂപ

കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് 1520 രൂപ കുറഞ്ഞ് ഇന്ന് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിനു മുൻപ് ഗ്രാമിന് 150 രൂപ വരെ ഇടിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണുണ്ടായത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവെച്ചതാണ് ആഗോളവിപണിയിൽ…

Read More

ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചു; ജോൺസൺ & ജോൺസൺ 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

വായിക്കാൻ കഴിയാത്ത ലേബലുമായി വിപണിയിലുള്ള ജോൺസൺ & ജോൺസൻ്റെ ബേബി ഷാമ്പൂ 2011 ലെ ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചതിനാൽ ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് നിർദ്ദേശിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇതിൽ 25,000 രൂപ ലീഗൽ എയ്ഡ് ഫണ്ടിലേക്കാണ് അടയ്ക്കേണ്ടത്. തെറ്റായ റിപ്പോർട്ട് നൽകിയ ലീഗൽ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 15 ദിവസത്തിൽ കുറയാത്ത പരിശീലനം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ള ജോൺസൺ & ജോൺസൺ,…

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് 800 രൂപ കുറഞ്ഞ് 54,000 ത്തിന് താഴെയെത്തി. ചൊവ്വാഴ്ച 480 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് 1280 രൂപയാണ് പവൻ കുറഞ്ഞത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ കുറഞ്ഞതോടെ 6730 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞു. ഇതോടെ…

Read More

കേരളത്തിൽ സ്വർണവില കുതിച്ചുയർന്നു

കേരളത്തിൽ ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നിരിക്കുന്നത്. ഇന്നലെ 320 രൂപയാണ് ഉയർന്നത്, ഇന്ന് 560 രൂപയുടെ വർധനവുമാണ് ഉള്ളത്. ഇതോടെ സ്വർണ വില 54,000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 54,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപയാണ് ഉയർന്നത്. 6785 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 60 രൂപ കുറഞ്ഞ് 5650…

Read More

ഉപഭോക്താക്കൾക്ക് ആശ്വാസം; സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് വിലയിൽ നേരിയ ഇടിവുണ്ടാകുന്നത്. 53720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ്, വിപണി വില 6615 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5520 രൂപയുമായി. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു…

Read More

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 400 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 560 രൂപ ഉയർന്നിരുന്നു. കൂടാതെ ബുധനാഴ്ച 800 രൂപ പവന് കുറഞ്ഞിരുന്നു. ഇത്തരത്തിൽ വിപണിയിൽ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടി നിൽക്കുകയാണ്‌. 52600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. നാല് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്നലെ സ്വർണവില ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌…

Read More

രൂപയുടെ മൂല്യം ഇടിഞ്ഞു ; മൂല്യം എക്കാലത്തെയും റെക്കോർഡ് താഴ്ചയിൽ

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ താഴ്ന്ന് 83.53 രൂപ എന്ന റെക്കോർഡ് ഇടിവ് നേരിട്ടു. കഴിഞ്ഞ മാർച്ച് 22 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.45 ൽ എത്തിയതായിരുന്നു റെക്കോർഡ് ഇടിവ്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം കാരണം, ഏഷ്യൻ കറൻസികളിലുണ്ടായ സമ്മർദ്ദമാണ് രൂപയെ പ്രതികൂലമായി ബാധിച്ചത്. ചില ഏഷ്യൻ കറൻസികൾ ഡോളറിനെതിരെ 0.2 ശതമാനം മുതൽ 0.4 ശതമാനം വരെ ഇടിഞ്ഞു. ഓഹരി വിപണികളിലുണ്ടായ ഇടിവും…

Read More

ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് ; ഫോബ്സ് പട്ടികയിൽ നിന്ന് പുറത്തായി

17000 കോടി രൂപയുടെ ആസ്തിയിൽ നിന്ന് പൂജ്യത്തിലേക്ക് ബൈജൂസ്. പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയിൽ നിന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി. 2022ൽ 22 ബില്യൺ ആയിരുന്നു ബൈജൂസ് കമ്പനിയുടെ ആസ്തി. കഴിഞ്ഞ വർഷം ഇത് 2.1 ബില്യൺ ഡോളർ (17,545കോടി) ആയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് എത്തിയത്. ഇന്ത്യയിലെ എജ്യുടെക് സ്റ്റാർട്ട്അപ്പ് സംരംഭകരിൽ ഏറ്റവും വലിയ തകർച്ച നേരിട്ടയാളാണ് ബൈജു രവീന്ദ്രൻ. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിൽ നിക്ഷേപം…

Read More